പ്രഭാത പ്രാർത്ഥന

🌻🌻🌻 പ്രഭാത പ്രാർത്ഥന 🌻🌻🌻
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻

കർത്താവേ, അവിടുന്ന് കണ്ണു നീര് ഒപ്പുന്ന ദൈവമാണല്ലോ. ഈ പ്രഭാതത്തിൽ ഞങ്ങളുടെ ദുഖങ്ങളും സഹനങ്ങളും അവിടുത്തെ സന്നിധിയിൽ സമർപിച്ചു പ്രാർത്ഥിക്കുന്നു. നാഥാ അവിടുന്ന് എടുത്തു മാറ്റണമേ. സഹനത്തിൽ ഇനിയും തുടരണം എന്നാണ് ദൈവഹിതമെങ്കിൽ അവിടുത്തെ മാലാഖമാരുടെ സംരക്ഷണം ഞങ്ങൾക്ക് ലഭിയ്ക്കട്ടെ. പിതാവായ ദൈവമേ അവിടുത്തെ പ്രിയപുത്രൻ കുരിശിൽ അനുഭവിച്ച പീഡകൾ ഓർത്തു ഞങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. ഗദ്സെമൻ തോട്ടത്തിൽ അത്യന്തം വ്യാകുലനായി ക്രിസ്തു പ്രാർത്ഥിച്ചപ്പോൾ അവിടുന്ന് മാലാഖമാരെ അയച്ചുവല്ലോ. ജീവിതത്തിന്റെ ദുഃഖങ്ങളിൽ ഏകാന്തതയിൽ എല്ലാം നശിച്ചു എന്നോർത്ത് ഞങ്ങൾ പ്രാർത്ഥിക്കുമ്പോൾ അവിടുന്ന് ഞങ്ങളെ ശക്തിപ്പെടുത്തണമേ. ഉയിർപ്പിന്റെ പ്രത്യാശയിൽ നിറയ്ക്കണമേ. ഭൂമിയിലെ മനുഷ്യ ജീവിതത്തിൽ ദുഃഖങ്ങൾ ഒഴിച്ച് നിർത്തുവാൻ ആകുന്ന ഒന്നല്ല എന്ന് ഞങ്ങൾ അറിയുന്നു. എന്നാൽ ദൈവത്തോട് ചേർന്ന് നിൽക്കുമ്പോൾ കടന്നു വരുന്ന ദുഃഖങ്ങൾ സന്തോഷമായി മാറും എന്നും ഞങ്ങൾക്ക് അറിയാം. ഈശോയെ അവിടുത്തോട്‌ ചേർന്ന് നിൽക്കുവാൻ കൃപ നൽകണമേ. എത്ര വലിയ പ്രതിസന്ധി ജീവിതത്തിൽ വന്നാലും അതിനെ നേരിടുവാൻ ദൈവത്തിന്റെ കൃപ ഞങ്ങളുടെ മേൽ ഉണ്ടെങ്കിൽ സാധിക്കും എന്ന് അറിയുന്നു. ഈ ജീവിതത്തിൽ നിന്ന് ദൈവകൃപകളെ അകറ്റുന്ന എല്ലാ കാര്യങ്ങളെയും നീക്കം ചെയ്തു ആത്മാവിനെ ശുദ്ധീകരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. ഈ ഭൂമിയിലെ ഓട്ടം വിജയകരമായി പൂർത്തിയാക്കി, സ്വർഗ്ഗത്തിൽ അങ്ങയെ കണ്ടാനന്ദിക്കുവാൻ ദൈവമേ എനിയ്ക്ക് കൃപ നല്കണമേ. ആമേൻ.
🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment