🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 ബുധൻ / December 9
Saint Juan Diego Cuauhtlatoatzin
or Wednesday of the 2nd week of Advent
Liturgical Colour: White.
പ്രവേശകപ്രഭണിതം
cf. സങ്കീ 21:1-2
കര്‍ത്താവേ, നീതിമാന്‍ അങ്ങേ ശക്തിയില്‍ സന്തോഷിക്കുകയും
അങ്ങേ രക്ഷയില്‍ അത്യധികം ആഹ്ളാദിക്കുകയും ചെയ്യും.
അവന്റെ ഹൃദയാഭിലാഷം അങ്ങ് സാധിച്ചുകൊടുത്തു.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിശുദ്ധ ഹുവാന്‍ ദിയേഗോ വഴി
അങ്ങേ ജനത്തിനു വേണ്ടിയുള്ള
പരിശുദ്ധ കന്യകമറിയത്തിന്റെ സ്‌നേഹം
അങ്ങ് പ്രകടിപ്പിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
ഗ്വാദലൂപ്പില്‍വച്ച് പരിശുദ്ധ അമ്മ നല്കിയ നിര്‍ദേശങ്ങള്‍ പിഞ്ചെന്ന്,
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നതില്‍
ഞങ്ങള്‍ നിരന്തരം നിലനില്ക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 40:25-31
ശക്തനായ ദൈവം തളര്‍ന്നവന് ബലം നല്‍കുന്നു.
ആരോടു നിങ്ങളെന്നെ ഉപമിക്കും,
ആരോടാണെനിക്കു സാദൃശ്യം
എന്നു പരിശുദ്ധനായവന്‍ ചോദിക്കുന്നു.
നിങ്ങള്‍ കണ്ണുയര്‍ത്തി കാണുവിന്‍,
ആരാണിവയെല്ലാം സൃഷ്ടിച്ചത്?
പേരു ചൊല്ലി വിളിച്ച് അവയുടെ ഗണത്തെ
എണ്ണമനുസരിച്ച് പുറത്തു കൊണ്ടുവരുന്നവന്‍ തന്നെ.
അവിടുത്തെ ശക്തിയുടെ മഹത്വവും പ്രഭാവവും മൂലം
അവയില്‍ ഒന്നുപോലും നഷ്ടപ്പെടുന്നില്ല.
യാക്കോബേ, ഇസ്രായേലേ,
എന്റെ വഴികള്‍ കര്‍ത്താവില്‍ നിന്നു മറഞ്ഞിരിക്കുന്നു.
എന്റെ അവകാശം ദൈവം കണക്കിലെടുക്കുന്നില്ല
എന്നു നീ പരാതി പറയുന്നത് എന്തുകൊണ്ടാണ്?
നിങ്ങള്‍ക്ക് അറിഞ്ഞുകൂടെ? നിങ്ങള്‍ കേട്ടിട്ടില്ലേ?
കര്‍ത്താവ് നിത്യനായ ദൈവവും
ഭൂമി മുഴുവന്റെയും സ്രഷ്ടാവുമാണ്.
അവിടുന്ന് ക്ഷീണിക്കുകയോ തളരുകയോ ഇല്ല;
അവിടുത്തെ മനസ്സ് അഗ്രാഹ്യമാണ്.
തളര്‍ന്നവന് അവിടുന്ന് ബലം നല്‍കുന്നു;
ദുര്‍ബലനു ശക്തി പകരുകയും ചെയ്യുന്നു.
യുവാക്കള്‍പോലും തളരുകയും ക്ഷീണിക്കുകയും ചെയ്‌തേക്കാം;
ചെറുപ്പക്കാര്‍ ശക്തിയറ്റുവീഴാം.
എന്നാല്‍, ദൈവത്തില്‍ ആശ്രയിക്കുന്നവര്‍
വീണ്ടും ശക്തി പ്രാപിക്കും;
അവര്‍ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും.
അവര്‍ ഓടിയാലും ക്ഷീണിക്കുകയില്ല;
നടന്നാല്‍ തളരുകയുമില്ല.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 103:1-2,3-4,8-9
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
എന്റെ അന്തരംഗമേ, അവിടുത്തെ വിശുദ്ധനാമത്തെ പുകഴ്ത്തുക.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
അവിടുന്നു നല്‍കിയ അനുഗ്രഹമൊന്നും മറക്കരുത്.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
അവിടുന്നു നിന്റെ അകൃത്യങ്ങള്‍ ക്ഷമിക്കുന്നു;
നിന്റെ രോഗങ്ങള്‍ സുഖപ്പെടുത്തുന്നു.
അവിടുന്നു നിന്റെ ജീവനെ പാതാളത്തില്‍ നിന്നു രക്ഷിക്കുന്നു;
അവിടുന്നു സ്‌നേഹവും കരുണയും കൊണ്ടു
നിന്നെ കിരീടമണിയിക്കുന്നു.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
കര്‍ത്താവ് ആര്‍ദ്രഹൃദയനും കാരുണ്യവാനുമാണ്;
ക്ഷമാശീലനും സ്‌നേഹനിധിയും ആണ്.
അവിടുന്ന് എപ്പോഴും ശാസിക്കുകയില്ല;
അവിടുത്തെ കോപം എന്നേക്കും നിലനില്‍ക്കുകയില്ല.
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക!
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 11:28-30
ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമത്രേ.
അക്കാലത്ത്, യേശു ജനക്കൂട്ടത്തോട് അരുളിച്ചെയ്തു: അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരുമായ നിങ്ങളെല്ലാവരും എന്റെ അടുക്കല്‍ വരുവിന്‍; ഞാന്‍ നിങ്ങളെ ആശ്വസിപ്പിക്കാം. ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍ നിന്നു പഠിക്കുകയും ചെയ്യുവിന്‍. അപ്പോള്‍, നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും. എന്തെന്നാല്‍, എന്റെ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട് ഭാരം കുറഞ്ഞതുമാണ്.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N ന്റെ സ്മരണാഘോഷത്തില്‍
കാഴ്ചവച്ച ഈ അര്‍പ്പണം,
അങ്ങേ വിശ്വാസികളിലേക്ക്
സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദാനങ്ങള്‍ ചൊരിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. മത്താ 16:24
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍,
അവന്‍ തന്നത്തന്നെ പരിത്യജിച്ച്,
തന്റെ കുരിശെടുത്ത് എന്നെ അനുഗമിക്കട്ടെ.
അഥവാ, പൊതുവായ ദൗത്യങ്ങളില്‍ ശുശ്രൂഷ ചെയ്തവര്‍ക്കായി:
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങളാകട്ടെ, ആദ്യം ദൈവരാജ്യം അന്വേഷിക്കുവിന്‍,
അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്കു നല്കപ്പെടും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ N ന്റെ സ്മരണാഘോഷത്തില്‍
ഞങ്ങള്‍ സ്വീകരിച്ച കൂദാശ
ഞങ്ങളുടെ മനസ്സിനെയും ഹൃദയത്തെയും പവിത്രീകരിക്കട്ടെ.
അങ്ങനെ, ദൈവികപ്രകൃതിയില്‍ ഭാഗഭാക്കുകളായി തീരാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵

Leave a comment