“നിനക്ക് കിറുക്കൊണ്ടോ പെണ്ണേ..? ഏതു നേരവും ഈ കൈയും, കാലും ഫോട്ടോ എടുക്കാൻ. ഞാൻ കുറച്ചു നാളായിട്ട് നിന്നെ ശ്രദ്ധിക്കുന്നുണ്ട് ട്ടോ..” വൈഗയോട് അവൻ അത് പറഞ്ഞതും അവൾ ഫോൺ അവിടെ വെച്ചിട്ട് അടുക്കളയിലേക്ക് പോയി. അവനും പിറകെ ചെന്നു.”ഇപ്പോ ചേട്ടന് എന്താ വേണ്ടേ..? എന്റെ പുറകെ എന്തിനാ വരുന്നേ..? ഞാനെന്ത് ചെയ്താലും കുറ്റം, എപ്പോളും ഓരോന്നു പറയും.””മോളെ.. ഞാൻ നിന്നെ കുറ്റം പറഞ്ഞതല്ല. പെൺകുട്ടികൾ ഇങ്ങനെ ഏതുനേരവും ഫോണിൽ നോക്കി ഇരിക്കുന്നത് കാണുമ്പോ.. ഉള്ളിലൊരു പേടിയാ.. എന്തെങ്കിലും സംഭവിക്കുമോന്നു. അതൊന്നും പറഞ്ഞാൽ നിനക്ക് മനസിലാവില്ല.””ഞാനൊരു ഫോട്ടോ എടുത്തുന്നു വെച്ചു ഇവിടെ ഒന്നും സംഭവിക്കാൻ പോണില്ല.” അവൾ ദേഷ്യത്തോടെ ഉച്ചത്തിൽ അത് പറഞ്ഞിട്ട് അവിടെ നിന്നും മുറിയിലേക്ക് വീണ്ടും വന്നു. ഞാൻ ആ ശബ്ദം കേട്ട് അടുക്കളയിലേക്ക് ചെന്നു. “എന്താടാ..? നീ ജോലികഴിഞ്ഞു വന്ന ഉടനെ അവളെ കുറ്റം പറയാൻ തുടങ്ങിയോ..?””അല്ലമ്മേ.. ഇവളെ ഒരുത്തന്റെ കൈയിൽ പിടിച്ചേപ്പിക്കുന്നോടം വരെ ഒരു പേടിയാ.. പെൺകുട്ടികളെക്കുറിച്ച് ഓരോ വാർത്തകൾ ദിവസോം കേൾക്കുന്നില്ലേ..? നമ്മുടെ വീട്ടിലും ഒരാളില്ലേ.. അതാ..””ശരിയാടാ.. എനിക്കെല്ലാം മനസിലാകുന്നുണ്ട്. പെൺകുട്ടികളെക്കുറിച്ച് മാത്രല്ല, ആൺകുട്ടികളെക്കുറിച്ചും ഞാൻ വാർത്തകൾ കേൾക്കാറുണ്ട്. പിന്നെ, ഇവള് അങ്ങനെ പോകില്ല, ഇവൾടെ ലോകം ഈ വീടും, നമ്മള് രണ്ടാളും മാത്രാ.. നിനക്ക് അറിയാവോ..? ഇത്രേം നേരം നീ വാങ്ങി തന്ന ആ പുതിയ വളയുടെ കാര്യം പറഞ്ഞു ഇരിക്കുവായിരുന്നു അവള്.. അതവൾക്ക് ഒരുപാട് ഇഷ്ടായി. നീ ചുമ്മാ അവളെ ഓരോന്നു പറഞ്ഞു…
View original post 37 more words

Leave a comment