🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ -ലത്തീൻക്രമം
_____________
🔵 ചൊവ്വ, 8/9/2020
The Birthday of the Blessed Virgin Mary – Feast
Liturgical Colour: White.
പ്രവേശകപ്രഭണിതം
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം
സന്തോഷത്തോടെ നമുക്ക് ആഘോഷിക്കാം;
ഈ കന്യകയില്‍ നിന്നാണല്ലോ
നീതിസൂര്യനായ നമ്മുടെ ദൈവമായ ക്രിസ്തു ഉദയംചെയ്തത്.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയ കൃപാവരദാനം
അങ്ങേ ദാസര്‍ക്കു നല്കണമേ.
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം
രക്ഷയുടെ പ്രാരംഭമായിത്തീര്‍ന്ന അവര്‍ക്ക്
ഈ കന്യകയുടെ ജനനത്തിരുനാള്‍,
സമാധാനത്തിന്റെ വര്‍ധന പ്രദാനംചെയ്യുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
മിക്കാ 5:1-4a
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ നിന്നില്‍ നിന്നു പുറപ്പെടും
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ബേത്‌ലെഹെം- എഫ്രാത്താ,
യൂദാ ഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും
ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി
നിന്നില്‍ നിന്നു പുറപ്പെടും;
അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്.
അതിനാല്‍, ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ
അവന്‍ അവരെ പരിത്യജിക്കും.
പിന്നീട്, അവന്റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍
ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും.
കര്‍ത്താവിന്റെ ശക്തിയോടെ
തന്റെ ദൈവമായ കര്‍ത്താവിന്റെ മഹത്വത്തോടെ,
അവന്‍ വന്ന് തന്റെ ആടുകളെ മേയ്ക്കും.
ഭൂമിയുടെ അതിര്‍ത്തിയോളം
അവന്‍ പ്രതാപവാനാകയാല്‍
അവര്‍ സുരക്ഷിതരായി വസിക്കും.
അവന്‍ നമ്മുടെ സമാധാനമായിരിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 13:5ab,6c
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും;
അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
സങ്കീ 13:5ab,6c
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
ഞാന്‍ അവിടുത്തെ കരുണയില്‍ ആശ്രയിക്കുന്നു;
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
ഞാന്‍ കര്‍ത്താവിനെ പാടിസ്തുതിക്കും;
അവിടുന്ന് എന്നോട് അതിരറ്റ കരുണ കാണിച്ചിരിക്കുന്നു.
എന്റെ ഹൃദയം അങ്ങേ രക്ഷയില്‍ ആനന്ദം കൊള്ളും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, പരിശുദ്ധ കന്യകമറിയത്തിന്റെ ജനനം
സന്തോഷത്തോടെ ആഘോഷിച്ചുകൊണ്ട്,
ഞങ്ങളുടെ കാണിക്കകള്‍
അങ്ങേക്കു ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
പരിശുദ്ധ കന്യകമറിയത്തില്‍ നിന്ന്
ശരീരം ധരിക്കാന്‍ തിരുവുള്ളമായ
അങ്ങേ പുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങള്‍ക്ക് സഹായകമാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ
ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനു വരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ
സമഗ്രത കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ഏശ 7:14; മത്താ 1:21
ഇതാ, തന്റെ ജനത്തെ
അവരുടെ പാപങ്ങളില്‍നിന്നു രക്ഷിക്കുന്ന പുത്രനെ
കന്യക പ്രസവിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സര്‍വലോകത്തിനും പ്രത്യാശയും
രക്ഷയുടെ പൊന്‍പുലരിയുമായ
പരിശുദ്ധ കന്യകമറിയത്തിന്റെ ജനനത്തില്‍ ഒന്നിച്ചാനന്ദിച്ചുകൊണ്ട്,
ദിവ്യരഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിച്ച
അങ്ങേ സഭ ആഹ്ളാദിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment