ചോദ്യം

Joseph MCBS's avatarJoseph mcbs

” ‘വാസുകി.. ഞാൻ നിന്നോട് ചോദിക്കുന്നത് കൊണ്ടൊന്നും തോന്നരുത്. ഇതിന് മുൻപ് നീ ആരെയെങ്കിലും പ്രേമിച്ചിട്ടുണ്ടോ..? അല്ല, പ്രേമിക്കുന്നത് ഒരു തെറ്റല്ല. എന്നാലും നീ..?” ഇന്നും ഞാൻ ഓർക്കുന്നു, ഏറെ നേരത്തെ ഞങ്ങളുടെ മൗനത്തിനൊടുവിൽ അദ്ദേഹം എന്നോട് അത് ചോദിച്ചു. കട്ടിലിന്റെ മൂലയിൽ ഇരുന്ന ഞാൻ ആ ചോദ്യം കേട്ടതും പെട്ടെന്ന് പേടിച്ച ഭാവത്തോടെ ഒന്നു മൂളി. ‘മ്മ്..”അത് ശരി, നിങ്ങൾക്കിടയിൽ വല്ല ശാരീരിക ബന്ധവും..? അല്ല, എന്നോട് പറയാൻ മടിയാണേൽ പറയണ്ട ട്ടോ. ഞാൻ നിർബന്ധിക്കില്ല. എന്നാലും, ഞാൻ ചോദിക്കുന്നതിൽ തെറ്റില്ലല്ലോ..? അല്ലെ..?’ അങ്ങനെ ഒരു ചോദ്യം ഞാൻ ഒരിക്കലും അയാളിൽ നിന്നും പ്രതീക്ഷിച്ചില്ല. പിന്നീട് ഒരു നിമിഷം പോലും അയാൾക്കൊപ്പം ഇരിക്കാൻ എന്റെ മനസു അനുവദിച്ചില്ല. ഞാൻ അറിയാതെ തന്നെ എഴുന്നേറ്റു. ‘ഇപ്പോ എന്താ ചോദിച്ചെ..?”അല്ല അത്, ഞാൻ നിന്റെ ഭർത്താവല്ലേ..? അപ്പോ, എല്ലാ കാര്യങ്ങളും മുൻകൂട്ടി നിന്നോട് ചോദിച്ചറിയാമെന്നു വെച്ചു. ഇനി ഒരുമിച്ചു ജീവിക്കേണ്ടവരല്ലേ നമ്മൾ.. അതാ നിന്നോട്..”എണീക്കെടൊ.. എടൊ തന്നോടാ പറഞ്ഞത് എണീക്കാൻ. ഇനി ഒരക്ഷരം താൻ മിണ്ടിപോകരുത്. ഇല്ല, താൻ ഇനി മിണ്ടില്ല. ഇറങ്ങു.. ഇറങ്ങെന്റെ വീട്ടിന്നു..’ എന്റെ ജീവിതത്തിൽ ഞാൻ ആദ്യമായാണ് അന്ന് അത്രത്തോളം ഒരാളോട് ദേഷ്യപ്പെടുന്നത്. അയാൾ ഒരക്ഷരം പോലും മിണ്ടാതെ വീട്ടിൽ നിന്നും ഇറങ്ങി. അന്ന് എന്റെ ആദ്യരാത്രി ആയിരുന്നു, അതാണ്‌ എന്റെ അവസാന രാത്രിയും.. പിന്നീട് ഒരിക്കലും ഒരു വിവാഹത്തെ കുറിച്ച് ഞാൻ ചിന്തിച്ചിട്ടുപോലും ഇല്ല. ആ വിവാഹം തന്നെ…

View original post 206 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment