സഹോദരന്‍
===========
ഏകദേശം അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് ജര്‍മനിയില്‍ ഒരു തട്ടാനുണ്ടായിരുന്നു. അയാള്ക്ക് പതിനെട്ട് മക്കളുണ്ട്. അതില് രണ്ടു പേര്‍ തമ്മില്‍ വല്ലാത്ത അടുപ്പമുണ്ട്. അവരുടെ അഭിരുചികളും ഒന്നു തന്നെ.
രണ്ടു പേരും ഒരു പള്ളിമുറ്റത്ത് നില്ക്കുകയാണ്. അവന്‍ ഒരു നാണയം ആകാശത്തേക്കെറിഞ്ഞു. ടോസ്സിടുകയാണ്. രണ്ടു പേരില്‍ ഒരാള്‍ക്ക് ദൂരെ നഗരത്തില്‍ പോയി ചിത്രകല പഠിക്കുവാനുള്ള സ്വാതന്ത്ര്യം കിട്ടിയിട്ടുണ്ട്. ഒരാള്‍ പോകുമ്പോള്‍ മറ്റേയാള്‍ കഠിനാധ്വാനം ചെയ്ത് ഈ കല പഠിക്കാന്‍ പോകുന്ന ആളെ സംരക്ഷിക്കണം. പിന്നീട് മടങ്ങിവരുമ്പോള് ഇതേ ചട്ടം ആവര്‍ത്തിക്കപ്പെടും.
ചിത്ര കല പഠിക്കാന്‍ നറുക്കുവീണത് Alberto എന്ന മൂത്ത ആള്‍ക്കാണ്. നാല് വര്‍ഷങ്ങള്‍ക്കുള്ളില്‍ വല്ലാത്ത ഒരു പ്രസിദ്ധി ഈ ചെറുപ്പക്കാരന്‍ നേടിയെടുത്തു.
ഗ്രാമ വാസികള്‍ ഗംഭീരമായി ഇയാളെ സ്വീകരിക്കാന്‍ തീരുമാനിച്ചും.’ വിരുന്നിടയില്‍ Alberto പറഞ്ഞു ” ഞങ്ങള്‍ക്കിടയില്‍ ഒരു ഉടമ്പടിയുണ്ട്. ഇനി അനുജന്‍ ചിത്ര കല പഠിക്കുവാന് പോകും. ഞാന്‍ പണിയെടുത്ത് അവനെ സംരക്ഷിക്കും”. വല്ലാത്ത ഒരു വിതുമ്പല്‍ അനുജനില്‍ നിന്നുയര്‍ന്നു. അയാള്‍ പറഞ്ഞു. “ഇനിയതിന്‍റെ ആവശ്യമില്ല” എന്നിട്ട് ഖനികളില്‍ ജോലി ചെയ്ത് വൈകല്യമുള്ള തന്‍റെ കരങ്ങള്‍ നീട്ടി.
ശോഷിച്ച്, ഒരു പെന്‍സില്‍ പോലും വഴങ്ങാത്ത വിധത്തില്‍ ഒടിഞ്ഞു തുടങ്ങിയ ജീര്‍ണിച്ച കൈവിരലുകള്‍, എന്നിട്ട് പറഞ്ഞു. ഈ കരങ്ങള്‍ കൊണ്ട് ചിത്രം വരയ്ക്കാനാവുമെന്നു ഞാന്‍ തെറ്റിദ്ധരിക്കുന്നില്ല. അതിനര്‍ത്ഥം ചേട്ടന് ചിത്രകലയുമായി മുന്നോട്ടു പോകാം
എന്തൊരു ഹൃദയഭാരത്തോടെയാണ് എല്ലാവരും അത് കേട്ടത്. അയാളുടെ പ്രശസ്തമായ ഒരു ചിത്രമുണ്ട്. Praying Hands എന്ന പേരില്‍. ശുഷിക്കിച്ചു പോയ കൂമ്പിയ, രണ്ടു കൈകള്‍. ആ ചിത്രത്തിന് മാതൃകയാക്കിയത് തനിക്ക് വേണ്ടി കഠിനാധ്വാനം ചെയ്ത തന്‍റെ സഹോദരന്‍റെ കൈകള്‍ തന്നെയായിരുന്നു… എന്തൊരു ഈര്‍പ്പമുള്ള വാക്കാണ് “സഹോദരന്‍”…. ബ്രദര്‍…
– ബോബി ജോസ് കട്ടികാട്


Leave a comment