Morning Prayer Malayalam

പ്രഭാത പ്രാർത്ഥന

“കര്‍ത്താവേ, എല്ലാ വസ്തുക്കളെയും ഭരിക്കുന്ന രാജാവായ കര്‍ത്താവേ, പ്രപഞ്ചം അങ്ങേക്കു വിധേയമാണല്ലോ; ഇസ്രായേലിനെ രക്ഷിക്കാന്‍ അവിടുത്തേക്ക് ഇഷ്ടമെങ്കില്‍, അതിനെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ലല്ലോ.ആകാശവും ഭൂമിയും ആകാശത്തിനു കീഴിലുള്ള അദ്ഭുതവസ്തുക്കള്‍ സകലവും അങ്ങു സൃഷ്ടിച്ചു; അങ്ങ് സകലത്തിന്റെയും കര്‍ത്താവാണ്; കര്‍ത്താവായ അങ്ങയെ എതിര്‍ക്കാന്‍ ആര്‍ക്കുമാവില്ല.(എസ്തേര്‍, 9;2-4)” നല്ല ദൈവമേ, ഈ പ്രഭാതത്തിൽ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ. ഈ ജീവിതം എത്ര ചെറുതാണ്. എങ്കിലും ഞങ്ങളിൽ പലരും പലതിനോടും ഉള്ള ആർത്തിയാൽ നിറഞ്ഞു ജീവിക്കുന്നു. എത്രയോ സമ്പത്തു കൈവന്നാലും ഞങ്ങളിൽ പിന്നെയും അതിനോടുള്ള ആർത്തി നിറയുന്നു. ആവശ്യമില്ലെങ്കിൽ കൂടി പലതും വാങ്ങി കൂട്ടുവാൻ ആഗ്രഹിക്കുന്നു. സഹജീവിയുടെ ദുഃഖങ്ങളിൽ കരുണ കാണിക്കുവാൻ മറന്നു പോകുന്നു. ദൈവമേ അവിടുന്ന് ഞങ്ങളോട് പൊറുക്കേണമേ. ദൈവ സ്നേഹത്തിൽ അടിയുറച്ചു കൊണ്ട് ജീവിതം കെട്ടിപ്പടുക്കുവാൻ ഞങ്ങളെ സഹായിക്കണമേ. നാഥാ, ജീവിതത്തിൽ ആവശ്യമായ കാര്യങ്ങൾ ലഭിയ്ക്കാതെ വലിയ പ്രതിസന്ധിയിൽ ആയിരിക്കുന്നവരെ ഓർക്കുന്നു. കടബാധ്യതകൾ കാരണം വിഷമിക്കുന്നവരെ അനുഗ്രഹിക്കണമേ. സാമ്പത്തിക തകർച്ചകളിൽ നിന്നും ഒരിയ്ക്കലും കര കയറുവാൻ ആവുകയില്ല എന്നോർത്ത് കഴിയുന്നവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. വിടുതൽ നൽകി അനുഗ്രഹിക്കണമേ. ഇന്നേ ദിനത്തിൽ ദൈവമേ ഞങ്ങളുടെ കണ്ണുകളെ തുറക്കണമേ. ആവശ്യത്തിൽ അധികം ആഗ്രഹങ്ങളുമായി ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ ആയിരിക്കുന്നു എങ്കിൽ വെളിപ്പെടുത്തി നൽകണമേ. അഹങ്കാരത്തിന്റെ ആത്മാവിനെ ഞങ്ങളിൽ നിന്നും അകറ്റി കളയണമേ. , പാപവിമോചനവും നൽകി അനുഗ്രഹിക്കണമേ. അസൂയ എന്ന പാപം വഴി ആത്മാവിനെ മലിനപ്പെടുത്തുവാൻ അനുവദിക്കരുതേ. സ്നേഹത്തിലും എളിമയിലും ഞങ്ങളുടെ ജീവിതം കൃമപ്പെടുത്തുവാൻ സഹായിക്കണമേ. ആമേൻ

വിശുദ്ധ സെബാസ്ത്യാനോസ് ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment