ഫ്രാൻസിസ് പാപ്പ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ കബറിടത്തിൽ വച്ച് ഫ്രത്തെല്ലി തൂത്തി എന്ന ചാക്രികലേഖനം ഒപ്പുവെച്ചു.

Pope Signs the New Apostolic Letter
അസീസിയിലെ സേക്രഡ് കോൺവെന്റിൽ എത്തിച്ചേർന്ന് വിശുദ്ധ കുർബാന അർപ്പിച്ച ശേഷം ആണ് ഒപ്പ് വെച്ചത്. പാപ്പയുടെ സമൂഹിക മാനതോട് കൂടിയ രണ്ടാമത്തെ ചാക്രികലേഖനമാണ് ഇത്. 2013 ൽ പുറത്ത് ഇറക്കിയ ലൂമെൻ ഫീദേയ്, 2015 ൽ ഇറക്കിയ ലവ്ദത്തോ സീ എന്നീ ചാക്രികലേഖനങ്ങൾക്ക് ശേഷം പാപ്പ സാർവത്രിക സഭക്കായി എഴുതുന്ന മൂന്നാമത്തെ ചാക്രികലേഖനവും ആണ് എല്ലാ സഹോദരന്മാരും എന്നത്. വർഗവർണ്ണ വിവേചനങ്ങൾ മാറ്റിവെച്ച് ലോകം മുഴുവനും മാനവികതയുടെ പേരിൽ ഒരുമിപ്പിക്കാനുള്ള ക്ഷണമാണ് ഈ ചാക്രികലേഖനം എന്നാണ് ലോകം ഉറ്റുനോക്കുന്നത്. ഫ്രാൻസിസ് പാപ്പ വി. ഫ്രാൻസിസിന്റെ കബറിടത്തിൽ കൂട്ടായ്മക്കായി പ്രാർത്ഥിക്കുകയും, മഹാമാരി ലോകത്തിൽ നിന്ന് വിട്ട്‌പോകാൻ വിശുദ്ധന്റെ മധ്യസ്ഥം അപേക്ഷിക്കുകയും ചെയ്തു. ചാക്രികലേഖനത്തിൽ 8 അധ്യായങ്ങളിൽ ആയി 287 ഖണ്ഡികകൾ ഉണ്ട്. ചാക്രികലേഖനതിന്റെ അവസാനത്തിൽ വി. ഫ്രാൻസീസ് അസീസിയുടെ പ്രപഞ്ച സ്രഷ്ടാവായ ദൈവത്തോടുള്ള കീർത്തനവും, മാനവിക കൂട്ടായ്മക്ക് വേണ്ടിയുള്ള പ്രാർത്ഥനയും ചേർത്തിട്ടുണ്ട്. സ്നേഹത്തെയും, സാമൂഹ്യ സാഹോദര്യത്തെയും പറ്റി പറഞ്ഞുകൊണ്ട് പാപ്പ സാഹോദര്യം എന്നത് സഹഗമനമാണ് എന്ന് രണ്ടാം അധ്യായത്തിൽ പറയുന്നു. അതിന് നമ്മുടെ ചിന്തയും പ്രവൃത്തിയും ഒരുമിച്ച് പോകണം എന്ന് മൂന്നാം അധ്യായത്തിൽ പറയുന്നു. സാഹോദര്യത്തിന്റെ സാമൂഹിക രാഷ്ട്രീയ മാനങ്ങൾ വിവരിച്ച്‌കൊണ്ടാണ് പാപ്പ ഇത് വിവരിക്കുന്നത്… സഭയുടെ പ്രത്യേകിച്ച് ഒരു ക്രിസ്ത്യാനിയുടെ സമൂഹിക ആവുത്സ്‌ക്യം പാപ്പ ഇതിൽ വിവരിക്കുന്നു… ലോകത്തിന്റെ പല ഭാഗങ്ങളിലും സമാധാനം നഷ്ടപ്പെടുന്നു എന്നും അതിനുള്ള വഴികൾ മുറിവ് ഉണക്കാനുള്ളതും ആകണം എന്നും പാപ്പ പറയുന്നുണ്ട്. എട്ടാം അദ്ധ്യായം ആരംഭിക്കുന്നത് തന്നെ ഇന്ത്യയിലെ മെത്രാൻ സമിതിയെ വാക്കുകൾ കടമെടുത്ത് As the Bishops of India taught, “the goal of dialogue is to establish friendship, peace, harmony and share values and moral and spiritual experiences in a spirit of truth


Leave a comment