ലോകം കണ്ട ഏറ്റവും പ്രസിദ്ധിയാർജ്ജിച്ച ‘tight rope walker’ ആയിരുന്നു ചാൾസ് ബ്ലോണ്ടിൻ. നയാഗ്ര വെള്ളച്ചാട്ടത്തിന്റെ മുകളിലൂടെ ആദ്യമായി നടന്നതിന്റെയും ഏറ്റവും കൂടുതൽ തവണ ഈ അഭ്യാസം നടത്തിയതിന്റെയും റിക്കാർഡ് ഇപ്പോഴും ഇദ്ദേഹത്തിന്റെ പേരിൽ ആണ്.ഓരോ തവണയും അദ്ദേഹം പുതിയ രീതിയിൽ അയിരുന്നു ഈ അഭ്യാസം നടത്തിയിരുന്നത്.
അങ്ങിനെയുള്ള ഒരു അഭ്യാസം നടത്തിയതിന് ശേഷം അദ്ദേഹം കാഴ്ചക്കാരോട് ചോദിച്ചു.
“എനിക് ഒരാളെ എടുത്തുകൊണ്ട് ഇത് ചെയ്യാൻ പറ്റുമെന്ന് വിശ്വസിക്കുന്നുണ്ടോ?”
” തീർച്ചയായും.” അവർ പറഞ്ഞു.
ആരേലും തന്റെകൂടെ വരാൻ തയ്യാറാണോ എന്നു അദ്ദേഹം ചോദിച്ചു.
എല്ലാർക്കും അദ്ദേഹത്തിന്റെ കഴിവിൽ വിശ്വാസം ഉണ്ടെങ്കിലും ആരും സ്വന്തം ജീവിതം വച്ചു കളിക്കുവാൻ തയ്യാറായില്ല.
” പറയുന്നതല്ല ചെയ്യുന്നതാണ് വിശ്വാസം” അദ്ദേഹം പറഞ്ഞു.
കുറച്ചു സമയത്തിന്റെ വിശ്രമത്തിനു ശേഷം മറുവശത്ത് നിന്നും അദ്ദേഹം വീണ്ടും നയാഗ്രയുടെ മുകളിലൂടെ കയറിൽ കൂടെ നടക്കാൻ തുടങ്ങി. പക്ഷേ ഇത്തവണ അദ്ദേഹത്തിന്റെ മാനേജർ ഹാരി കോൾക്കോഡ് കൂടെ ഉണ്ടായിരുന്നു. അവനെ തന്റെ പുറകിൽ എടുത്തു വച്ചിട്ട് പറഞ്ഞു.
” ഹാരി, താൻ ഇപ്പോൾ മുതൽ കോൾക്കോഡ് അല്ല, ബ്ലോണ്ടിൻ ആണ്. എനികും നിനക്കും ഒരേ മനസ്സ്,ഒരേ ചിന്ത എന്തിനു നമ്മുടെ ശ്വാസോച്ഛാസം പോലും ഒന്നാവട്ടെ. ഞാൻ എന്ത് ചെയ്താലും നീയും എന്നോട് കൂടെ ചെയ്യുക. നീ സ്വന്തമായി എന്തേലും ബാലൻസിങിന് ശ്രമിച്ചാൽ അത് നമ്മുടെ രണ്ടുപേരുടെയും അന്ത്യത്തിലായിരിക്കും അവസാനിക്കുക.”
പതിനായിരത്തിലധികം വരുന്ന കാണികളെ മുൾമുനയിൽ ആഴ്ത്തികൊണ്ട അവർ ഒന്നായി നടന്നു നീങ്ങി. ആകാംക്ഷയുടെ 25 നിമിഷങ്ങൾ. താഴേക്കു പതിക്കുന്ന വെള്ളതുള്ളികൾ അവരുടെ കാഴ്ചയെ മറച്ചെങ്കിലും ജലപാതത്തിന്റെ തണുത്ത കാറ്റിനാൽ ശരീരം വിറച്ചെങ്കിലും കരം കൊടുത്തവന്റയും കരം പിടിച്ചവന്റെയും വിശ്വാസത്തിനുമേൽ അവക്കൊന്നും വിജയം വരിക്കാൻ ആയില്ല.
സുരക്ഷിതമായി മറുകരയിൽ എത്തി വിശ്രമിച്ച ഹാരിയോട് പത്ര പ്രവർത്തകൻ ചോദിച്ചു
“താങ്കൾക്കു ഭയം ഉണ്ടായിരുന്നോ?
” എന്റെ മാസ്റ്ററിന് ഇതു ചെയ്യാൻ സാധിക്കുമെന്ന് എനിക് ഉറപ്പുണ്ടായിരുന്നു. പിന്നെ അദ്ദേഹം പറഞ്ഞത് ഞാൻ അനുസരിച്ചു. താങ്ങുന്നവന്റെ തോളിൽ ആയിരിക്കുമ്പോൾ നമ്മൾ രണ്ടല്ല ഒന്നാണെന്ന് വിശ്വസിക്കാൻ പറഞ്ഞു.ഞാൻ അങ്ങനെ വിശ്വസിച്ചു. നമ്മളെ താങ്ങുന്നവർക് നമ്മളെ വഹിക്കാൻ ശക്തിയുണ്ടെന്ന് വിശ്വസിച് അവനോട് ചേർന്നിരുന്നാൽ അവിടെ ഭയത്തിനു സ്ഥാനമില്ല.”
നമുക്കും ചേർന്നു നിൽക്കാം, വിശ്വസിക്കാം. നമ്മുടെ ജീവിതത്തിലും അത്ഭുതങ്ങൾ സംഭവിക്കും.
✍️ചങ്ങാതീ❣️

Leave a comment