# ഉണർന്നെഴുന്നേൽക്കുമ്പോൾ… #
എന്റെ ദൈവമേ, എനിക്ക് എന്നും അങ്ങയോടു പറയാൻ ഒന്നുമാത്രമേ ഉള്ളൂ… നന്ദി… നന്ദി… ഒരായിരം… സഹിക്കാൻ കഴിയുന്ന വേദനകളും താങ്ങാൻ കഴിയുന്ന അപമാനങ്ങളും മാത്രമേ അങ്ങെനിക്കു ഇതുവരേം തന്നിട്ടുള്ളൂ… എന്റെ പാപത്തിന്റെ നിമിഷങ്ങളിൽ മറ്റാരും അതറിയാതിരിക്കാൻ കണ്ണീരോടെ അങ്ങെനിക്കു പുറം തിരിഞ്ഞ് നിന്നു… അങ്ങ് മാത്രമേ എന്റെ പാപം എന്താണെന്ന് അറിഞ്ഞിട്ടുള്ളൂ… അങ്ങ് അത് വെളിപ്പെടുത്താതിരുന്നത് കൊണ്ടാണ് ഇന്നും ഞാൻ മാന്യതയോടെ ഇവിടെ ജീവിക്കുന്നത്… അല്ലായിരുന്നെങ്കിൽ മറ്റുള്ളവർ എന്നെ നോക്കി പുച്ഛത്തോടെ കടന്നുപോകുമായിരിന്നു… ഒട്ടും അർഹതയില്ലാതിരുന്നിട്ടും അങ്ങെനിക്കു സമൂഹത്തിൽ സ്നേഹവും ആദരവും നേടിത്തന്നു… കോപത്തോടെ എനിക്കെതിരെ ശത്രുത പുലർത്താൻ അങാരെയും എനിക്കെതിരെ അയച്ചില്ലല്ലോ… എന്റെ ഹൃദയം വേദനകൊണ്ടു പിടയാൻ അങ്ങ് അനുവദിച്ചില്ല… ദുരിതങ്ങളും വേദനകളും അങ്ങെനിക്കു നല്കിയത് എന്നെ അപ്പാടെ തകർക്കാൻ അല്ലായിരുന്നല്ലോ… മറിച്ചു എന്നെ ചില പാഠങ്ങൾ പഠിപ്പിക്കാൻ ആയിരുന്നല്ലോ… ആരും സഹായിക്കാനില്ലാതെ ഇനിയെങ്ങനെ മുന്നോട്ട് പോകുമെന്ന് ഞാൻ കുഴഞ്ഞു നിന്നപ്പോഴൊക്കെ സ്വർഗത്തിൽ നിന്നും സഹായമയച്ചു അങ്ങെന്നെ രക്ഷിച്ചു… അങ്ങയെ ഉപേക്ഷിച്ചു പോയിട്ടും പിന്നെയും മടങ്ങിവരാൻ അങ്ങെനിക്കു അവസ്സരം തന്നു… അങ്ങനെ വന്നപ്പോഴെല്ലാം ഒരു വാക്കുകൊണ്ട് പോലും അങ്ങെന്നെ കുറ്റപ്പെടുത്തുകയോ ശാസിക്കുകയോ ചെയ്തില്ല… അങ്ങെന്നെ തള്ളക്കോഴി കുഞ്ഞിനെയെന്നപോലെ കാത്തുസൂക്ഷിച്ച എല്ലാ അവസ്സരങ്ങളേയുമോർത്തു, പൊരിവെയിലിലും അങ്ങെനിക്ക് തണലായി മാറിയതിനെയോർത്തു, എപ്പോഴും അങ്ങിലേക്കു മാത്രം മുഖം ഉയർത്താൻ സാധിച്ചതിനെയോർത്തു, അനേകരിൽ നിന്നു മാറ്റിനിർത്തി ഉയർത്തിയതിനെയോർത്തു… ദൈവമേ, എന്റെ ഈശോയെ എല്ലാറ്റിനും നന്ദി… നന്ദി… ഒരായിരം… ആമേൻ
#മറക്കാതെപ്രാർത്ഥിക്കണേ: അബോർഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്ന മക്കൾക്കുവേണ്ടി ഈശോടടുത്തു…

Leave a comment