ദാരിദ്ര്യം ഞാൻ ഒരുപാട് കണ്ടതാണ്

ആഴ്ചയിൽ ഏതാണ്ട് ഒന്നരക്കോടി ഇന്ത്യൻ രൂപ വരുമാനമുള്ളു ലോകപ്രശസ്ത ഫുട്ബോൾ കളിക്കാരനാണ് “Sadio Mane” (സെനഗൽ – പശ്ചിമാഫ്രിക്ക).സ്ക്രീനുടഞ്ഞ ഒരു മൊബൈൽ ഫോണുമായി അദ്ദേഹത്തെ പല തവണ കാണാനിടയായ ഒരു മാധ്യമ പ്രവർത്തകൻ ഒരു അഭിമുഖത്തിൽ അദ്ദേഹത്തോട് ഇതിനെക്കുറിച്ച് ചോദിച്ചു.. അദ്ദേഹം പറഞ്ഞു “ശരിയാക്കിക്കണം…!”
“ശരിയാക്കിക്കുകയോ.., എന്തുകൊണ്ടാണ് താങ്കൾ പുതിയത് വാങ്ങാത്തത്…?” എന്നായി മാധ്യമ പ്രവർത്തകൻ…

ശാന്തനായി അദ്ദേഹം പറഞ്ഞു…

“നോക്കൂ… ഇന്നെനിക്ക് വേണേൽ ഒരു ആയിരം ഫോണുകൾ വാങ്ങാം..
വേണേൽ ഒരു 10 ഫെരാരി, ഒന്നോ രണ്ടോ ജെറ്റ് വിമാനങ്ങൾ, ഡയമണ്ട് വാച്ചുകൾ ഇതെല്ലാം വാങ്ങാൻ പ്രയാസമില്ല…
എന്നാൽ ഇവയെല്ലാം എനിക്ക് ആവശ്യമുണ്ടോ..?
കാര്യം നടന്നാൽ പോരേ…!

ദാരിദ്ര്യം ഞാൻ ഒരുപാട് കണ്ടതാണ്…

ദാരിദ്ര്യം കാരണം എനിക്ക് പഠിക്കാൻ കഴിഞ്ഞില്ല… കുട്ടികൾക്ക് പഠിക്കാനായി ഞാൻ സ്കൂളുകൾ പണിയുന്നു…
എനിക്ക് ചെരിപ്പുണ്ടായിരുന്നില്ല, ചെരിപ്പു പോലുമില്ലാതെ കളിക്കേണ്ടി വന്നു..
നല്ല വസ്ത്രമുണ്ടായിരുന്നില്ല,
നല്ല ഭക്ഷണമുണ്ടായിരുന്നില്ല…
ഇന്നെനിക്കെല്ലാം ഉണ്ട്…
എന്നാൽ അതെല്ലാം കാണിച്ച് മേനി നടിക്കുന്നതിനുപകരം ദാരിദ്ര്യമനുഭവിക്കുന്ന മറ്റുള്ളവരുമായി പങ്കിടാൻ ഞാൻ ആഗ്രഹിക്കുന്നു…”

അവനവൻ്റെ സൗകര്യങ്ങൾക്കുപരി നാട്ടുകാർക്കു മുന്നിൽ മേനി നടിക്കാൻ കൈയിലുള്ളതും പോരാഞ്ഞ് കടം വാങ്ങിയും ചെലവഴിക്കാൻ മടിയില്ലാത്ത നമ്മുടെയൊക്കെ നെഞ്ച് പൊള്ളിക്കാൻ പോന്ന വാക്കുകൾ….!!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment