ഇത് ഒരു കഥയാണ്…

ഇത് ഒരു കഥയാണ്

ഒരിടത്തൊരിടത്തൊരു കാടുണ്ടായിരുന്നു. സിംഹവും പുലിയും ആനയും മുയലും കഴുതപ്പുലിയുമെല്ലാം കാടിന്റെ നിയമം അനുസരിച്ചു സുഖമായി ജീവിച്ചിരുന്നു. ആ കാട് സ്വാഭാവികവും സമാധാനവുമായി കഴിഞ്ഞിരുന്നു. ആയിടക്കാണ് കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടത്. കാടിന്റെ മേധാവി ചോദിച്ചു എന്താണ് വന്നത്?

“ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു. ഞങ്ങൾക്ക് അഭയം വേണം” ചെന്നായ്ക്കൾ മറുപടി പറഞ്ഞു.

ആരാണ് നിങ്ങളെ ആക്രമിക്കുന്നത് ? മറ്റു മൃഗങ്ങൾ ആണോ ?

അല്ല ഞങ്ങളിൽ ഉള്ളവർ തന്നെ. അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കൾ അല്ല എന്ന്. ഞങ്ങളെ ആട്ടിയോടിക്കുന്നു .

കാടിന്റെ മേധാവിക്ക് മനസ്സലിഞ്ഞു, അവർ ചെന്നായകളോട് അവരുടെ കാട്ടിൽ താമസിച്ചു കൊള്ളാൻ പറഞ്ഞു . ചെന്നായ്ക്കൾ വന്നു കയറിയതോടെ കാട്ടിലെ മുയലുകളുടെ എണ്ണം കുറഞ്ഞു തുടങ്ങി. മേധാവി ചെന്നായ്ക്കളോടു ചോദിച്ചു. എന്തിനാണ് നിങ്ങൾ മുയലുകളെ മാത്രം വേട്ടയാടുന്നത് ?

അത് ഞങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമാണ്. മുയലുകൾ ഉള്ള സ്ഥലം നല്ലതല്ല. ‘ അവർ എപ്പോഴും ലൈംഗീകബന്ധത്തിൽ ഏർപ്പെടുന്നു. അത് കൊണ്ട് മുയലുകൾ ഉള്ള സ്ഥലത്തു ഞങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണ്.

കാടിന്റെ മേധാവിക്ക് ആ വാദം സ്വീകരിക്കാൻ ആയില്ല. പക്ഷെ അപ്പോഴേക്കും കഴുത പുലികൾ ഇടപെട്ടു .

“ചെന്നായ്ക്കൾ ന്യൂനപക്ഷമാണ്. അവരുടെ വിശ്വാസം സംരക്ഷിക്കണം. മറ്റുള്ള ജീവികൾക്ക് ഒന്നും കുഴപ്പമില്ലല്ലോ. ഈ മുയലുകൾക്കു മാത്രം എന്താണ് ഇത്ര ലൈംഗീക ആസക്തി. ഞങ്ങൾ ചെന്നായ്ക്കളോടൊപ്പം ആണ്.

അങ്ങനെ ചെന്നായ്ക്കൾക്ക് മുയലുകളെ യഥേഷ്ടം ശിക്ഷിക്കാനുള്ള അവകാശം കിട്ടി.

കാലങ്ങൾ കഴിഞ്ഞു. വനത്തിലെ മാനുകൾ കൂട്ടം കൂട്ടമായി അപ്രത്യക്ഷമായി തുടങ്ങി. സ്വാഭാവികമായി ചെന്നായ്ക്കൾ സംശയത്തിന്റെ നിഴലിലായി. കാടിന്റെ മേധാവി സമ്മേളനം വിളിച്ചു. ചെന്നായ്ക്കൾ നിഷേധിച്ചു. കഴുതപ്പുലികൾ പറഞ്ഞു “ഒരു കൂട്ടം മൃഗങ്ങളെ സംശയത്തിന്റെ മുനയിൽ നിർത്തരുത്. അവർ അങ്ങനെ ചെയ്യില്ല. എന്നാൽ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ മാനുകളുടെ ഇറച്ചിയും അസ്ഥിക്കൂടങ്ങളും ചെന്നായ്ക്കളുടെ വാസസ്ഥലത്ത് കണ്ടു പിടിച്ചു. ചെന്നായ്ക്കൾ കുറ്റം നിഷേധിച്ചു. അത് കടുവകൾ കൊണ്ടിട്ടതാണ് എന്നും, തെറ്റിധാരണ പരത്തുന്നതാണെന്നും അവർ ഒറ്റ സ്വരത്തിൽ പറഞ്ഞു. കഴുതപ്പുലികൾ ചെന്നായ്ക്കളെ പിന്താങ്ങി.

അധികം കാലം കഴിഞ്ഞില്ല. മാനുകളെ ചെന്നായ്ക്കൾ വേട്ടയാടുന്നത് കയ്യോടെ പിടികൂടി. ചെന്നായ്ക്കൾ വീണ്ടും ഒരുമിച്ചു പറഞ്ഞു “ഒരു ചെന്നായ ചെയ്ത കുറ്റം മറ്റു ചെന്നായ്ക്കളിൽ കെട്ടിവെക്കരുത്. എല്ലാ ചെന്നായ്ക്കളും മാനിനെ വേട്ടയാടില്ല”. കഴുത പുലികൾ പിന്താങ്ങി. യോഗം പിരിഞ്ഞു .

ഇതിനിടെ കുറെ ചെന്നായ്ക്കൾ, ചെന്നായ്ക്കൾ മാത്രമാണ് ഏറ്റവും മികച്ച മൃഗമെന്നും ബാക്കിയെല്ലാം വൃത്തികെട്ട മൃഗങ്ങളും ആണെന്ന് പ്രചാരണം ആരംഭിച്ചു. ഇത് കടുവകളെയും, ആനകളെയും കുറച്ചു വിഷമിപ്പിച്ചു. യോഗം വിളിച്ചു കൂട്ടി. തങ്ങളുടെ വംശത്തിന്റെ ഗുണങ്ങൾ മറ്റുള്ളവരെ പറഞ്ഞു മനസ്സിലാക്കുക ആണ് അതിന്റെ ലക്ഷ്യമെന്നും, തെറ്റിധാരണ അകറ്റുകയാണ് ലക്ഷ്യമെന്നും ചെന്നായ്ക്കൾ പറഞ്ഞു. കഴുതപ്പുലികൾ പിന്താങ്ങി.

കാലങ്ങൾ കടന്നു പോയി മാനുകൾ , പോത്തുകൾ പലപ്പോഴും കഴുതപ്പുലികൾ വരെ കൊല്ലപ്പെട്ടു. ചെന്നായ്ക്കൾ പെറ്റു പെരുകി. മുയലുകൾ ഇല്ലാതെ ആയതോടെ മാനും, വരയൻ കുതിരയും ഒക്കെ ആക്രമിക്കപ്പെട്ടു. ഓരോ തവണ പിടിക്കപ്പെടുമ്പോഴും ചെന്നായ്ക്കൾ ഒരുമിച്ചു നിന്ന് കടുവയുടെ മുകളിൽ കുറ്റം ചാരുകയോ, അഥവാ കയ്യോടെ പിടിക്കപ്പെട്ടാൽ എല്ലാവരും ഒരുമിച്ചു നിന്ന് ഒരാൾ ചെയ്ത കുറ്റത്തിന് ഞങ്ങളെ മൊത്തം കുറ്റം പറയരുത് എന്നും പറഞ്ഞു കൊണ്ടിരുന്നു . കഴുതപ്പുലികൾ പിന്താങ്ങി.. കാര്യങ്ങൾ മനസ്സിലാക്കി ആനകൾ കൂട്ടം കൂട്ടമായി ചുരമിറങ്ങി വേറെ കാടുകളിൽ അഭയം പ്രാപിച്ചു.

അവസാനം ചെന്നായ്ക്കൾ ഭൂരിപക്ഷമായ ഒരു രാത്രി, കാട്ടിലെ മൃഗങ്ങളെ ചെന്നായ്ക്കൾ കൂട്ടം കൂട്ടമായി ആക്രമിച്ചു കൊലപ്പെടുത്തി. മറ്റു ചെന്നായ്ക്കൾ രഹസ്യമായി കാട് അവരുടെ സ്വന്തം ആക്കിയ പോരാളികളെ അഭിനന്ദിച്ചു. കാട്ടിലെ പുഴ ചത്ത കഴുതപ്പുലികളുടെ ചോരയിൽ ചുവന്നു.

കാട് ചെന്നായ്ക്കളുടേതായി. പക്ഷെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ തമ്മിൽ പോരാടാൻ തുടങ്ങി. യഥാർത്ഥ ചെന്നായ്ക്കൾ ആരാണെന്നു തർക്കമുണ്ടായി. പലരുടെയും പിതൃത്വം കഴുതപ്പുലികളുടേതു ആണെന്ന് പറഞ്ഞു പരസ്പ്പരം കൊന്നൊടുക്കി. അങ്ങനെ ഒരു രാത്രി സഹികെട്ടു കുറച്ചു ചെന്നായ്ക്കൾ ആ കാട് വിട്ടു ചുരമിറങ്ങി.

അങ്ങകലെ ധാരാളം ഭക്ഷണമുള്ള ഒരു കാടിനെ ലക്ഷ്യമാക്കി അവർ നടന്നു. പിറ്റേദിവസം ആ കാടിന്റെ മുന്നിൽ ഒരു ചെറിയ കൂട്ടം ചെന്നായ്ക്കൾ പ്രത്യക്ഷപ്പെട്ടു . കാടിന്റെ മേധാവി ചോദിച്ചു എന്താണ് വന്നത്?

“ഞങ്ങൾ അടുത്ത കാട്ടിൽ നിന്നാണ്. അവിടെ ഞങ്ങൾ ആക്രമിക്കപ്പെടുന്നു ഞങ്ങൾക്ക് അഭയം വേണം” ചെന്നായ്ക്കൾ മറുപടി പറഞ്ഞു.

ആരാണ് നിങ്ങളെ ആക്രമിക്കുന്നത് ? മറ്റു മൃഗങ്ങൾ ആണോ ?

അല്ല ഞങ്ങളിൽ ഉള്ളവർ തന്നെ. അവർ പറയുന്നു ഞങ്ങൾ യഥാർത്ഥ ചെന്നായ്ക്കൾ അല്ല എന്ന്. ഞങ്ങളെ ആട്ടിയോടിക്കുന്നു .

കാടിന്റെ മേധാവിക്ക് മനസ്സലിഞ്ഞു, അവർ ചെന്നായകളോട് അവരുടെ കാട്ടിൽ താമസിച്ചു കൊള്ളാൻ പറഞ്ഞു.

കഥ കഴിഞ്ഞു.

Author: Unknown

Source: WhatsApp


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment