#പുരോഹിതൻ….!!!
ഐസക് ന്യൂട്ടനോട്
ഒരിക്കൽ ഒരു മനുഷ്യൻ ചോദിച്ചു:
”മണ്ണോട് മണ്ണായിത്തീരുന്ന മനുഷ്യൻ പുനരുത്ഥാനം ചെയ്യുമെന്നു പറഞ്ഞാൽ എങ്ങനെയാണ് വിശ്വസിക്കുക?”
മറുപടിയൊന്നും പറയാതെ ന്യൂട്ടൻ കുറെ ഇരുമ്പുതരികളെടുത്ത് മണ്ണിൽ കൂട്ടിക്കുഴച്ചു…
ശേഷം അതിലെ ഇരുമ്പുതരി വേർതിരിക്കാൻ അയാളോടാവശ്യപ്പെട്ടു… ”ഇത് സാദ്ധ്യമല്ല ”
അയാൾ മറുപടി പറഞ്ഞു…
ന്യൂട്ടൻ ഒരു കാന്തം എടുത്ത്
ആ പൊടിക്കു മീതെ പിടിച്ചു…..
ഇരുമ്പുതരികളോരോന്നായി ആ കാന്തത്തിലേക്ക് ആകർഷിക്കപ്പട്ടു…..
ഇത് കണ്ട് അത്ഭുതസ്തബ്ധനായിനിന്ന അയാളോട് ന്യൂട്ടൻ പറഞ്ഞു:
”ഒരു കാന്തത്തിന് ഇത്രമാത്രം ശക്തി കൊടുത്ത ദൈവത്തിന് മണ്ണോടു മണ്ണായവരെ ഉയർപ്പിക്കാനാവില്ലേ? ”
അതെ….!!!
ഈ കാന്തത്തിന്റെ ശക്തിയും പ്രവർത്തിയുമാണ് ഓരോ പുരോഹിതനിലും
ദൈവം നിക്ഷേപിച്ചിരിക്കുന്നത്….
തങ്ങൾക്ക് ദൈവം
നൽകാനിരിക്കുന്ന നിത്യസമ്മാനത്തെ വിസ്മരിച്ചുകൊണ്ട് ലക്ഷ്യത്തിൽനിന്നും അകന്ന് ഈ ലോകമായകളിൽ ആകൃഷ്ടരായി കുഴങ്ങുന്ന വലിയൊരു സമൂഹത്തെ ദൈവവചനങ്ങളുടെ അഭിഷേകാഗ്നി നിറച്ച് ക്രിസ്തുവിന്റെ രക്തവും മാംസവും പങ്കിട്ടു നൽകി നിത്യജീവനിലേയ്ക്ക് വീണ്ടെടുക്കാൻ വിളിക്കപ്പെട്ട കാന്തങ്ങളാണ് ഓരോ പുരോഹിതനും…..!!!
കൂടെയുള്ള ദൈവത്തെ
അറിയാൻ കഴിയാതെ കാണാൻ
കഴിയാതെ മരണശേഷം എന്തു സംഭവിക്കുമെന്ന് ഓർത്ത് ദൈവം തന്ന ജീവിതം ആകുലപ്പെട്ടും നിരാശപ്പെട്ടും തള്ളിനീക്കുന്നവർക്ക് മുന്നിലെ പ്രകാശഗോപുരമാണ് പുരോഹിതൻ…!!!
ചുറ്റുപാടും ദൈവസാന്നിദ്ധ്യം കണ്ടെത്താൻ, കണ്ടുമുട്ടുന്നവരിൽ ദൈവത്തെ ദർശിക്കാൻ, ദൈവം ഇന്നും ജീവിക്കുന്നു എന്ന ആഴമായ തിരിച്ചറിവിലേക്ക് നയിക്കാൻ നമുക്കു വഴികാട്ടിയാണ് പുരോഹിതൻ…!!!
”’ഞങ്ങളുടെ പ്രാർത്ഥനകളിൽ
സദാ നിങ്ങളെ അനുസ്മരിച്ചുകൊണ്ട് നിങ്ങൾക്കെല്ലാവർക്കും വേണ്ടി
ദൈവത്തിന് ഞങ്ങൾ നന്ദി പറയുന്നു.
നമ്മുടെ പിതാവായ
ദൈവത്തിന്റെ മുമ്പാകെ,
നിങ്ങളുടെ വിശ്വാസത്തിന്റെ പ്രവർത്തിയും സ്നേഹത്തിന്റെ പ്രയത്നവും നമ്മുടെ കർത്താവായ യേശുക്രിസ്തുവിലുള്ള നിങ്ങളുടെ ദൃഢമായ പ്രത്യാശയും ഞങ്ങൾ അനുസ്മരിക്കുന്നു ”
(1.തെസലോ. 2-3)
ഈ ജപമാല മാസത്തിന്റെ അവസാനനാളുകളിൽ പരിശുദ്ധ ദൈവമാതാവിനോട് എല്ലാ വൈദീകർക്കും സന്യസ്തർക്കും വേണ്ടി നമുക്ക് പ്രത്യേകമായി പ്രാർത്ഥിക്കാം….
ദൈവം അനുഗ്രഹിക്കട്ടെ…!!!
✍️ Unknown

Leave a comment