ഇത്തിരിവെട്ടം 4
മറ്റുള്ളവരുടെ വളർച്ചയും നന്മകളും ഒക്കെ കണ്ടുകഴിയുമ്പോൾ ഞാൻ ഇപ്പോളും എന്തേ ഇങ്ങനെ എന്നു പറഞ്ഞു സ്വയം പഴിച്ചു ജീവിക്കുന്നവരാണ് നമ്മളിൽ പലരും. എല്ലാത്തിലും എവിടെയും ഞാൻ ആരുമല്ല എന്ന ഒരു തോന്നലാകാം ഇതിന്റെ അടിസ്ഥാനം. എനിക്കെതിരെ ഞാൻ തന്നെ തിരിഞ്ഞാൽ ആരാണ് എനിക്ക് കൂട്ടുണ്ടാവുക? എന്റെ ശത്രു ഞാൻ തന്നെയായാൽ ആരുണ്ട് എന്റെ സുഹൃത്തായി?
ഒരു മനുഷ്യന്റെ ഏറ്റവും വലിയ സ്നേഹിതൻ അവനവൻ തന്നെയാണ്. ആര് നിനക്കെതിരെ തിരിഞ്ഞാലും നീ സ്വയം നിനക്കുതന്നെ എതിരെ തിരിയാതെ ഇരിക്കുക.അതിനുള്ള കുറുക്കുവഴി മറ്റൊന്നുമല്ല എന്നെ ഞാൻ തന്നെ അങ്ങു ആവോളം സ്നേഹിക്കുക. ഒരു തരം നർസിസ്റ്റിക് സ്നേഹമല്ല മറിച്ചു സ്വയം അംഗീകരിച്ചു, കുറവുകളേയും കൂടുതലുകളെയും അംഗീകരിച്ചുള്ള ഒരു യാത്രയാണിത്. അതായതു സ്വീകാര്യതയാണ് ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കുമുള്ള അന്തിമ പരിഹാരം എന്നു തന്നെ. സ്വയം സ്വീകാര്യത തന്നെ. ഇത് നിഷ്‌ക്രിയമെന്ന് തോന്നാം, പക്ഷേ നമ്മൾ ഇത് പരിശീലിപ്പിക്കാൻ ശ്രമിക്കുമ്പോൾ, അത് ഒന്നും ചെയ്യാതെ തന്നെ എല്ലാം ചെയ്യുന്നതായി അനുഭവപ്പെട്ടുതുടങ്ങും. ജീവിതത്തിൽ എന്തു മോശപ്പെട്ടവ വന്നാലും അവയെയൊക്കെ തരണം ചെയ്യാൻ പറ്റും, കാരണം അവയെ ഞാൻ തരണം ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ എന്ന വ്യക്തിയില്ല. നമ്മൾ സാധാരണയായി ചെയ്യുന്ന പരാതി അല്ലെങ്കിൽ ആക്ഷേപം എന്നിവയേക്കാൾ ചിലപ്പോൾ ഇതിന് കൂടുതൽ ശ്രമം ആവശ്യമാണ്. പക്ഷേ … നിങ്ങൾക്ക് അതുവഴി ലഭിക്കുന്ന സ്വാതന്ത്ര്യം അനുഭവിച്ചുകഴിഞ്ഞാൽ – സ്വീകാര്യത (acceptance) ഏതാണ്ട് രണ്ടാമത്തെ സ്വഭാവമായി മാറിയെന്ന് റിച്ചാർഡ് കാർൾസൺ പറയുന്നു. പ്രതികൂല സാഹചര്യങ്ങളിൽ വേഷംമാറി അനുഗ്രഹത്തിനായി തിരയുന്നു. ജീവിതം നമുക്ക് ആവശ്യമുള്ളത് നൽകുന്നില്ല, പക്ഷേ നമുക്ക് ആവശ്യമുള്ളത് അയച്ചേക്കാം. വെല്ലുവിളി / സംഘർഷം / ആശയക്കുഴപ്പം / പ്രതിസന്ധി, അനിശ്ചിതത്വം എന്നിവ നമ്മുടെ വളർച്ചയ്ക്ക് അതിശയകരമായ ശക്തമായ വാഹനങ്ങളാണ്, അതെ, നമ്മുടെ ജീവിതത്തിന്റെ ദിവസങ്ങൾ മെച്ചപ്പെടുകയും സീസണുകൾ മാറുകയും ചെയ്യുന്നു. ഓരോ പ്രതിസന്ധിയും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന ചില ചവിട്ടുപടികൾ ആണ്. ശക്തിപ്പെടുത്തലുകൾ ആണ്. എന്തുണ്ടായാലും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാനുള്ള ഒരു ഊർജമാണ് കാരണം എനിക്ക് ഞാൻ മാത്രമേ സ്വന്തമായുള്ളു എന്ന ഉറച്ച തിരിച്ചറിവാണിത്. എന്റെ ചുറ്റുപാടുകളെ അവസ്ഥകളെ ജീവിതത്തെ അംഗീകരിക്കുന്നതിലാണ് ജീവിതത്തിന്റെ ഏറ്റവും വലിയ സൗന്ദര്യം.
✍️Sjcmonk


Leave a comment