എളിമകൊണ്ടും സ്നേഹംകൊണ്ടും നേടാൻ പറ്റുന്നത്

കമ്പനിയുടെ ബോർഡ് മീറ്റിംഗ് നടക്കുകയാണ്. കുറച്ചു വർഷങ്ങളായി കമ്പനിക്ക് വന്നുകൊണ്ടിരിക്കുന്ന നഷ്‌ടങ്ങളെ പറ്റിയുള്ള വിശകലനം ആണ്. ഇപ്പോഴത്തെ മുതലാളി വിഷ്ണുനാഥിന്റെ സഹോദരിയും അഡ്മിനിസ്ട്രേറ്റിവ് ഡെസ്കിലെ അംഗവുമായ താര വിശ്വനാഥ് ആണ്, വിഷ്ണുവിനെതിരായ എല്ലാ തെളിവുകളും നിരത്തി അദ്ദേഹത്തിന്റെ കെടുകാര്യസ്ഥത ആണ് എല്ലാ നഷ്ടങ്ങൾക്കും കാരണം എന്ന് ഡെസ്കിനെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത്. തന്റെ പരിശ്രമത്തിൽ അവൾ വിജയിക്കുകയും കമ്പനിയുടെ എം ടി ആയി താര വിശ്വനാഥനെ ബോർഡ് തീരുമാനിക്കുകയും ചെയ്തു.

വിഷ്ണുവിന്റെ മുഖത്തു അപ്പോഴും സദാ ഉള്ള ഒരു പുഞ്ചിരി വരുത്തുവാൻ അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. താരയുടെ മുഖതാകട്ടെ പോരാടി ജയിച്ചതിൻറെ ഒരു ആവേശവും ഉണ്ടായിരുന്നു. വിഷ്ണു അവളുടെ അടുത്തു ചെന്നു ഒരു ഓൾ ദി ബെസ്റ്റ് ആശംസിച്ചിട്ട് തിരികെ നടന്നു.

