ഉറങ്ങുംമുൻപേ…

ആകാശത്തിലെ നക്ഷത്രങ്ങളിൽ ഒരു ഭാഗ്യതാരകം ഉണ്ടെങ്കിൽ അതാ കുഞ്ഞുനക്ഷത്രമായിരിക്കണം…
ലോകം കാത്തിരുന്ന രക്ഷകനിലേയ്ക്കെത്തുവാൻ കിഴക്കുനിന്നെത്തിയ രാജാക്കൻമാർക്ക് മുന്നിൽ തെളിഞ്ഞു പ്രകാശിച്ച ആ കുഞ്ഞുനക്ഷത്രം.
ആ കുഞ്ഞുനക്ഷത്രത്തിന് നമ്മോട് ഈ സായാഹ്നത്തിൽ പറയാനുള്ളതും അതാണ്.
ഇരുട്ടിൽ അലയുന്നവർക്ക് പ്രകാശത്തിന്റെ ഒരു നുറുങ്ങു വെട്ടം തെളിയിക്കാൻ സാധിച്ചാൽ, അതിൽപരം മറ്റൊരു സന്തോഷമില്ലെന്ന്.
സ്വയം കത്തിയെരിഞ്ഞ് അപരന്റെ അന്ധതയിൽ ഒരു കൈത്തിരി നാളമാകാൻ നമ്മുടെ ജീവിതത്തിനു കഴിഞ്ഞാൽ ഈ നോമ്പുകാലവും പ്രകാശപൂർണമാകും. നമ്മുടെ ജീവിതം കരുപ്പിടിപ്പിക്കാനുള്ള ഓട്ടത്തിനിടയിൽ, സ്വാർത്ഥചിന്ത വെടിഞ്ഞ് അപരന്റെ ജീവിതത്തിലും പ്രതീക്ഷയുടെയും പ്രത്യാശയുടേയും പ്രകാശം നിറയ്ക്കുന്ന കുഞ്ഞുനക്ഷത്രങ്ങളായി മാറാനുള്ള കൃപയ്ക്കായി കുഞ്ഞുനസ്രായനോടു പ്രാർത്ഥിക്കാം….
കുഞ്ഞു നസ്രായാ, നീയല്ലേ ലോകത്തിനു പ്രകാശം പകരാനായി ഭൂജാതനായവൻ. നിന്റെ മാർഗം പിഞ്ചെല്ലുന്നതിലൂടെ, അപരന്റെ ജീവിതത്തിലും അല്പം പ്രകാശം ചൊരിയുവാൻ തക്കവിധത്തിൽ എന്റെ ജീവിതത്തെ ക്രമപ്പെടുത്തണമേ. ഒരു മെഴുകുതിരിപോലെ എന്റെ ജീവിതം മറ്റുള്ളവർക്കായി എരിഞ്ഞു തീരുവാൻ എന്നേ അനുവദിക്കണമേ…ആമേൻ!
https://www.facebook.com/Nasraayantekoode/
കര്‍ത്താവായ യേശു ക്രിസ്‌തുവിന്റെ കൃപയും പിതാവായ ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും പരിശുദ്ധ അമ്മയുടെ സംരക്ഷണവും നാമെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!
എല്ലാവർക്കും അനുഗ്രഹം നിറഞ്ഞൊരു ദിനം ആശംസിക്കുന്നു…
സ്നേഹത്തോടെ ഈശോയിൽ അനീഷച്ചൻ!


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment