താമരശ്ശേരി രൂപത മുൻ അധ്യക്ഷൻ മാർ പോൾ ചിറ്റിലപ്പിള്ളി പിതാവ് കാലം ചെയ്തു.
താമരശ്ശേരി രൂപതയുടെ മുന്‍ മെത്രാനായിരുന്ന മാര്‍ പോള്‍ ചിറ്റിലപ്പിള്ളി (86) കാലം ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന് വൈകീട്ട് 6.45നോട് കൂടിയായിരിന്നു അന്ത്യം. 1934 ഫെബ്രുവരി 17നു തൃശൂര്‍ അതിരൂപതയിലെ മറ്റം എന്ന സ്ഥലത്ത് ചുമ്മാര്‍ കുഞ്ഞായി ദമ്പതികളുടെ മകനായാണ് ജനനം. 1961 ഒക്ടോബര്‍ 18ന് റോമില്‍വെച്ചു വൈദിക പട്ടം സ്വീകരിച്ചു. 1988 ല്‍ കല്യാണ്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയോഗിക്കപ്പെട്ട അദ്ദേഹം 1966ല്‍ ആണ് താമരശ്ശേരി രൂപതയുടെ ബിഷപ്പായി നിയമിതനായത്. 2010ല്‍ തല്‍സ്ഥാനത്തു നിന്ന് വിരമിച്ചു. തുടര്‍ന്നു രൂപതാ ആസ്ഥാനത്തെ അല്‍ഫോന്‍സാ ഭവനില്‍ വിശ്രമ ജീവിതം നയിക്കുകയായിരിന്നു.


Leave a comment