സെപ്തംബർ 8
പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനതിരുനാൾ

കോവിഡ് 19 എന്ന മഹാമാരിയുടെ ഭീകരത ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ധാരാളം മനുഷ്യർ നിരാശയുടെ വക്കിലെത്തി ഇനിയെന്ത് എന്നറിയാതെ വിഷമിക്കുന്നുണ്ട്. (പത്തു ദിവസമായി ക്വാറന്റൈനിൽ ഇരുന്നപ്പോഴാണ് ഒറ്റയ്ക്കിരിക്കുന്നതിന്റെ അസ്വസ്ഥത എനിക്ക് മനസ്സിലായത്.) ദേവാലയത്തിൽ പോയി വിശുദ്ധ കുർബാന അർപ്പിക്കുവാനും, പരിശുദ്ധ അമ്മയോടും വിശുദ്ധരോടും മാധ്യസ്ഥ്യം പ്രാർത്ഥിക്കുവാനും സാധിക്കാതെ നമ്മുടെയൊക്കെ ആധ്യാത്മിക ജീവിതം കേവലം വെർച്യുൽ ആയിക്കൊണ്ടിരിക്കുന്ന ഈ കാലത്തു ലോകമെങ്ങുമുള്ള ക്രൈസ്തവരോട് ചേർന്ന് നാം പരിശുദ്ധ അമ്മയുടെ ജനന തിരുനാൾ ആചരിക്കുകയാണ്. നമ്മുടെ ജീവിതം കൂടുതൽ പ്രതീക്ഷ നിറഞ്ഞതും, സമാധാനപ്രദവുമാകാൻ അമ്മയുടെ മാധ്യസ്ഥ്യം നമ്മെ സഹായിക്കട്ടെ.
നമ്മുടെ കത്തോലിക്കാ സഭയിൽ ആകെ മൂന്നു ജനന തിരുനാളുകളാണ് നാം ആഘോഷിക്കുന്നത്. ഒന്ന് ഈശോയുടെ, രണ്ടു, പരിശുദ്ധ കന്യകാമറിയത്തിന്റെ, മൂന്നു വിശുദ്ധ സ്നാപക യോഹന്നാന്റേത്. ദൈവത്തിന്റെ രക്ഷാകര പദ്ധതിയിൽ പരിശുദ്ധ കന്യകാമറിയത്തിനുള്ള സ്ഥാനവും പ്രാധാന്യവുമാണ് അമ്മയുടെ ജനന തിരുനാളാഘോഷത്തിലൂടെ സഭ വ്യക്തമാക്കുന്നത്.
സുവിശേഷങ്ങളിൽ ഇതൾ വിരിയുന്ന പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ സവിശേഷതകളായിരിക്കണം നിങ്ങളും ഞാനും അടക്കമുള്ള ലോകത്തിലെ ക്രൈസ്തവർക്ക് പരിശുദ്ധ അമ്മയോട് ഇഷ്ടം തോന്നാൻ കാരണം എന്നാണു എനിക്ക് തോന്നുന്നത്. ഈ സവിശേഷതകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രണ്ടു സവിശേഷതകളിൽ ഒന്ന്, പരിശുദ്ധ ‘അമ്മ ദൈവത്തിന്റെ ഇഷ്ടത്തിന്റെ ജീവിതമാണ് നയിച്ചത് എന്നാണ്.

മറ്റൊരുവാക്കിൽ പരിശുദ്ധ അമ്മയുടെ ജീവിതം ദൈവേഷ്ടത്തിന്റെ ആഘോഷമായിരുന്നു. മംഗളവാർത്ത അറിയിച്ചതിനു ശേഷം അമ്മയുടെ തീരുമാനം അറിയാൻ സ്വർഗം കാത്തു നിന്നപ്പോൾ, “ഇതാ കർത്താവിന്റെ ദാസി…
View original post 446 more words

Leave a comment