കഴിവിലും കാര്യങ്ങൾ മുൻകൂട്ടി കാണുന്നതിലും എല്ലാം താര ആഗ്രഗണ്യ ആയിരുന്നു. വർഷത്തിന്റെ തുടക്കത്തിൽ അത് കമ്പനിയുടെ വളർച്ചക്ക് അത് സഹായമാവുകയും ചെയ്തു. പക്ഷെ ലാഭം മാത്രം ഒരേ ഒരു ലക്ഷ്യം എന്ന ചിന്ത അവളുടെ തലക് പിടിച്ചതോടെ ബന്ധങ്ങൾ അവൾ മറന്നു തുടങ്ങി. അത് ക്രമേണ ജോലിക്കാരുടെ പെരുമാറ്റത്തിലും അത് പ്രകടമായിരുന്നു. പതുക്കെ അവളും ഇത് ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. ജോലിക്കാർക്ക് തന്നെക്കാളും പ്രിയവും ബഹുമാനവും അവിടുത്തെ ഫിനാൻസ് അഡ്വൈസർ എന്ന നാമമാത്രമായ സീറ്റ് കൈകാര്യം ചെയ്യുന്ന വിഷ്ണുവിനോട് ആണെന്ന് അവൾക് മനസ്സിലായി.
അതുകൊണ്ട് തന്നെ കിട്ടുന്ന അവസരങ്ങളിൽ എല്ല്ലാം അവനെ കൊച്ചാക്കുവാനുള്ള ഒരു വേദിയായി അവൾ കണ്ടിരുന്നു. അപ്പോഴും വിഷ്ണുവിന്റെ മുഖത്തു ചിരി മാഞ്ഞിരുന്നില്ല. അത് ശരിക്കും താരയെ ചോദിപ്പിച്ചിരുന്നു. കമ്പനിയുടെ ജോലിക്കാരുമായുള്ള അടുത്ത മീറ്റിങ്ങിൽ ആ ചിരി മായുന്ന തരത്തിൽ അവനെ അപമാനിക്കണം എന്നു തന്നെ അവൾ തീരുമാനിച്ചിരുന്നു. അതുവഴി താൻ തന്നെയാണ് യഥാർത്ഥ ലീഡർ എന്നു അവൾക്കു ജോലിക്കാരെ കൊണ്ട് പറയിപ്പിക്കണമായിരുന്നു.
തീരുമാനിച്ചുറപ്പിച്ച പോലെ തന്നെ മീറ്റിങ്ങിൽ വിഷ്ണുവിനെ കണക്കിന് താര അപമാനിച്ചു. അവൻ എടുത്ത ഓരോ തീരുമാനങ്ങളും ഉപദേശവും എല്ലാം പരാജയങ്ങൾ ആയിരുന്നുവെന്നും അതിൽ തന്റെ അവസരോചിതമായ ഇടപെടൽ മൂലം ആ നഷ്ടങ്ങൾ ലാഭമായി മാറിയെന്നും ഒക്കെ സ്ഥാപിച്ചെടുക്കുന്നതിൽ അവൾ വിജയിച്ചു. ലാഭവിഹിതം ബോണസായി എല്ലാ ജോലിക്കാര്കും നൽകുമെന്നും അവൾ പ്രഖ്യാപിച്ചു. സ്വന്തം ജോലിക്കാരുടെ മുന്നിൽ വച്ച് ഇത്രക്കും അപമാനം സഹിക്കേണ്ടി വന്നപ്പോൾ അറിയാതെ വിഷ്ണുവിന്റെ കണ്ണും നിറഞ്ഞിരുന്നു. ആ കണ്ണുകളുടെ തിളക്കം താരയുടെ മുഖത്തു ഗൂഡമായ ഒരു ചിരി വിരിയിച്ചു.
എല്ലാവരും താരയുടെ നേതൃത്വപാടവത്തെ ആവോളം അഭിനന്ദിച്ചു. അവരുടെ കൂട്ടത്തിൽ പുഞ്ചിരി നിറഞ്ഞ മുഖവുമായി വിഷ്ണുവും ഉണ്ടായിരുന്നത് അവളെ വീണ്ടും ചൊടിപ്പിച്ചു. എങ്ങിനെ ഒരു മനുഷ്യന് ഇത്രയും നാണം ഇല്ലാതെ ഇരിക്കാനാകും എന്നു അവൾ ആശ്ചര്യപ്പെട്ടു. വിജയാഘോഷത്തിന്റെ ഭാഗമായി എല്ലാവർക്കും കമ്പനി വക ഭക്ഷണമായിരുന്നു. ഇന്ന് ജോലിക്കാരുടെ കൂടെ ഭക്ഷണം കഴിക്കാം എന്നു കരുതി കാന്റീനിലേക് താരയും വന്നു. അപ്പോഴേക്കും ഭക്ഷണം തുടങ്ങിയിരുന്നു.
കാന്റീനിൽ എല്ലാവരോടും സന്തോഷത്തോടെ ചിരിച്ചുകളിച്ചു സംസാരിക്കുന്ന വിഷ്ണുവിനെ കണ്ടപ്പോൾ താരയുടെ മുഖത്തു അത്ഭുതവും ദേഷ്യവും ഒരുപോലെ വന്നു. സെക്രട്ടറിയോട് അതിനെ പറ്റി ചോദിച്ചപ്പോൾ അവൾ പറഞ്ഞു. വിഷ്ണു സാർ പണ്ട് തൊട്ട് അങ്ങിനെയാണ്. എപ്പോഴും ഞങ്ങളുടെ കൂടെ ഇരുന്നെ ഭക്ഷണം കഴിക്കൂ. മാത്രമല്ല വീട്ടിൽ നിന്ന് കൊണ്ടുവരുന്ന ഭക്ഷണം ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഷെയർ ചെയ്യാറുമുണ്ട് എന്ന്. ഇത് കേട്ട് അത്ഭുതത്തോടെ അവൾ നിൽക്കുമ്പോഴാണ് കാന്റീനിലെ ക്ക്യാബിനുള്ളിൽ നിന്ന് തന്റെ പേര് കേൾക്കുന്നത്. അപ്പോൾ അത് എന്താണെന്നറിയാൻ അവൾ ഒന്നു നിന്നു. സെക്രട്ടറി എന്താണ് ചെയ്യേണ്ടത് എന്നറിയാതെയുള്ള ഒരു വിഷമാവസ്ഥയിൽ ആയിരുന്നു.
“ഇത്തവണ താരമേഡം കലക്കി അല്ലേ സാറേ.”
അതിനു മറുപടിയായി വിഷ്ണു പറഞ്ഞു.
” അവൾ പണ്ടേ അങ്ങിനെയാണ്. വളരെ പ്രാക്ടിക്കൽ ആയി ചിന്തിക്കുന്ന ആളാണ്.പെട്ടെന്ന് തീരുമാനം എടുക്കാനും നന്നായിട്ട് പ്ലാൻ ചെയ്യാനും അവൾക് ഒരു പ്രത്യേക കഴിവുണ്ട്. ഒരു പക്ഷെ അച്ഛന്റെ കഴിവ് അവൾകായിരിക്കും കിട്ടിയത്.”

” സാറേ ചോദിച്ചാൽ വിഷമമാവുമോ. കുറെ നാളായി ചോദിക്കണം എന്നു കരുതിയതാണ്. ” താരയുടെ കൂട്ടുകാരിയും വിശ്വസ്തയുമായ കല്യാണി ആണ് ചോദിച്ചത്.

“എന്താ കല്യാണി, ചുമ്മാതങ് ചോദിക്കുന്നെ.നമ്മൾ ഫ്രണ്ട്‌സ് അല്ലെ. “
” സാറേ, സാറിനെ പലപ്പോഴും മാഡം മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിക്കുന്നത് ആയിട്ട് ഞങ്ങൾക്ക് തോന്നിയിട്ടുണ്ട്. അത് സാറിനും മനസ്സിലായെന്നു ഞങ്ങൾക് അറിയാം. എന്നിട്ടും സാറിനു എങ്ങിനെ പിടിച്ചു നിൽക്കാൻ കഴിയുന്നു.”

” ശരിയാണ് വിഷമം തോന്നാറുണ്ട് ഇടക്കൊക്കെ കാരണം അവളെന്റെ സഹോദരിയാണ്. അവളിൽ നിന്ന് അങ്ങനെയൊന്നും നമ്മൾ പ്രതീക്ഷിക്കുന്നില്ലല്ലോ. പക്ഷെ ഇതൊന്നും എന്റെ കഴിവുകേടായിട്ട ഞാൻ കാണുന്നില്ല. അവളുടെ കഴിവായിട്ട് മാത്രമേ കാണുന്നുള്ളൂ. സ്വന്തം സഹോദരിയുടെ കഴിവിലും നേട്ടത്തിലും ഒരു സഹോദരന് അഭിമാനിക്കാൻ അല്ലെ സാധിക്കൂ. എന്റെ പരാജയങ്ങൾ ആയിട്ട് അവൾ കാണിച്ചത് എല്ലാം നിങ്ങൾക്ക് നേട്ടങ്ങളായിരുന്നു.”
” സാറ് പറഞ്ഞത് അക്ഷരംപ്രതി ശരിയാണ്. സാറിന്റെ സമയത്തു ഞങ്ങൾക് എന്നും നേട്ടങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളെ വ്യക്തിപരമായി അറിയാനും ഞങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു സഹായിക്കാനും സാറ് കാണിച്ച സന്മനസ്സൊന്നും ഞങ്ങൾ ഒരിക്കലും മറക്കില്ല സാറേ.” കമ്പനിയിലെ തലമൂത്ത ജെയിംസ് ചേട്ടനാണ് അത് പറഞ്ഞത്. ചേട്ടൻ കൂട്ടിച്ചേർത്തു.
” സാറേ, ബസിനസ്സിൽ താരമേഡം ശരിക്കും ഒരു വൻ വിജയം തന്നെയാണ്. പക്ഷെ ഞങ്ങളുടെ ഉള്ളിൽ സാറ് തന്നെയാണ് ഇന്നും നമ്പർവണ്.”
കഴിവുകൊണ്ടും അധികാരം കൊണ്ടും നേടാൻ പറ്റുന്നതിനെക്കാളും ഉയരത്തിൽ ആണ് എളിമ കൊണ്ടും സ്നേഹം കൊണ്ടും നേടാൻ പറ്റുന്നത്. കാരണം അങ്ങിനെയുള്ളവർക് ഹൃദയത്തിൽ ആണ് സ്ഥാനം.

✍️ചങ്ങാതീ❣️
29/10/20′


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment