ജോസഫ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ

ജോസഫ് ചിന്തകൾ 52
ജോസഫ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകൻ
 
വിശുദ്ധ യൗസേപ്പിതാവിനു ഏറ്റവും അനുയോജ്യമായ ഒരു വിഷയത്തെക്കുറിച്ചാണ് ഇന്നത്തെ വിചിന്തനം. വിശുദ്ധ യൗസേപ്പ് പിതാവ് ഗർഭസ്ഥ ശിശുക്കളുടെ സംരക്ഷകനാണ്. യൗസേപ്പിതാവിൽ നിക്ഷ്പിതമായ ആദ്യ ഉത്തരവാദിത്വം ഗർഭണിയായ ഒരു സ്ത്രീയുടെയും അവളുടെ ഉദരത്തിൽ വളരുന്ന കുഞ്ഞിൻ്റെയും സംരക്ഷണമായിരുന്നു.
 
“ദാവീദിന്റെ പുത്രനായ ജോസഫ്‌, മറിയത്തെ ഭാര്യയായി സ്വീകരിക്കാന് ശങ്കിക്കേണ്ടാ. അവള് ഗര്ഭംധരിച്ചിരിക്കുന്നത്‌ പരിശുദ്‌ധാത്‌മാവില്നിന്നാണ്‌.” (മത്തായി 1 : 20).
 
അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്തിലെ സാന്താക്രൂസിലുള്ള വിശുദ്ധ യൗസേപ്പിൻ്റെ ദൈവാലയത്തിൽ രക്ഷകൻ്റെ സംരക്ഷകൻ (Gurdian of the Redeemer) എന്ന പേരിൽ ഏഴടി ഉയരമുള്ള യൗസേപ്പിതാവിൻ്റെ ഒരു വെങ്കല പ്രതിമയുണ്ട്.
 
ആറുമാസം പ്രായമുള്ള പൂർണ്ണ വളർച്ചയെത്താത്ത ഒരു ഭ്രൂണത്തെ (fetus) കൈകളിലേന്തി ലോകത്തിൻ്റെ പ്രകാശമായ ക്രിസ്തുവിനു സമർപ്പിക്കുന്നതാണ് ഈ ശില്പത്തിൻ്റെ ഇതിവൃത്തം.
 
മറിയത്തെയും ഉദരത്തിൽ വളരുന്ന ഉണ്ണിയേശുവിനെയും സംരക്ഷിക്കാൻ തീരുമാനമെടുത്ത ജോസഫ് രക്ഷാകര ചരിത്രത്തിൻ്റെ ഭാഗമായി. “ജീവൻ” സംരക്ഷണത്തിനു വേണ്ടി നിലപാടെക്കുന്നവരിൽ ജോസഫ് എന്ന ദൈവപുത്രൻ്റെ വളർത്തപ്പൻ്റെ ഛായ പതിഞ്ഞട്ടുണ്ട്.
 
1974ൽ അമേരിക്കയിലെ വാഷിംഗ്ടൺ ഡി.സി യിൽ ആരംഭിച്ച “മാർച്ച് ഫോർ ലൈഫ്” ഈ വർഷം സംഘാടകർ ജനുവരി 29 നു ഓൺലൈനായി ക്രമീകരിച്ചിരിക്കുന്നു . ജോസഫ് വർഷത്തിൽ നടത്തുന്ന ജീവൻ്റെ ഈ പ്രഘോഷണ മാർച്ചിൽ വാഷിംഗ്ടൺ ഡി.സിയുടെ തെരുവിനു പകരം ഓരോ വീടും “മാർച്ച് ഫോർ ലൈഫിൻ്റെ ” വേദിയായി മാറും. ഓരോ ഭവനത്തിലുമാണല്ലോ ജീവൻ്റെ സമൃദ്ധി സംരക്ഷിക്കപ്പേടേണ്ടതും ആഘോഷിക്കപ്പെടേണ്ടതും.
 
മനുഷ്യ ജീവനെ അതിൻ്റെ ആരംഭം മുതൽ സംരക്ഷിക്കാൻ പോരാടുന്ന എല്ലാ ജീവൻ പ്രവാചകന്മാരുടെയും സംരക്ഷകരും ജോസഫിൻ്റെ പിൻ തലമുറക്കാർ തന്നെ.
 
പോളണ്ടിലെ പ്രസിദ്ധമായ കാലിസ് ജോസഫ് ദൈവാലയത്തിൽ (Shrine of St. Joseph Kaliz) 1997 ജൂൺ മാസം നാലാം തീയതി ജോൺ പോൾ രണ്ടാമൻ പാപ്പ നടത്തിയ വചന സന്ദേശത്തിൽ ഈക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. “ഹേറോദോസിൻ്റെ ക്രൂരതയിൽ നിന്ന് ഈശോയെ രക്ഷിച്ച നസറത്തിലെ യൗസേപ്പ്, ഗർഭധാരണത്തിൻ്റെ ആദ്യ നിമിഷം മുതൽ സ്വഭാവിക മരണം വരെ മനുഷ്യജീവിതം സംരക്ഷിക്കുന്നതിൻ്റെ മഹത്തായ മാതൃകയാണ്. ദൈവപരിപാലനയുടെ ഈ കൂടാരത്തിൽ ലോകത്തിലുള്ള എല്ലാ കുട്ടികളുടെയും പ്രത്യേകിച്ച് ജനിച്ചട്ടില്ലാത്ത കുട്ടികളുടെയും ജീവൻ യൗസേപ്പിനു സമർപ്പിക്കാം. “
 
ഗർഭസ്ഥ ശിശുക്കളുടെ ജീവനു വെല്ലുവിളി ഉയരുന്ന ഈ കാലഘട്ടത്തിൽ, ദൈവപുത്രൻ്റെ ഗർഭാവസ്ഥയിൽ സംരക്ഷണമേകിയ യൗസേപ്പിതാവിലേക്കു നമുക്കു തിരിയാം.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment