എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?

എന്തുകൊണ്ടാണ് ഇന്ത്യക്കാർ അഴിമതി നടത്തുന്നത്?

ന്യൂസിലാന്റിൽ നടത്തിയ ഒരു പഠന റിപ്പോർട്ട് ലേഖനത്തിൽ പറയുന്നത്.

1. ഇന്ത്യക്കാർ ഹോബ്സിയൻ ആണ്: (സ്വാർത്ഥതാല്പര്യമുള്ള സംസ്കാരം)

2. ഇന്ത്യയിയിൽ അഴിമതി ഒരു സാംസ്കാരിക വശ മാണ്. ഇന്ത്യക്കാർ അഴിമതി ദോഷമായി ചിന്തിക്കുന്നില്ല. കാരണം അഴിമതി സ്വാഭാവികമായി പ്രചാരത്തിലുണ്ട്.

3. അഴിമതിക്കാരെ തിരുത്തുന്നതിനേക്കാൾ അവരെ ഇന്ത്യക്കാർ സഹിക്കുന്നു.

എന്തുകൊണ്ടാണ്
ഇന്ത്യക്കാർ അഴിമതിക്കാരായത് എന്നറിയാൻ, അവരുടെ രീതികളും പ്രവർത്തികളും നോക്കുക.
മതം ഇന്ത്യയിൽ ഒരു ഇടപാടാണ്. ദൈവത്തിന് പണം നൽകുകയും പകരം പ്രതിഫലംപ്രതീക്ഷിക്കുകയും ചെയ്യുന്ന ഇടപാട്.
അർഹതയില്ലാത്തവർ പോലും സഹായത്തിന് പണം കൊടുത്ത് ദൈവത്തോട് അപേക്ഷിക്കുന്നു.
ആരാധനാലയത്തിൻ്റെ മതിലുകൾക്ക് പുറത്തുള്ള ലോകത്ത് അത്തരമൊരു ഇടപാടിന് “കൈക്കൂലി” എന്നാണ് പേര്.
ഇന്ത്യക്കാരൻ ആരാധന ആലയങ്ങൾക്ക് പണം മാത്രമല്ല, മറിച്ച് സ്വർണ്ണ കിരീടങ്ങളും രത്നമാലകളും നൽകുന്നു.
അവന്റെ ദാനങ്ങൾ ദരിദ്രർക്കല്ല, മറിച്ച് അവന്റെ ദാനം ദൈവത്തിന് ഉള്ളതാണ്. അതിനാൽ ഇന്ത്യയിലെ ആരാധനാലയങ്ങളിൽ സമ്പത്ത് അടിഞ്ഞു കൂടുന്നു, കോടിക്കണക്കിനുള്ള സ്വത്തുക്കൾ ഉപയോഗ ശ്യൂന്യമായി, എന്തുചെയ്യണ മെന്നറിയാതെ കിടക്കുന്നു ‘
യൂറോപ്യർ ഇന്ത്യയിൽ വന്നപ്പോൾ സ്കൂളുകൾ പണിതു. ഇന്ത്യക്കാർ യൂറോപ്പിലേക്കും യുഎസ്എയിലേക്കും പോകുമ്പോൾ അവർ അവിടെ ആരാധനാലയങ്ങൾ പണിയുന്നു.
ദൈവംപോലും അനുഗ്രഹം കൊടുക്കുന്നതിനായി പണം സ്വീകരിക്കുന്നു വെങ്കിൽ, അതേപോലെ കാര്യം നേടുന്നതിൽ കൈക്കൂലി തെറ്റല്ലെന്ന് ഇന്ത്യക്കാർ വിശ്വസിക്കുന്നു.

ഇതിനാലാണ് ഇന്ത്യക്കാർ വളരെ എളുപ്പത്തിൽ ദുഷിപ്പിക്കപ്പെടുന്നത്. ഇന്ത്യൻ സംസ്കാരം അത്തരം ഇടപാടുകളെ ഉൾക്കൊള്ളുന്നു
1: അഴിമതിക്കാരനായ ഒരു രാഷ്ട്രീയക്കാനെ ജനം തള്ളി പറയുന്നില്ല, മറിച്ച് അംഗീകരിച്ച് വീണ്ടും അധികാരത്തിൽ ഏറ്റുന്നു. പാശ്ചാത്യ രാജ്യങ്ങളിൽ ഇത്തരത്തിൽ ഒന്ന് ചിന്തിക്കാൻ പോലും കഴിയില്ല.

2: അഴിമതിയോടുള്ള ഇന്ത്യൻ ധാർമ്മികത വ്യക്തതയോടെ അതിന്റെ ചരിത്രത്തിൽ കാണാം. കവാടങ്ങൾ തുറക്കുന്നതിനായി കാവൽക്കാക്ക് പണം നൽകിയതിനുശേഷം പട്ടണങ്ങളും രാജ്യങ്ങളും പിടിച്ചെടുത്തതായും, കീഴടക്കിയതായും ഇന്ത്യൻ ചരിത്രം പറയുന്നു.
ഇത്തരം അഴിമതി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ മാത്രം പ്രത്യേകതയാണ്.
പുരാതന ഗ്രീസിനെയും ആധുനിക യൂറോപ്പിനെയും അപേക്ഷിച്ച് ഇന്ത്യക്കാർ എത്രമാത്രം കുറച്ച് യുദ്ധം ചെയ്തിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയിൽ യുദ്ധം ആവശ്യമില്ല, സൈന്യത്തെ കീഴടക്കാൻ കൈക്കൂലി മാത്രം മതിയായിരുന്നു.
ഇന്ത്യൻ കോട്ടകൾ കീഴടക്കിയ ചരിത്രത്തിൽ എല്ലായ്പ്പോഴും ഒരു സാമ്പത്തിക കൈമാറ്റം ഉണ്ടായിരുന്നു.
മുഗളന്മാർ മറാത്തക്കാരെയും രജപുത്രരെയും കീഴടക്കിയതിൽ വരെ കൈക്കൂലിയുടെ ഒരു ചരിത്രമുണ്ട്.
ശ്രീനഗറിലെ രാജ, കൈക്കുലി വാങ്ങിയ ശേഷം ദാരഷിക്കോയുടെ മകൻ സുലൈമാനെ ഔറംഗസീബിന് കൊല്ലാൻ വിട്ടുകൊടുത്തു.
കൈക്കൂലി മൂലം രാജ്യദ്രോഹത്തിന് വലിയതോതിൽ പിടിയിലായ ഇന്ത്യക്കാരുടെ നിരവധി കേസുകൾ പണ്ട് മുതലേയുണ്ട്.

ഇന്ത്യയിൽ ദൈവത്തിനു പോലും കൈക്കൂലി നൽകണം എന്ന അവസ്ഥയിൽ കാര്യങ്ങൾ എത്തിച്ചു.
3: ഓരോരുത്തരും ധാർമ്മികമായി പെരുമാറിയാൽ എല്ലാവർക്കും ഉയർന്നുവരാമെന്ന സിദ്ധാന്തത്തിൽ ഇന്ത്യക്കാർ വിശ്വസിക്കുന്നില്ല,
കാരണം അത് അവരുടെ വിശ്വാസത്തിൽ ഉൾപ്പെട്ട സന്ദേശമല്ല.
അസമത്വം അഴിമതി നിറഞ്ഞ സമൂഹത്തിന് മറ്റൊരു കാരണമായി.

ചോദ്യം ഇതാണ്: മറ്റ് ‘പരിഷ്കൃത’ രാജ്യക്കാർ അല്ലാത്ത ഇന്ത്യക്കാർക്ക് മാത്രം എന്തുകൊണ്ടാണ് ഒരു ഇടപാട് സംസ്കാരം?

ഇന്ത്യയിൽ ഇന്ത്യക്കാരില്ല, ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്‌ലിംകളും, മറ്റു മതങ്ങളും മാത്രമേ ഉള്ളൂ.

( അതെ! ലോകത്തിലെ ഏറ്റവും അഴിമതി കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ന്യൂസീലാന്റ്.)
(കടപ്പാട്)


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment