• ബുറേവി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട് ഡിസംബർ മൂന്ന് മുതൽ ആറ് വരെ സംസ്ഥാനത്തെ തെക്കൻ ജില്ലകളിൽ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്ന സാഹചര്യത്തിൽ ഇൗ ജില്ലകളിലെ റോഡ് ഉപയോഗത്തിൽ അതീവ ജാഗ്രത പാലിക്കുക.
• കഴിയുന്നതും മുന്നറിയിപ്പുള്ള ദിവസങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കുക എന്നതാണ് ഏറ്റവും പ്രധാനം,കാറ്റിന് സാദ്ധ്യതയുള്ള സ്ഥലങ്ങളും ദിശയും മനസ്സിലാക്കുക.
• പരിചിതമായ റോഡുകൾ മാത്രം യാത്രയ്ക്ക് തിരഞ്ഞെടുക്കുക
• അപകട സാധ്യതാ മേഖലകളിൽ പ്രത്യേകം ശ്രദ്ധിയ്ക്കുക.
• ഉപയോഗിക്കാത്ത വാഹനങ്ങൾ സുരക്ഷിത സ്ഥാനത്താണ് പാർക്ക് ചെയ്തിട്ടുള്ളത് എന്ന് ഉറപ്പ് വരുത്തുക
• ഇടുങ്ങിയ റോഡുകളിൽ, മരങ്ങളുടെ അടിയിൽ, വൈദ്യുതി ലൈനുകളുടെ അടിയിൽ, വലിയ ഹോർഡിങ്സ് സുകളുടെ താഴെ എന്നിവിടങ്ങളിൽ വാഹനങ്ങളുടെ parking ഒഴിവാക്കുക.
• തീവ്ര മഴക്ക് സാധ്യത ഉള്ളതിനാൽ ദീർഘ ദൂര യാത്ര ഒഴിവാക്കുക
• നനഞ്ഞ റോഡിലും പാലങ്ങളിലും റോൾ ഓവറിന് സാദ്ധ്യത കൂടുതലാണ്.
• മഴ ശക്തമാണെങ്കിൽ ഹെഡ് ലൈറ്റ് ഓൺ ആക്കുക, ഹൈ ബീം ഒഴിവാക്കുക.
• അക്വാ പ്ലേനിംഗ് സാദ്ധ്യത ഉള്ളതിനാൽ വേഗത കുറച്ച് യാത്ര ചെയ്യുക.
• 6 സെക്കന്റ് റൂൾ പാലിക്കുക (മുമ്പിലത്തെ വാഹനവുമായി കൂടുതൽ അകലം പാലിക്കുക)
• ക്രൂയിസ് കൺട്രോൾ ഒഴിവാക്കുക
• നിങ്ങളുടെ വാഹനം കാറ്റിൽ അകപ്പെട്ടാൽ ആക്സിലറേറ്ററിൽ നിന്ന് നിങ്ങളുടെ കാൽ എടുക്കുക പെട്ടെന്ന് ബ്രേക്ക് ചെയ്യാൻ ശ്രമിക്കരുത്. ഒരു റിയർ-വീൽ ഡ്രൈവ് വാഹനം ആണെങ്കിൽ സാധ്യമെങ്കിൽ ന്യൂട്രൽ പൊസിഷനിലേക്ക് മാറുക, നിങ്ങൾ പോകാൻ ആഗ്രഹിക്കുന്ന ദിശയിലേക്ക് ചക്രം തിരിക്കുക.
• റോഡിൽ വെള്ളക്കെട്ട് ഉണ്ടെങ്കിൽ മുറിച്ച് കടക്കാൻ ശ്രമിക്കരുത്
• കാറ്റിന് ശേഷം റോഡിൽ മരങ്ങളൊ പൊട്ടി വീണ ഇലക്ട്രിക് ലൈനുകളൊ കണ്ടേക്കാം അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
• ബുറേവി ചുഴലിക്കാറ്റ് മുന്നൊരുക്ക പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന റോഡ് സുരക്ഷാ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിക്കുക.
Discover more from Nelson MCBS
Subscribe to get the latest posts sent to your email.

Leave a comment