സ്വയം അറിയുന്നത് ആണ് ഏറ്റവും വലിയ അറിവ്

ഒരു തള്ള പരുന്ത് മുട്ടക് അടയിരുന്നതായിരുന്നു. പെട്ടെന്ന് പെയ്ത ഒരു മഴയും ഇടിമിന്നലിലും പെട്ട് അവർ ഇരുന്ന മരം കടപുഴകി വീണു. രണ്ടു മുട്ടകളും രണ്ട് സ്ഥലത്താണ് എത്തിപ്പെട്ടത്. കോഴിമുട്ടകളോടൊപ്പം ഇവരണ്ടും അടവച്ചു. സമയം ആയപ്പോൾ വിരിഞ്ഞ് പരുന്തും കുഞ്ഞുങ്ങളായി പുറത്തെത്തി. രണ്ടിടത്തും കോഴികുഞ്ഞുങ്ങളെ പോലെ അത് വളർന്നു വന്നു. ഒരിടത്തെ കുഞ്ഞു വളറുന്തോറും തനിക്കു ഉണ്ടായ മാറ്റങ്ങൾ ഒക്കെ തിരിച്ചറിഞ്ഞു. തള്ളകോഴിയോട് പറഞ്ഞു. തനിക്കു ഉയരങ്ങളിലേക്ക് പറക്കാൻ ഒരു തോന്നൽ.

തള്ളകോഴി പറഞ്ഞു ” അത് നിന്റെ തോന്നൽ മാത്രം ആണ്. ഇതുവരെ ഞങ്ങളിൽ ആരും ശ്രമിച്ചിട്ടും നടക്കാത്ത കാര്യം ആണ്. നിനക്കും പറ്റില്ല. കുറച്ചു പറ്റും പിന്നെ തളർന്നു താഴോട്ടു വീഴും. അതുകൊണ്ട് നീ ആ കാര്യം അങ്ങു മറന്നേക്കൂ.”
ആ പരുന്ത് ഒരു കോഴിയെ പോലെ ജീവിച്ചു മണ്ണടിഞ്ഞു.

മറ്റേ ഇടത്താവട്ടെ കോഴികുഞ്ഞുങ്ങളുടെ കൂടെ ഒരു പരുന്തിനെ കണ്ട ബ്രാഹ്മണൻ അതിനെ അടുത്ത് വിളിച്ചു പറഞ്ഞു
“നീ പക്ഷികളുടെ രാജാവാണ്. ഇങ്ങനെ നിലത്തുകൂടി നെല്ലും പുഴുവും ഒന്നും കൊത്തി നടക്കേണ്ട ആളല്ല. നീ കണ്ണുകളുയർത്തി ആകാശത്തേക്ക് നോക്കൂ. “

കോഴിയുടെ ജീവിതം നയിക്കുന്ന പരുന്തിന് അത് വളരെ ശ്രമകരം ആയിരുന്നു. കോഴികൾ ആകാശത്തു നോക്കറില്ലല്ലോ. പക്ഷെ ബ്രാഹ്മണന്റെ നിരന്തരമായ ശ്രമം കൊണ്ട് പരുന്ത് ആകാശത്തിലേക്കു കണ്ണുയർത്തി നോക്കി, ആകാശം തന്നെ മാടി വിളിക്കുന്ന പോലെ അതിന് അനുഭവപ്പെട്ടു. സൂര്യനെ നോക്കി പരുന്ത് പറക്കാൻ ശ്രമിച്ചു. ശീലിച്ചിട്ടില്ലാത്തത് കൊണ്ടു ചിറകുകൾക്കു ശക്തി ഇല്ലായിരുന്നു. എങ്കിലും സ്വാതന്ത്ര്യത്തിന്റെ വിശാലമായ ആകാശം അവനെ മാടി വിളിക്കുന്നുണ്ടായിരുന്നു. ഒത്തിരി പരിശ്രമങ്ങൾക്കു ശേഷം പരുന്ത് ഉയർന്നു പറന്നു. സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് തന്റെ സ്വത്വം തിരിച്ചറിഞ്ഞ സന്തോഷത്തിൽ ആകാശത്തിന്റെ വിശാലതയിലേക്കു സൂര്യനെ ലക്ഷ്യമാക്കി അവൻ പറന്നു. പിന്നീട് ഒരിക്കലും അവൻ തിരിച്ചു അവിടേക്ക് വന്നില്ല.
°°°°°°°°
ദൈവം നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് അനന്തസാധ്യതകളോടെ ആണ്. പക്ഷെ അതറിയുന്നവർ ചുരുക്കം. അറിഞ്ഞിട്ടും അത് സാക്ഷാത്കരിക്കാൻ പരിശ്രമിക്കുന്നവർ അതിലും വിരളം. സോക്രറ്റീസ് പറയുന്നത് ‘ oh man know thyself’ സ്വയം അറിയുന്നത് ആണ് ഏറ്റവും വലിയ അറിവ് എന്നാണ്. മതഗ്രൻഥങ്ങളും ഈ ഒരു കാര്യം ആവർത്തിച്ചു പറയുന്നുണ്ട്. നമുക്കും സ്വന്തം കഴിവുകളെ തിരിച്ചറിയാം. നമ്മളെ തന്നെ കണ്ടെത്താൻ പരിശ്രമിക്കാം. ആ അറിവിലേക്ക് നടന്നടുക്കാൻ ശ്രമിക്കുമ്പോൾ തടസ്സങ്ങളും പിൻവിളികളും ഒത്തിരി ഉണ്ടാകാം പക്ഷെ ഉള്ളിലെ ത്വരക്‌ കാതോർക്കുകയാണെങ്കിൽ നമുകും സ്വാതന്ത്ര്യത്തിന്റെ അനന്തവിഹായ- സ്സിലേക് പറന്നുയരാം…..

✍️ ചങ്ങാതീ❣️
23/10/20′


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment