മൺമറഞ്ഞ മഹാരഥൻമാർ

Fr George Malancharuvil (1923-1994)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Fr George Malancharuvil (1923-1994)

Fr George Malancharuvil (1923-1994)

മിതഭാഷിയും കർമ്മനിരതനുമായ ജോർജ് മലഞ്ചരുവിൽ അച്ചൻ…

“ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി;
വിശുദ്‌ധതൈലം കൊണ്ടു ഞാന്‍ അവനെ അഭിഷേകം ചെയ്‌തു”.

(സങ്കീര്‍ത്തനങ്ങള്‍ 89 : 20) പ്രവാചകനും രാജാവുമായ ദാവീദിനെക്കുറിച്ച് സങ്കീർത്തകൻ എഴുതിയിരിക്കുന്നതു പോലെ ദൈവവിളിയാൽ അനുഗ്രഹീതമായ മലഞ്ചരുവിൽ കുടുംബത്തിൽ നിന്ന് ആദ്യം അഭിഷേകം സ്വീകരിച്ച പുരോഹിതനാണ് ജോർജച്ചൻ. ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ കർമ്മനിരതമായ ശുശ്രൂഷാ ജീവിതത്തിൽ താങ്ങും തണലുമായിരുന്ന മലഞ്ചരുവിൽ മത്തായി സാറിന്റെയും സഹധർമ്മിണി ഏലിയാമ്മയുടെയും കടിഞ്ഞൂൽ പുത്രനായി 1924 ജനുവരി 25ന് ജനിച്ചു. കുളനട സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും കറ്റാനം പോപ്പ് പയസ് സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. തങ്ങളുടെ മക്കളെയെല്ലാം ദൈവപ്രീതിയിൽ വളർത്താൻ മാതാപിതാക്കൾ സവിശേഷ ശ്രദ്ധ വെച്ചിരുന്നു. മാതാപിതാക്കളിൽ നിന്നു ലഭിച്ച വിശ്വാസത്തെ മുറുകെ പിടിച്ച് ഒരു പുരോഹിതനായി ശുശ്രൂഷ ചെയ്യുന്നതിനായിരുന്നു ജോർജിന് താൽപര്യം. കുടുംബത്തിലെ മൂത്ത മകന്റെ ആഗ്രഹത്തിന് മാതാപിതാക്കളും എതിരുനിന്നില്ല. മാർ ഈവാനിയോസ് പിതാവിനോടൊപ്പം താമസിച്ച് മൈനർ സെമിനാരി പഠനം നടത്തി തുടർന്ന് മംഗലാപുരം സെന്റ് ജോസഫ് സെമിനാരിയിൽ വൈദീക പഠനം പൂർത്തിയാക്കി 1950 ജൂൺ 18ന് പിതാവിൽ നിന്ന് വൈദീകപട്ടം സ്വീകരിച്ചു; ജൂൺ 19ന് പട്ടം സെമിനാരിയിൽ പ്രഥമ ദിവ്യബലി അർപ്പിച്ചു. അജ്മീർ യൂണിവേഴ്സിറ്റിയിൽ നിന്ന് BA ബിരുദം നേടി മാർ ഈവാനിയോസ് കോളേജിൽ ബർസാറായും ഹോസ്റ്റൽ വാർഡനായും ആദ്യ പ്രിൻസിപ്പളായ ബനഡിക്ട് അച്ചനൊപ്പം (ബനഡിക്ട് മാർ ഗ്രീഗോറിയോസ് പിതാവ്) സേവനം ആരംഭിച്ചു. തുടർപഠനത്തിനായി അമേരിക്കയിലേക്ക് പോകുകയും ന്യൂയോർക്കിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. അമേരിക്കയിൽ നിന്ന് മടങ്ങിയെത്തി അഞ്ചൽ സെന്റ് ജോൺസ് കോളേജിന്റെയും തുടർന്ന് മാർ ഈവാനിയോസ് കോളേജിന്റെയും പ്രിൻസിപ്പലായി, 1984ൽ റിട്ടയർ ചെയ്തു. തുടർന്ന് 1985ൽ അന്നൈ വേളാങ്കണ്ണി കോളേജിന്റെ പ്രിൻസിപ്പലായി. പിന്നീട് മലങ്കര മേജർ സെമിനാരിയിൽ പ്രൊഫസറായും ആധ്യാത്മിക പിതാവായും സേവനം ചെയ്തു.
മാർ ഈവാനിയോസ് കോളേജിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ സ്തുത്യർഹമായ സംഭാവന ചെയ്ത അച്ചനാണ് 1984ൽ അഞ്ചൽ സെന്റ് ജോൺസ് സ്കൂളിന് തുടക്കം കുറിക്കുന്നതും. മാർ ഗ്രിഗോറിയോസ് ഗാർമെൻസിന്റെ അമരക്കാരനായി സ്തുത്യർഹ സേവനംചെയ്ത അച്ചൻ ദീർഘകാലം തിരുവനന്തപുരം അതിരൂപതാ പ്രെസ്ബിറ്ററൽ കൗൺസിലിലും എഡ്യുക്കേഷണൽ ബോർഡിലും അംഗമായിരുന്നു.

മിതഭാഷിയും അതേസമയം കർമ്മനിരതനും അടിയുറച്ച സഭാസ്നേഹിയുമായ അച്ചന്റെ അനുഗ്രഹീത പാത പിന്തുടർന്ന് സഹോദരങ്ങൾ രണ്ട് പേരും ; ഫാ.മത്തായി മലഞ്ചരുവിൽ, സിറിൾ ബസേലിയോസ് കാതോലിക്കാബാവ, സഹോദരിമാർ നാല് പേരും ; സി.ഹെലേന, സി.ബെർക്കുമാൻസ്, സി.യൂജീനിയ, സി.ഫെലീഷ്യ തുടർന്ന് ഉള്ളന്നൂർ, പന്തളം പ്രദേശത്തു നിന്ന് അനേകർ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ച് വൈദീക, സന്യസ്ത ജീവിതത്തിലേക്ക് കടന്നുവന്നു.

നിലമേൽ, കഴക്കൂട്ടം, പോത്തൻകോട്, പൗഡികോണം, അഞ്ചൽ, ഉള്ളിയാഴിത്തുറ, കല്ലയം, സുസൈപുരം എന്നീ ഇടവകകളുടെ വികാരിയുമായി സേവനം ചെയ്തു.
തിരുവനന്തപുരം മേജർ സെമിനാരിയിൽ സേവനം ചെയ്യുന്നതിനിടയിൽ രോഗബാധിതനായി, 1994 ഡിസംബർ 22ന് നിര്യാതനായി. ഉള്ളന്നൂർ ദേശത്തിന്റെ വൈദീകസംസ്ക്കാരത്തിന് തുടക്കം കുറിച്ച അച്ചനെ ഉള്ളന്നൂർ മലങ്കര കത്തോലിക്ക പള്ളിയിൽ കബറടക്കി.

കടപ്പാട്: ജോൺ മത്തായി IAS (സഹോദരൻ)


✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

 

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s