Pope Francis Greeting the Soldiers on Duty


Pope Francis Greeting the Soldiers on Duty and gift them with Snacks

❤️ ഇതാണ് നമ്മുടെ ഫ്രാൻസിസ് പാപ്പാ… തൻ്റെ ചുറ്റിലുമുള്ളവരുടെ നൊമ്പരങ്ങൾ മനസ്സിലാക്കുന്ന യഥാർത്ഥ ഇടയൻ…

ആഗോള കത്തോലിക്കാ സഭയുടെ തലവൻ റോമാ നഗരത്തിൽ കൂടി യാത്ര ചെയ്യുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകൾ ചെന്നുടക്കിയത് വഴിയരികിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പട്ടാളക്കാരിൽ ആണ്. കൊടും തണുപ്പത്ത് രാജ്യ സേവനത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ട് സൈനികരുടെ മുന്നിലേക്ക് കാറിൽ വന്നിറങ്ങിയ ഫ്രാൻസിസ് പാപ്പയെ കണ്ട് സല്യൂട്ട് അടിക്കാൻ പാടുപെട്ട സൈനികനും തൊട്ടടുത്ത് AK 47 തോക്കുമായി നിന്ന സൈനികനും ആ വലിയ ഇടയൻ ഒരു ഷേക്ക് ഹാൻഡ് കൊടുത്തു. പിന്നെ തൻ്റെ വണ്ടിയിൽ സൂക്ഷിച്ചിരുന്ന ബിസ്ക്കറ്റ് പായ്ക്കറ്റുകൾ എടുത്ത് ആ സൈനികർക്ക് കൊടുത്തിട്ട് ഒരു ചെറിയ മന്ദഹാസത്തോടെ കാറിൽ കയറി യാത്രയായി. വലിയ സമ്മാനം ഒന്നുമല്ലെങ്കിലും കൊടും തണുപ്പിലും മഴയിലും ജോലിചെയ്യുന്ന പട്ടാളക്കാരെ സംബന്ധിച്ച് അത് വലുതാണ്.

ഒരു അധികാരി എത്രത്തോളം വിനയം ഉള്ളവൻ ആവാം എന്നതിൻ്റെ മനോഹരമായ ഒരു ഉദാഹരണമാണ് ഇന്നലെ റോമിൽ നടന്നത്. തൻ്റെ വാക്കുകൾക്ക് ഉപരിയായി തൻ്റെ ജീവിതം കൊണ്ട് സാക്ഷ്യം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ജീവിതം നമ്മളെ ഓരോരുത്തരെയും ഈ കോവിഡ് കാലത്ത് എങ്ങനെ ജീവിക്കണമെന്ന് പ്രേരിപ്പിക്കുന്നു. അപരനെ സ്വന്തമാക്കുവാനും അവൻ്റെ സന്തോഷത്തിനു കാരണമാകുവാനും ക്രിസ്തുമസ് കാലം വിനിയോഗിക്കണമെന്ന സന്ദേശമാണ് സ്വന്തം പ്രവൃത്തിയിലൂടെ ഫ്രാൻസിസ് പാപ്പ തരുന്നത്.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment