ദനഹാക്കാലം രണ്ടാം ഞായർ
യോഹ 1, 1 – 28
സന്ദേശം

കഴിഞ്ഞ ബുധനാഴ്ച്ച, ജനുവരി ആറാംതീയതി സീറോ മലബാർ സഭ ദനഹാതിരുനാൾ, ഈശോയുടെ പ്രത്യക്ഷീകരണ തിരുനാൾ ആഘോഷിച്ചുകൊണ്ട് ദനഹാക്കാലത്തിലേക്കു പ്രവേശിച്ചിരിക്കുകയാണ്. ദനഹാക്കാലത്തിന്റെ സന്ദേശം ‘സകല ജനത്തിനും വേണ്ടിയുള്ള സന്തോഷത്തിന്റെ സദ്‌വാർത്തയായി പിറന്ന ലോകരക്ഷകനായ കർത്താവായ ക്രിസ്തു ‘ (ലൂക്ക 2, 11) തന്നെത്തന്നെ ലോകത്തിനു വെളിപ്പെടുത്തുന്നു എന്നതാണ്. ദനഹാതിരുനാളിനു മുൻപുള്ള ഞായറാഴ്ച്ചയാണ് ദനഹാക്കാലത്തെ ഒന്നാം ഞായറാഴ്ച. അന്നത്തെ സുവിശേഷത്തിലൂടെ ഈശോയുടെ പ്രത്യക്ഷീകരണമാണ് സഭ പ്രഘോഷിച്ചത്. അതിങ്ങനെയായിരുന്നു: ആത്മാവിന്റെ ശക്തിയോടെ ഈശോ താൻ വളർന്ന സ്ഥലമായ നസ്രസ്സിൽ വന്നു. അവിടുത്തെ സിനഗോഗിൽ പ്രവേശിച്ചു വായിക്കാനായി എഴുന്നേറ്റ ഈശോയ്ക്ക് ഏശയ്യാ പ്രവാചകന്റെ പുസ്തകം നൽകപ്പെട്ടു. വായിച്ചു കഴിഞ്ഞ ശേഷം ഈശോ പറഞ്ഞു, നിങ്ങൾ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു. (ലൂക്ക 4, 20) നസ്രസ്സിലെ സിനഗോഗിൽവച്ച് ഈശോ തന്നെത്തന്നെ വെളിപ്പെടുത്തുകയായിരുന്നു. ദനഹാതിരുനാളിൽ മാമ്മോദീസ വേളയിൽ സ്വർഗ്ഗത്തിന്റെ അംഗീകാരത്തോടെ ഈശോ തന്നെത്തന്നെ വെളിപ്പെടുത്തി. (മത്താ 3, 17) അതിലൊന്നാണ് യോർദാൻ നദി മാത്രമല്ല, ലോകം മുഴുവനും പുളകംകൊണ്ട നിമിഷമായിരുന്നു അത്.
ദനഹാക്കാലത്തിന്റെ രണ്ടാം ഞായറാഴ്ചയാണിന്ന്. ക്രിസ്തു വചനമാണെന്നുള്ള വെളിപ്പെടുത്തലാണ് ഇന്നത്തെ സുവിശേഷം നമ്മോടു പറയുന്നത്. ക്രിസ്തു വചനമാകുമ്പോൾ നാം പറയുന്ന ഓരോ വചനത്തിലൂടെയും ക്രിസ്തുവിനെ വെളിപ്പെടുത്തുക എന്നാണ് ഇന്നത്തെ സന്ദേശം നമ്മോടു പറയുന്നത്.
വ്യാഖ്യാനം
ഗലീലിയിൽ നിന്നുള്ള മുക്കുവനായ യോഹന്നാന്റെ സുവിശേഷത്തിന്റെ ഒന്നാം അദ്ധ്യായം തന്നെ ഒരു വചനോത്സവമാണ്. ദൈവത്തിന്റെ വചനം മാംസമായി, ക്രിസ്തുവായി…
View original post 898 more words

Leave a comment