അനുദിനവിശുദ്ധർ – ജനുവരി 19

♦️♦️♦️ January 19 ♦️♦️♦️
വിശുദ്ധ മാരിയൂസും കുടുംബവും
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

ക്ലോഡിയസ് രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ (268-270) പേര്‍ഷ്യാക്കാരനും കുലീന കുടുംബ ജാതനുമായ വിശുദ്ധ മാരിയൂസും ഭാര്യയായ വിശുദ്ധ മാര്‍ത്തയും മക്കളായ ഓഡിഫാക്സ്, അബാചൂസ്‌ എന്നിവരുമൊത്ത് രക്തസാക്ഷികളുടെ കബറിടങ്ങള്‍ വണങ്ങുന്നതിനായി റോമിലെത്തി. അവര്‍ തടവില്‍ കഴിയുന്ന ക്രിസ്ത്യാനികളെ സന്ദര്‍ശിക്കുകയും തങ്ങളുടെ വാക്കുകളാലും പ്രവര്‍ത്തനങ്ങളാലും അവര്‍ക്ക്‌ ആശ്വാസം നല്‍കുകയും ചെയ്തു. കൂടാതെ അനേകം രക്തസാക്ഷികളുടെ മൃതശരീരങ്ങള്‍ മറവു ചെയ്യുകയും ചെയ്തു.

അധികം താമസിയാതെ അവര്‍ പിടികൂടപ്പെട്ടു. വിജാതീയരുടെ വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ട് കൊണ്ട് നിരവധി ഭീഷണികളും പ്രലോഭനങ്ങളും അവര്‍ക്ക്‌ നേരിടേണ്ടി വന്നെങ്കിലും തങ്ങളുടെ വിശ്വാസത്തില്‍ അവര്‍ ഉറച്ച് നിന്നതിനാല്‍ ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാകേണ്ടി വന്നു. വിശുദ്ധ മാര്‍ത്തയാണ് ആദ്യം മരണത്തിനു കീഴടങ്ങിയത്‌, എന്തൊക്കെ പീഡനങ്ങളും സഹനങ്ങളും നേരിടേണ്ടി വന്നാലും തങ്ങളുടെ വിശ്വാസം ഉപേക്ഷിക്കരുതെന്ന് തന്റെ ഭര്‍ത്താവിനേയും, മക്കളെയും ശക്തമായി ഉപദേശിച്ചിട്ടാണ് വിശുദ്ധ മരണത്തിന് കീഴടങ്ങിയത്‌.

അതേസ്ഥലത്ത് വെച്ച് അവരെല്ലാവരും തന്നെ കഴുത്തറത്ത് കൊലപ്പെടുകയും മൃതദേഹങ്ങള്‍ തീയിലെറിയപ്പെടുകയും ചെയ്തു. ഫെലിസിറ്റാസ് എന്ന്‍ പേരായ മറ്റൊരു വിശുദ്ധ അവരുടെ പകുതി കരിഞ്ഞ ശവശരീരങ്ങള്‍ വീണ്ടെടുക്കുകയും തന്റെ പറമ്പില്‍ സംസ്കരിക്കുകയും ചെയ്തു. ഇരുപതാം നൂറ്റാണ്ടു വരെ ഈ വിശുദ്ധരുടെ മധ്യസ്ഥതിരുനാള്‍ റോമന്‍ ദിനസൂചികയില്‍ രേഖപ്പെടുത്തിയിട്ടില്ലായിരുന്നു.

ഇതര വിശുദ്ധര്‍
♦️♦️♦️♦️♦️♦️♦️

1. വിവിയേഴ്സിലെ ബിഷപ്പായ ആര്‍കോന്തിയൂസ്

2. കോണ്‍സ്റ്റാന്‍റിനോപ്പിളിലെ കോര്‍ഫൂ ബിഷപ്പായ ആര്‍സീനിയൂസ്

3. സിസിലിയക്കാരനായ ലോഡി ബിഷപ്പ് ബാസിയര്
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

Advertisements

പ്രഭാത പ്രാർത്ഥന

“കര്‍ത്താവേ, എന്റെ പ്രാര്‍ഥന ചെവിക്കൊള്ളണമേ! എന്റെ നെടുവീര്‍പ്പുകള്‍ ശ്രദ്ധിക്കണമേ! എന്റെ രാജാവേ, എന്റെ ദൈവമേ, എന്റെ നിലവിളിയുടെ സ്വരം ശ്രവിക്കണമേ! അങ്ങയോടാണല്ലോ ഞാന്‍ പ്രാര്‍ഥിക്കുന്നത്. കര്‍ത്താവേ, പ്രഭാതത്തില്‍ അങ്ങ് എന്റെ പ്രാര്‍ഥന കേള്‍ക്കുന്നു; പ്രഭാതബലി ഒരുക്കി ഞാന്‍ അങ്ങേക്കായി കാത്തിരിക്കുന്നു. അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; തിന്‍മ അങ്ങയോടൊത്തു വസിക്കുകയില്ല.അഹങ്കാരികള്‍ അങ്ങയുടെ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല; അധര്‍മികളെ അങ്ങു വെറുക്കുന്നു. വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു; രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു. എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍ ഞാന്‍ അങ്ങയുടെ ആലയത്തില്‍ പ്രവേശിക്കും. ഭക്തിപൂര്‍വം ഞാന്‍ അങ്ങയുടെ വിശുദ്ധ മന്ദിരത്തിനു നേരേ പ്രണമിക്കും; കര്‍ത്താവേ, എന്റെ ശത്രുക്കള്‍ നിമിത്തം എന്നെ അങ്ങയുടെ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ! എന്റെ മുന്‍പില്‍ അങ്ങയുടെ പാതസുഗമമാക്കണമേ! അവരുടെ അധരങ്ങളില്‍ സത്യമില്ല; അവരുടെ ഹൃദയം നാശകൂപമാണ്. അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാണ്; അവരുടെ നാവില്‍ മുഖസ്തുതി മുറ്റിനില്‍ക്കുന്നു. ദൈവമേ, അവര്‍ക്കുകുറ്റത്തിനൊത്ത ശിക്ഷ നല്‍കണമേ! തങ്ങളുടെ കൗശലങ്ങളില്‍ത്തന്നെ അവര്‍ പതിക്കട്ടെ! അവരുടെ അതിക്രമങ്ങളുടെ ആധിക്യത്താല്‍ അവരെ തള്ളിക്കളയണമേ! അവര്‍ അങ്ങയെ ധിക്കരിച്ചിരിക്കുന്നു. അങ്ങയില്‍ ശരണം പ്രാപിക്കുന്നവര്‍ സന്തോഷിക്കട്ടെ! അവര്‍ എന്നും ആനന്ദഭരിതരായി സംഗീതമാലപിക്കട്ടെ! അങ്ങയുടെ നാമത്തെ സ്‌നേഹിക്കുന്നവരെ സംരക്ഷിക്കണമേ! അവര്‍ അങ്ങയില്‍ ആനന്ദിക്കട്ടെ! കര്‍ത്താവേ, നീതിമാന്‍മാരെ അവിടുന്ന് അനുഗ്രഹിക്കുന്നു; പരിചകൊണ്ടെന്നപോലെ കാരുണ്യം കൊണ്ട് അവിടുന്ന് അവരെ മറയ്ക്കുന്നു”(സങ്കീര്‍ത്തനങ്ങള്‍, അഞ്ചാം അദ്ധ്യായം)”

ഈശോയുടെ തിരു ഹൃദയമേ, ഞങ്ങളുടെ മേൽ അലിവായിരിക്കണമേ.

Advertisements

കര്‍ത്താവേ, ഞാന്‍ എന്നും അങ്ങയുടെകാരുണ്യം പ്രകീര്‍ത്തിക്കും;
എന്റെ അധരങ്ങള്‍ തലമുറകളോട്‌അങ്ങയുടെ വിശ്വസ്‌തത പ്രഘോഷിക്കും.
സങ്കീര്‍ത്തനങ്ങള്‍ 89 : 1

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment