Wrong turn !!

bloggingwithsurvivor.com's avatarJourney to myself

സമയം രണ്ടു മണിയായിട്ടുണ്ടാവണം ജനലിലൂടെ അപ്പുറത്തെ ഹോസ്റ്റലിലേക്ക് നോക്കി കിടക്കുകയായിരുന്നു ഞാൻ… എന്തോ സംഭവിക്കാൻ പോകുന്നത് പോലെ എനിക്ക് തോന്നി…. രാത്രിമുഴുവൻ അവളെ ശ്രദ്ധിക്കാം എന്നു പറഞ്ഞു കിടന്ന ബാക്കി 6 പേരെയും നിദ്രാദേവി കൊണ്ടുപോയിരുന്നു…എന്നോടൊപ്പം കിടക്കണമെന്ന അവളുടെ ആഗ്രഹം മനസില്ലാ മനസോടെയാണെങ്കിലും ഞാൻ സമ്മതിക്കുകയും ചെയ്തു…ഉള്ളിൽ തെല്ലൊരു ഭയമുള്ളതിനാലാവണം എന്റെ കണ്ണുകൾ അടയാൻ കൂട്ടാക്കുന്നതേയില്ല…… അവൾ ഇനിയും ഉറങ്ങിയിട്ടില്ല അവളുടെ അനക്കം എനിക്കറിയാൻ കഴിയുന്നുണ്ട്…എന്തു സംഭവിക്കാനാണ് അവളെന്റെ തൊട്ടടുത്തു തന്നെയുണ്ടല്ലോ… അവളൊന്നുറങ്ങിയിരുന്നെങ്കിൽ എന്നു സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചുകൊണ്ട് ഞാനാ കിടപ്പ് തുടർന്നു….

അധികനേരമൊന്നും കഴിഞ്ഞില്ല അവളുടെ ചലനം എനിക്കറിയാൻ കഴിയുന്നില്ല… അവളുറങ്ങിയോ?…ഒന്നുറപ്പുവരുത്താൻ ഞാൻ പതിയെ തിരിഞ്ഞ് അവളെ നോക്കി….ഒന്നു ഭയന്നെങ്കിലും കട്ടിലിൽ എഴുന്നേറ്റിരിക്കുന്ന അവളെ കണ്ട ഞാൻ അപ്പുറത്ത് കിടന്ന കൂട്ടുകാരിയെ തട്ടി ലൈറ്റിടാൻ ആവിശ്യപ്പെട്ടു….എന്തോ സംഭവിച്ചതുപോലെ എന്റെ ഹൃദയം ആവുന്നതിലും വേഗത്തിൽ ഇടിക്കുന്നുണ്ടായിരുന്നു…. അടുത്ത നിമിഷം ഞാൻ കണ്ട കാഴ്ച്ചയിൽ എന്റെ ഹൃദയമിടിപ്പുകളോടൊപ്പം സമയവും നിലച്ചതായി എനിക്ക് തോന്നി…. എനിക്കനങ്ങാനാവുന്നില്ല…ശരീരത്തിലൂടെ ഒരുമിന്നൽ കടന്നു പോയി… ഞെട്ടിയെഴുന്നേറ്റ ഞാൻ കയ്യിൽ കിട്ടിയതൊക്കെ ഉപയോഗിച്ച് അവളുടെ കയ്യിലുടെ ഊർന്നിറങ്ങുന്ന രക്തത്തുള്ളികളെ തടയാൻ ശ്രമിച്ചു….വളരെ നേരം പരിശ്രമിച്ചിട്ടും അവ നിൽക്കാൻ കൂട്ടാക്കുന്നതേയില്ല…. ഇടക്കെപ്പോഴോ ആ മുറിവിലേക്കു ഞാനൊന്ന് നോക്കി ഒരു നിമിഷത്തെ തോന്നലിൽ ജീവനൊടുക്കാൻ സ്വന്തം ശരീരത്തോട് കാണിച്ച ക്രൂരത…. എങ്കിലും അവളെ പഴിക്കാനുള്ള ഒരാവകാശവും എനിക്കില്ല… അവളെയൊന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഒരുപക്ഷെ എനിക്കിതു ഒഴിവാക്കാൻ കഴിയുമായിരുന്നു…. അവളുടെ ലോകത്തിനു താങ്ങാനാവുന്നതിലും അപ്പൂറമായിരുന്നിരിക്കാം…

View original post 738 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment