ബൈന്തൂർ ബസ്റ്റാന്റിൽ ഒരു ചായകുടിച്ച് നിൽക്കുമ്പോഴാണ് മുരുഡേശ്വർ പോകാം എന്ന തീരുമാനമുണ്ടാകുന്നത്..
ബസ്റ്റാന്റിൽ നിന്ന് തന്നെ ബെട്കലിലേയ്ക് ബസുണ്ട്. ബെട്കലിൽ ഇറങ്ങിയാൽ മുരുഡേശ്വറിലേയ്ക് മറ്റൊരു വണ്ടിയിൽ കയറണം.
അല്ലങ്കിൽ ബൈന്തൂർ റെയിൽ വെ സ്റ്റേഷനിൽ നിന്ന് ട്രെയിൻ മാർഗ്ഗവും മുരുഡേശ്വർ എത്തിച്ചേരാം.
ഉത്തര കർണ്ണാടകയിലെ ബട്ക്കൽ താലൂക്കിലെ ഒരു പട്ടണമാണ് മുരുഡേശ്വർ. ബട്കലിന്റെ താലൂക്ക് ആസ്ഥാനത്ത് നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ നഗരം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ശിവ പ്രതിമയ്ക്ക് പേരുകേട്ട മുരുഡേശ്വർ അറബിക്കടലിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മുരുഡേശ്വർ ക്ഷേത്രവും പ്രശസ്തമാണ്. മംഗലാപുരം-മുംബൈ കൊങ്കൺ റെയിൽവേ റൂട്ടിലാണ് മുരുഡേശ്വറിന് റെയിൽവേ സ്റ്റേഷൻ…
ട്രെയിൻ ഇനി വളരെ വൈകിയെ എത്തുകയൊള്ളു എന്നറിഞ്ഞ ഞാൻ ബസിൽ പോകാൻ തീരുമാനിച്ചു.. ഉച്ചയാകാറായി പോയിട്ട് ഒരുപാട് രാത്രിയാകും മുന്നെ മംഗലാപുരം ചെല്ലണം എന്നുള്ളതുകൊണ്ട് തന്നെ ബസ് പിടിച്ച് ബെട്കലിലേയ്ക് പോയി.
അതൊരു കർണ്ണാടക പ്രൈവറ്റ് ബസ്സാണ്. ഇടുങ്ങിയ വാതിലുകൾ, അടുത്തടുത്ത സീറ്റുകൾ, കൂടെ പഴയ കന്നട ചലച്ചിത്രഗാനങ്ങളും.
നാഷണൽ ഹൈവേയുടെ പണി നടക്കുന്നു
(പനവേൽ – കൊച്ചി).
അതുകൊണ്ട് തന്നെ നല്ല ദുസഹമായ യാത്രയാണ്. ബെട്കൽ എത്താറയപ്പോൾ ഹൈവ് മികച്ചരീതിയിൽ പണി പൂർത്തീകരിച്ചിരുന്നു.
ബെട്കലിൽ ഇറങ്ങുമ്പൊ തന്നെ ഇറങ്ങുന്ന ആളുകളെ പിടിക്കാൻ അവിടെ മുരുഡേശ്വർ പോകുന്ന ചെറു വണ്ടികളിലെ ആളുകൾ നിരന്ന് നിൽക്കുന്നു. അവർ എല്ലാവരോടും മുരുഡേശ്വർ ആണൊ എന്ന് ചോദിച്ചുകൊണ്ടേയിരിക്കുന്നു.
ഒരു ചെറുവാഹനത്തിൽ കയറിപ്പറ്റി. മഹേന്ദ്രയുടെ ഒരു പഴയമോഡൽ കുട്ടി ബസാണത്. ആളുകൾ നിറഞ്ഞപ്പൊ…
View original post 95 more words

Leave a comment