ഉമ്മയിൽ നിന്ന് ഒളിച്ചോടിയ ദിവസം

ABDU's avatarAseries

ഇരട്ടിമധുരം പോലെ

കുട്ടിക്കാലത്ത് കള്ളനും പോലീസും കളിക്കാന്‍ വേണ്ടി സ്കൂളിലെ യൂണിഫോമോട് കൂടി ഗ്രൗണ്ടിലെത്തുന്നത് എന്റെ വീക്നെസ്സാണ്.

കാലവും കോലവും മാറുമ്പോഴും ഉള്ളില്‍ തൊടുന്ന ചില അനുഭവരസങ്ങളുടെ രുചിയറിയാൻ നല്ല സ്വാദാണ്. ഏതായാലും ഒരു ദിവസം ഞങ്ങൾ നേരത്തെ ഗ്രൗണ്ടിലെത്തി സ്കൂളിൽ നടന്ന അടിപിടിയുടെയും ഉന്തുംതള്ളലീന്റെയും കുറെ തള്ളുകൾ ഒരോരാളായി വിളമ്പി തുടങ്ങി. അതെല്ലാം കേട്ട് കഴിയുമ്പോൾ കളിക്കാന്‍ വന്ന കാര്യം മറന്നും പോയി.

കളിക്കാന്‍ വന്നതിന്‌ കുറച്ച് വിയർക്കണ്ടേ,

കളി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ‘തുമ്പ്’ വിളിച്ച് ഞാൻ പുറത്തിരുന്നു. കൈ നോക്കിയപ്പോഴാണ് എല്ലാവർക്കും ഞാൻ പുറത്തിരുന്ന കാര്യം മനസിലായത്.
പ്ലേ ഗ്രൗണ്ടിന്റെ ലൊക്കേഷൻ വരുന്നത് മണ്ണും വണ്ടിയുടെ കൂട്ടത്തിലാണ്‌. പഴകി ദ്രാവിക്കാനായ 407 കള്‍. അറിയാതെ എന്റെ കൈ ലോറിയുടെ ഇരുമ്പ് തടിയുടെ മേല്‍ ഉരസിപ്പോയി. കുറച്ച് കഴിഞ്ഞ് നോക്കുമ്പോഴാണ് തണ്ടം കൈയുടെ ഇറച്ചി പുറത്ത്‌ വന്നത്‌ കണ്ടത്. നോക്കുമ്പോള്‍ എനിക്ക് തന്നെ എന്തോ പോലെ. ഞാനാദ്യമായി ചിന്തിച്ചത് എങ്ങനെ ഉമ്മയെ കാണിക്കും എന്നാണ്‌..
കാരണം നമ്മുടെ ജീവിതത്തിൽ എവിടെയും തടസ്സം വരരുത് എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ്‌ നമ്മുടെ ഉമ്മ. മാത്രമല്ല എനിക്ക് നല്ല പേടിയുണ്ടായിരുന്നു.
ഒരുദാഹരണം പറഞ്ഞാൽ, നമക്ക് എന്തെങ്കിലും അപകടം പറ്റിയാൽ ഉമ്മ നമ്മെ കുറ്റപ്പെടുത്തും, അത്യാവശ്യം നല്ല രീതിക്ക്. അത് എന്തിനാണെന്നറിയോ അടുത്ത തവണയെങ്കിലും ഉമ്മാടെ കുറ്റപ്പെടുത്തൽ ഓര്‍മ്മിക്കാന്‍ വേണ്ടിയാണ്.

ഞാനങ്ങനെ ആരോടും പറയാതെ വീട്ടിലേക്ക് വന്നു. കൈ മറക്കാൻ ഒരു ഫുൾ…

View original post 75 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment