ഉറങ്ങും മുൻപ്
കർത്താവേ അങ്ങ് എന്റെ സങ്കേതവും എന്റെ കോട്ടയുമാകുന്നു.. അങ്ങയിൽ ഞാനെന്നെ പൂർണ്ണമായി ആശ്രയം വെച്ചിരിക്കുന്നു.. ജീവിതയാഥർഥ്യങ്ങൾ എന്നെ തളർത്തുന്നു തമ്പുരാനെ.. ഒന്നിലും വിശ്വസിക്കാനോ ആരെയും ആശ്രയിക്കാനോ കഴിയാത്ത അവസ്ഥ കടന്നു വരുന്നു … നിശ്ചലമായി പോകുന്ന അവസരങ്ങളിൽ ഈശോയെ ഞാൻ അങ്ങയെ തേടുന്നു … ഈ രാത്രിയിൽ എന്റെ പ്രാർത്ഥന ശ്രവിച്ചുകൊണ്ട് എനിക്ക് ഉത്തരം നൽകണമേ.. എന്നെ അനുഗ്രഹിക്കണമേ നാഥാ.. എന്റെ വിശ്വാസവും ധൈര്യവും ചോർന്നു പോകുന്നല്ലോ നാഥാ.. ഉറച്ചു നിന്ന് കൊണ്ട് നല്ലൊരു നാളെക്കായി പൊരുതുവാൻ അടിയനെ സഹായിക്കണമേ.. ചുറ്റിലും നടക്കുന്ന കാര്യങ്ങൾ ആശാവഹമല്ല.. എങ്കിലും എന്റെ കർത്താവ് എല്ലാം അറിയുന്നുവെന്നും അവിടുത്തെ പക്കൽ എല്ലാത്തിനും പരിഹാരം ലഭിക്കുമെന്നും ഞാൻ പ്രത്യാശിക്കുന്നു.. ഇന്ന് എനിക്ക് സംരക്ഷണം നൽകി കാത്തുപാലിച്ചതിന് നന്ദി.. നാളെ ഉണരുമ്പോൾ ദൈവമേ കൂടുതൽ ഉന്മേഷത്തോടെ എന്റെ കർത്തവ്യങ്ങൾ നിറവേറ്റുവാൻ എന്നെ സഹായിക്കണമേ.. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിയേക ദൈവത്തിന്റെ അത്യുന്നത നാമത്തിൽ സമർപ്പിക്കുന്ന പ്രാർത്ഥന കേട്ടരുളേണമേ.. ആമേൻ..
വിശുദ്ധ യൗസേപ്പിതാവേ പ്രാർത്ഥിക്കണമേ..
പരിശുദ്ധ അമ്മെ ദൈവമാതാവേ അങ്ങേ മക്കൾക്കായി പ്രാർത്ഥിക്കണമേ..
കാവൽമാലാഖമാരെ ദൂതരെ കാത്തു സംരക്ഷിക്കണമേ..

Leave a comment