🔥വചനശക്തി🔥
🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥
📖
നിന്റെ പ്രവൃത്തികള്‍ ഞാനറിയുന്നു. ഇതാ, നിന്റെ മുമ്പില്‍ ആര്‍ക്കും പൂട്ടാന്‍ കഴിയാത്തവിധം തുറന്നുകിടക്കുന്ന ഒരു വാതില്‍ ഞാന്‍ സ്‌ഥാപിച്ചിരിക്കുന്നു. നിന്റെ ശക്‌തി പരിമിതമാണ്. എങ്കിലും നീ എന്റെ വചനം കാത്തു; എന്റെ നാമം നിഷേധിച്ചതുമില്ല
വെളിപാട് 3 : 8
🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥
ദൈവിക ഇടപെടൽ നമ്മുടെ ജീവിതത്തിൽ സംഭവിക്കുമ്പോൾ നമ്മുടെയൊക്കെ അനുദിന ജീവിതത്തെ അലട്ടികൊണ്ടിരിക്കുന്ന കഷ്ടപ്പാടുകളും, ആകുലതകളും എടുത്തുമാറ്റി പകരം നമ്മുടെ ഹൃദയം ദൈവികസന്തോഷത്താൽ നിറയും. ദൈവാനുഗ്രഹം നമ്മുടെമേലുള്ള എല്ലാ തിന്മകളുടെയും സ്വാധീനങ്ങളെയും നീക്കിക്കളയുന്നു. ഈശോയെ, മനുഷ്യരെന്ന നിലയിൽ ഞങ്ങൾ ബലഹീനരാണെന്നു അങ്ങ് അറിയുന്നല്ലോ, ദൈവവചനം ധ്യാനിച്ച്, മനുഷ്യനെ സംരക്ഷിക്കുവാനുള്ള ദൈവത്തിന്റെ ശക്തിയിൽ അവിശ്വസിക്കാതെ അവിടുത്തോടു ചേർന്ന് നിന്നുകൊണ്ട് ദൈവസ്നേഹത്തിന്റെ മാധുര്യം അനുഭവിച്ചു ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥
📖 നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ് ദൈവം.
2 കോറിന്തോസ് 9 : 8
🌹🔥🌹🔥🌹🔥🌹🔥🌹🔥🌹🔥
🌹 Our Lady of Ransom.
please intercede for
all families and couples &
all the nations and people affected with corona virus

Leave a comment