കേരള പിറവി സന്ദേശം
പ്രകൃതിയുടെ വർണ്ണ സുന്ദര മനോഹാരിത നിറഞ്ഞ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരള നാട് പുതിയ പിറവിയിലേക്ക് ഉദയം പ്രാപിച്ചിരിക്കുന്നു. ഒളിമങ്ങാത്ത ഓർമ്മകൾ ചിതറിയ പാതയിലൂടെ ഒന്ന് സഞ്ചരിക്കാം.
പുളളുവൻപാട്ടും, നാടൻപാട്ടുകളാലും നിറകൊണ്ട കേരളം 1956 നവംബർ 1-ന് മലബാർ, തിരുവിതാംകൂർ, കൊച്ചി എന്നീ പ്രദേശങ്ങൾ ഒത്തു ചേർന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്. കേരളം എന്ന പേരിന്റെ പിന്നിൽ നിരവധി ഐതിഹ്യങ്ങളും, കഥകളും നാം കേട്ടിട്ടുണ്ട്. എന്നാൽ “വൃക്ഷങ്ങൾ നിറഞ്ഞ പ്രദേശം എന്ന അർത്ഥത്തിലാണ് ഏറ്റവും കൂടുതൽ സ്വീകാരിത ലഭിച്ചിട്ടുളളത്. അറബികൾ വിളിച്ച “ഖൈറുളള” എന്ന പേരും ലോപിച്ച് ചേര രാജാക്കന്മാർ ഭരണത്തിൽ ഏർപ്പെട്ടപ്പോൾ പിന്നീട് അത് ചേരളമായി മാറുകയും അങ്ങനേ ഊന്നൽ നൽകി അത് കേരളമായി മാറി എന്നാണ് പേരിന് പിന്നിലെ ഐതിഹ്യം.
ഐകൃ കേരളം എന്ന അറിയപ്പെടുന്ന കേരളത്തിലെ ജനകീയ പ്രസ്ഥാനം രൂപവത്കരിച്ചത് ഭാഷാടിസ്ഥാനത്തിലാണ്. 1947-യിൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ശേഷം ഐകൃ കേരളത്തിനു വേണ്ടി നാനാ ജില്ലകളിൽ നിന്ന് പ്രക്ഷോഭങ്ങൾ ശക്ത പ്പെട്ടു. ഭാഷാ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുളള ഇന്ത്യ ഗവൺമെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂർ, കൊച്ചി, മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ മലയാളം എന്ന പ്രധാന ഭാഷയേ കൂട്ടി ചേർക്കപ്പെട്ടു. പിന്നീട് 1953ൽ ഫസൽ അലി തലവനായും, സർദാർ കെ. എം പണിക്കർ അംഗവുമായുളള സംസ്ഥാന പുനഃസംഘടന കമ്മീഷൻ രൂപവത്കരിച്ചു. 1955-ൽ സംസ്ഥാന പുനഃസംഘടന കമ്മീഷൻ കേന്ദ്ര തത്തിന് റിപ്പോർട്ട് കൈമാറി. അതിൽ കേരളത്തെ ഒരു സംസ്ഥാനമാക്കി മാറ്റാനുള്ള ശുപാർശയും ലഭിച്ചിരുന്നു. ഐകൃ കേരള പിറവിക്ക് ശേഷം സംസ്ഥാനത്ത് നടന്ന ആദൃ പൊതു തെരഞ്ഞെടുപ്പ് 1957യിലായിരുന്നു. ആ തെരഞ്ഞെടുപ്പിലൂടെ കേരളത്തിലെ ധീഷ്ണശാലിയായ ഇ. എം. സ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പിന്നീടുളള നേട്ടങ്ങൾ കേരളം കൈവരിച്ചത് അനവധിയാണ്.
ഐതിഹ്യങ്ങളാൽ സമ്പൂർണ്ണമായ നമ്മുടെ നാടിന്റെ കഥകളിൽ പരശുരാമന്റെ കഥയും ഇടംപിടിച്ചിരിക്കുന്നു.
വൃതൃസ്തത നിറഞ്ഞ കലകൾ കേരളത്തിന്റെ മുഖൃ ആകർഷണമാണ്. കഥകളി, കളരിപയറ്റ്, മോഹനിയാട്ടം എന്നിങ്ങനെയുളള നൃത്ത കലകൾ വിദേശിയരെ കേരളത്തിലേക്ക് ആകർഷിക്കുവാൻ ഒരു കാരണമാണ്. ആയുർവേദ ചികിത്സയും, തനതു രുചികളുടെ സ്വപ്നകൂട്ടും വിദേശികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറി കഴിഞ്ഞിരിക്കുന്നു. കസവു മുണ്ടും, സെറ്റു സാരിയും കേരള ജനതയുടെ പരമ്പരാഗത വസ്ത്രങ്ങളിലോന്നാണ്. കേരളത്തിന്റെ നേട്ടങ്ങളെ കുറിച്ച് പറയുമ്പോൾ കോട്ടങ്ങളെയും നാം വിട്ടു കളയരുത്. പ്രകൃതി കനിഞ്ഞു അനുഗ്രഹിച്ചു നൽകിയ ഈ കൊച്ചു കേരളത്തിൽ പ്രകൃതി ദുരന്തങ്ങളും,മഹാമാരിയും, സ്ത്രീകളുടെ സുരക്ഷിതത്വവും, ആത്മഹത്യ നിരക്കും വിപുലമായി തുടരുന്ന നേർകാഴ്ചകളാണ്. മനുഷൃരുടെ എണ്ണം ദിവസേന കുറഞ്ഞു വരുന്നു. ഇനി മുൻപോട്ട് എങ്ങനെ? എന്ന് ഒരു ചോദൃ ചിഹ്നമായി മാറുന്നു. നമ്മുക്ക് നേട്ടങ്ങൾ ഒട്ടനവധിയുണ്ട് എന്നാൽ നേടാൻ ഇനിയുമധികമുണ്ട് എന്ന് നാം കുറിച്ചുവയ്ക്കുക. സാക്ഷാരത കൈവിടാതെ, സംസ്കാരം കൈവിടാതെ പുതിയ പ്രതീക്ഷകളോടു കൂടി ഈ കേരള പിറവിയെ നമ്മുക്ക് വരവേൽക്കാം.
എല്ലാ മലയാളികൾക്കും കേരളപിറവി ദിന ആശംസകൾ നേരുന്നു…
Riya Tom


Leave a comment