ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ്

Nelsapy's avatarNelsapy

💠ദി ഗ്രേറ്റ്‌ ആർട്ടിസ്റ്റ് 💠

💠💠💠💠💠

💠നിനച്ചിരിക്കാതെയെത്തിയയൊരു അദൃശ്യശക്തി നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തെ തന്നെ തകിടം മറിച്ചതുകൊണ്ട്, കുട്ടികളുടെ ആരവവും, ആർപ്പുവിളികളും മുഴങ്ങേണ്ട വിദ്യാലയമുറ്റങ്ങൾ നിശബ്ദതയിലേക്ക് കൊണ്ടുപോയിയെങ്കിലും ശാസ്ത്ര സാങ്കേതികവിദ്യയുടെ നൂതന സമ്പ്രദായങ്ങൾ ഉപയോഗിച്ച് നാം അതിനെ അതിജീവിക്കുക തന്നെ ചെയ്തു.

അങ്ങനെ,ഓൺലൈൻ ക്ലാസുകൾ നടക്കവേ മുതിർന്ന ക്ലാസ്സിലെ കുട്ടികൾക്ക് ഷിഫ്റ്റ്‌ അടിസ്ഥാനത്തിൽ ക്ലാസ്സ്‌ തുടങ്ങാൻ നിർദ്ദേശം ലഭിച്ചതനുസരിച്ചാണ് ഞാൻ സ്കൂളിൽ എത്തിയത്.

പത്താം ക്ലാസിലെ കുട്ടികൾക്ക് മോഡൽ എക്സാമിന് മുന്നോടിയായിട്ടുള്ള പരിശീലനം കൊടുത്തു കൊണ്ടിരിക്കുകയാണ്‌.

മലയാളം സെക്കൻഡ് പേപ്പറിൽ കുട്ടികളുടെ എഴുത്തിലുള്ള നൈപുണ്യം നേടിയെടുക്കുന്നതിന് വേണ്ടി കൊടുത്ത ഒരു ചോദ്യമിതായിരുന്നു.

” നിങ്ങൾക്ക് ഏറ്റവും ഇഷ്ടപെട്ട, പ്രഗത്ഭനായൊരു വ്യക്തിയെ കുറച്ചും,അയാൾ നിങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ചും രണ്ടു പുറത്തിൽ കവിയാതെയൊരു ഉപന്യാസം തയ്യാറാക്കുക “

കുട്ടികൾ പരസ്പരം നോക്കി… സംശയങ്ങൾ ഉയർന്നു…..

“സിനിമ താരത്തെ കുറിച്ച് എഴുതാമോ ടീച്ചർ…. “

“മദർ തേരസായെ കുറിച്ച് മതിയോ…. “

“സച്ചിനെ കുറച്ചു എഴുതിയാൽ കുഴപ്പം ഉണ്ടോ…?”

സംശയങ്ങൾ നീണ്ടപ്പോൾ…

“നിങ്ങൾക്ക് ആരെ കുറിച്ചു വേണമെങ്കിലും എഴുതാം…സാമൂഹിക, രാഷ്ട്രീയ, കലാ,കായിക രംഗങ്ങളിൽ മികവ് തെളിയിച്ച ആരെ കുറിച്ചും…. അത് കവിയോ, എഴുത്തുകാരനോ, കായിക താരമോ,സിനിമ താരമോ ആവാം…. ശരി തുടങ്ങിക്കോളൂ…”

എല്ലാവരും എഴുതി തുടങ്ങി. പിരീഡ് അവസാനിച്ചപ്പോൾ പേപ്പറും വാങ്ങി ഞാൻ സ്റ്റാഫ് റൂമിൽ എത്തി.

വെറുതെ ഒന്ന് ഓടിച്ചു നോക്കി… നല്ല ഭംഗിയായി തന്നെ എല്ലാവരും വച്ച് കാച്ചിയിട്ടുണ്ട്.

രാത്രി വീട്ടിലെ…

View original post 574 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment