Song: Tharilam Meyyil
Album: Swargeeya Ragam
താരിളം മെയ്യിൽ മിശിഹാ
രുധിരം ചൊരിഞ്ഞു നിന്നു
ദൂരെയായ് തീയും കാഞ്ഞു
നിർദയം ശിമയോൻ നിന്നു
കോഴി കൂവോളവും
കർത്താവിനെ മറന്നു
(താരിളം മെയ്യിൽ… ശിമയോൻ നിന്നു )
ആ നോക്കിലെ ശോക സൗമ്യതയാൽ
ആഴങ്ങളെ യേശു പുൽകി നിന്നു (2)
ആത്മ താപമേറ്റ ശിമയോൻ
കണ്ണുനീർ വാർത്തു
(താരിളം മെയ്യിൽ…കർത്താവിനെ മറന്നു)
(താരിളം മെയ്യിൽ… ചൊരിഞ്ഞു നിന്നു)
സ്നേഹാർദ്രതെ എത്ര നാളുകളായ്
നീ നോക്കിയെൻ പാപ വീഴ്ചകളെ (2)
പാറ പോലെ നിന്ന ഹൃദയം
ഇന്നിതാ തേങ്ങി.
(താരിളം……. കർത്താവിനെ മറന്നോ)
(താരിളം…… ചൊരിഞ്ഞു നിന്നു )

Leave a comment