യാത്രകൾ അവസാനിക്കുന്നില്ല..
മംഗലാപുരത്ത് രാവിലെ തന്നെ നല്ല മഴയാണ്. ഷൊർണ്ണൂരിൽ നിന്നും രാത്രി വെസ്റ്റ് കോസ്റ്റിന് കയറിയത. നല്ല തിരക്കായതിനാൽ ഉറങ്ങാൻ പറ്റിയില്ല. സീറ്റ് കിട്ടിയത് തന്നെ വണ്ടി കാഞ്ഞങ്ങാട് എത്തിയപ്പൊഴ.
ആർത്തലച്ച് മഴ പെയ്യുന്നു. രാവിലെ അഞ്ചരമണിക്ക് റെയിൽവെ സ്റ്റേഷനീന്ന് ബസ്റ്റാന്റിലേയ്ക് നടക്കണം ! മഴയായതുകൊണ്ട് ഒരു ഓട്ടൊ പിടിക്കാമെന്ന് വെച്ചു. അങ്ങനെ ഓട്ടൊ പിടിക്കാൻ ചെന്നപ്പൊ 100 പേരും രണ്ട് ഓട്ടോയും.!! അവിടെ ആകെ ബഹളം, ഞാൻ പതിയെ ഒരു ചായയുമായി മഴ മാറുന്നത് വരെ കാത്തുനിന്നു..
മഴയിൽ മംഗലാപുരം തണുത്ത് വിറങ്ങലിച്ചുപോയിരിക്കുന്നു. മഴമാറിയതും ബസ്റ്റാന്റ് ലക്ഷ്യമാക്കി ഞാൻ നടന്നുതുടങ്ങി.
വൃത്തിയുള്ള നഗരമാണ്. മുൻപ് പലതവണ ഇവിടെ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു മഴക്കാലത്ത് വരുന്നത്.. !
എന്റെ ലക്ഷ്യസ്ഥാനം ശ്രാവണബളഗൊള ആണ്! ഹസ്സൻ ജില്ലയിലെ അത്ര ശ്രദ്ധ ചെല്ലാത്ത ഒരു ഗ്രാമമാണെങ്കിലും പണ്ടുമുതലെ ഈ സ്ഥലത്തെക്കുറിച്ച് കേട്ടിരുന്നു. ബസ്റ്റാന്റിൽ ചെന്ന് പ്രഭാതഭക്ഷണം കഴിക്കാം എന്ന ധാരണയിൽ അകത്ത് ഒരു റെസ്റ്റൊറന്റിൽ കയറി. കർണ്ണാടകയിൽ നമുക്ക് എവിടെ പോയാലും ഒന്നും നോക്കാതെ കഴിക്കാൻ പറ്റുന്ന ഒന്നാണ് വെജിറ്റബിൾ കുറുമ വളരെ മികച്ച ഒരു കറിയായതിനാലും ഇതേഹോട്ടലിൽ നിരവധിതവണ ഞാൻ കഴിച്ചിട്ടുള്ളതിനാലും സംശയം അശേഷമില്ലാതെതന്നെ ഞാൻ ചപ്പത്തിയും കുറുമയും കഴിച്ചു. !
ബസ്റ്റാന്റിൽ നിൽക്കുമ്പോൾ തന്നെ ഹസ്സൻ പോകുന്ന നിരവധി ബസുകൾ കാണാൻ കഴിയും, ഭക്ഷണമെല്ലാം കഴിച്ച് ഞാൻ ഒരു ബസിൽ കയറി.
കർണ്ണാടക ആർ.ടി.സിയുടെ ഒരു ബസ്.. യാത്രതുടങ്ങി നഗരത്തിന്റെ ആധുനികതയിൽ…
View original post 357 more words

Leave a comment