ഉണർന്നെഴുന്നേൽക്കുമ്പോൾ…
ദൈവത്തിന്റെ മനസ്സിനിണങ്ങിയ പരിശുദ്ധ അമ്മേ, അമ്മയെപ്പോലെ ദൈവത്തെ ഇത്രമാത്രം സ്നേഹിച്ച, വിശ്വസിച്ച ദൈവം തന്നെ സൃഷ്ടിച്ച ഒരു മനുഷ്യാത്മാവ് ഈ ഭൂമിയിൽ ഉണ്ടാകില്ല… ദൈവം അമ്മയെ വിളിക്കുമെന്നൊന്നും അറിയുന്നതിന് മുന്നേതന്നെ ദൈവത്തെ ഏറെ പ്രീതിപ്പെടുത്തുന്ന രീതിയിലായിരുന്നല്ലോ അമ്മ ജീവിച്ചുപോയത്… എന്നെ നന്നാക്കാൻ ദൈവത്തിനു മറ്റു വഴികളില്ലാതെ വന്നപ്പോഴാണ് ദൈവം എന്റെയൊക്കെ ജീവിതത്തിൽ ഇടപെട്ടിട്ടുള്ളത്… പക്ഷെ, അമ്മയുടെ ജീവിതത്തിൽ നേരെ തിരിച്ചായിരുന്നല്ലോ… ഇത്രയുമധികം ദൈവത്തെ സ്നേഹിച്ചിരുന്ന, ആശ്രയിച്ചിരുന്ന, വിശ്വസിച്ചിരുന്ന ദൈവത്തിന്റെ ഹൃദയത്തിനിണങ്ങിയ ആരെയും അവിടുത്തേക്ക് കണ്ടെത്താൻ കഴിഞ്ഞുകാണില്ല… ദൈവത്തിന്റെ മനസ്സിനിണങ്ങിയവൻ ആകണമെങ്കിൽ ഞാൻ എന്തെല്ലാം ചെയ്യണം എന്ന് ആലോചിച്ചു ഒത്തിരി തലപുകച്ചിട്ടുണ്ട്… ഈശോയെപ്പോലെ ജീവിച്ചാൽ ദൈവപിതാവിനു ഇഷ്ടമാകും എന്നുറപ്പുണ്ടായിരുന്നെങ്കിലും ഈശോ ദൈവംകൂടി ആയിരുന്നതിനാൽ എന്നെക്കൊണ്ട് അത്രക്കൊന്നും പറ്റില്ല എന്ന ചിന്തയിൽ ആ ശ്രമം ഞാനവസ്സാനിപ്പിച്ചപ്പോൾ അടുത്തതായി ദൈവമായിട്ടു ഹൃദയത്തിൽ തെളിച്ചുതന്നതു അമ്മയുടെ മുഖമാണ്… പക്ഷെ, അമ്മയും എന്നെ ‘നിരാശപ്പെടുത്തിക്കളഞ്ഞല്ലോ’… ഞാനെത്ര തപസ്സുചെയ്താലാണ് അമ്മയെപ്പോലെ ദൈവത്തെ സ്നേഹിക്കാൻ കഴിയുക… സന്തോഷം വരുമ്പോൾ ദൈവത്തിനു നന്ദി പറയുകയും സങ്കടത്തിലൂടെ കടന്നുപോകുമ്പോൾ ദൈവദൂഷണം പറയുകയും ചെയ്യുന്ന ഞാനെങ്ങനെയാണ് അമ്മയെപ്പോലെ ആവുക… ബത്ലഹേമിൽ ആ തണുപ്പുള്ള രാത്രിയിലും കാൽവരിയിൽ കഴിച്ചുകൂട്ടിയ ആ ചുട്ടുപൊള്ളിക്കുന്ന ആ രാത്രിയിലും അമ്മയുടെ ഉള്ളിൽ ഒഴുകിയത് “എന്റെ ആത്മാവ് കർത്താവിനെ മഹത്വപ്പെടുത്തുന്നു…” എന്ന ഹൃദയരാഗമായിരിക്കുമല്ലോ… അമ്മയെനിക്ക് “എങ്ങനെയെല്ലാം ദൈവത്തെ പ്രീതിപ്പെടുത്താമോ അതെല്ലാം പഠിപ്പിച്ചുതരുന്ന സർവ്വകലാശാലയാണ്”… അമ്മേ, ജീവിതത്തിൽ ഞാൻ എന്തൊക്കെ അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നാലും ഓരോ നിമിഷവും എങ്ങനെയൊക്കെ ദൈവത്തിന്റെ ഹൃദയത്തോട് ചേർന്ന് നിൽക്കാം എന്നെന്നെ പഠിപ്പിച്ചുകൊണ്ടേയിരിക്കേണമേ… ആമേൻ
മറക്കാതെ പ്രാർത്ഥിക്കാൻ: പലവിധ ഓൺലൈൻ പരീക്ഷകൾ അറ്റൻഡ് ചെയ്യുന്ന മക്കൾക്കുവേണ്ടി ഈശോടടുത്തു…

Leave a comment