ഹൈദരാബാദ്

The Traveler's avatarThe Traveler

തെക്കേ ഇന്ത്യയുടെ തെലങ്കാന സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഹൈദരാബാദ്. ടെക്നോളജി വ്യവസായത്തിന്റെ ഒരു പ്രധാന കേന്ദ്രം, നിരവധി ഉയർന്ന റെസ്റ്റോറന്റുകളുടെയും ഷോപ്പുകളുടെയും ആവാസ കേന്ദ്രമാണ്. ഒരു കാലത്ത് ഖുത്ബ് ഷാഹി രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന മുൻ വജ്ര വ്യാപാര കേന്ദ്രമായ ഗൊൽക്കൊണ്ട കോട്ട നഗരത്തിന്റെ ചരിത്രപരമായ സ്ഥലങ്ങളിൽ ഉൾപ്പെടുന്നു. പതിനാറാം നൂറ്റാണ്ടിലെ ചാർമിനാർ, 4 കമാനങ്ങൾ ഉയർന്ന മിനാരങ്ങളെ പിന്തുണയ്ക്കുന്നു, വളരെക്കാലമായി നിലനിൽക്കുന്ന ലാഡ് ബസാറിനടുത്തുള്ള ഒരു പഴയ നഗരത്തിന്റെ അടയാളമാണിത്‌.

മരിക്കുന്നതിന്‌ മുൻപ്‌ ഹൈദരാബാദിലെ പലഹാരങ്ങളുടെ രുചിയറിയണമെന്ന അടങ്ങാത്ത മോഹമാണ്‌ ശബരി എക്സ്‌പ്രസിൽ കയറാൻ പ്രേരിപ്പിച്ചത്‌. റാമോജീ ഫിലിംസിറ്റിയും, ഹദരാബാദി ബിരിയാണിയും കൂടെയാകുമ്പൊ മൊത്തതിൽ അടിപൊളി..!

കൊച്ചി നഗരത്തിന്റെ വർണ്ണശബളമായ ആഘോഷങ്ങളിൽനിന്നൊരു ദിവസം ശബരിക്ക്‌ കയറി ഹൈദരാബാദ്‌ ഡെക്കാനിൽ വണ്ടിയിറങ്ങി..
സമയം ഉച്ചക്ക്‌ രണ്ട്‌ മണി, നല്ലവിശപ്പും ഒരു ഓട്ടൊ പിടിച്ച്‌ അവിടുത്തെ വളരെ പ്രസിധമായ കഫെ ബാഹർ എന്ന റെസ്റ്റൊറന്റിലേയ്ക്‌ പോയി. അത്‌ അവന്തി നഗറിലുള്ള എം.എൽ.എ ക്വാർട്ടേഴ്സ്‌ റോഡിലാണ്‌.. നഗര കാഴ്ചകളും മറ്റും കണ്ട്‌ റിക്ഷയിലെ യാത്ര ഒരു ദിവസത്തെ ട്രെയിൻ യാത്രയുടെ മടുപ്പിനെ അലിയിച്ചുകളയുന്ന ഒന്നായിരുന്നു !

ഹൈദരാബാദിലെ പ്രധാന വിഭവങ്ങൾ ഒന്ന് പറയാം
ഖുബാനി കാ മീത്ത
ജൗസി ഹൽവ
ഷീർ കുർമ്മ
മൗസ്‌ ക മീത്ത
ബദം കി ജലി
സേമിയ പായസം
ബിരിയാണി

ഇതിൽ സേമിയയും, ബിരിയാണിയും ആയിരിക്കും കേട്ടിട്ടുണ്ടാവുക അല്ലെ?
ഞാനും അത്രതന്നെ ഒള്ളാരുന്നു. പക്ഷെ ഇതെല്ലാം മനം മയക്കുന്ന പലഹാരങ്ങളാണ്‌. പോകുന്നവർ ഒരിക്കലും…

View original post 12 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment