⚜️⚜️⚜️ February 16 ⚜️⚜️⚜️
വിശുദ്ധ ജൂലിയാന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
വിശുദ്ധയെപ്പറ്റി ഏറ്റവും പഴക്കമേറിയ ചരിത്രപരമായ രേഖ കണ്ടെത്തിയിട്ടുള്ളത് ‘മാര്‍ട്രിയോളജിയം ഹിയറോണിമിയാനം’ (Martryologium Hieronymianum’ എന്ന വിവരണത്തിലാണ്. ഇതില്‍ വിശുദ്ധയുടെ ജന്മസ്ഥലമായി പരാമര്‍ശിക്കപ്പെട്ടിട്ടുള്ളത് കാംബാനിയായിലുള്ള കുമായാണ്. വിശുദ്ധ ഗ്രിഗറിയുടെ എഴുത്ത്കളിലും ഇതേ സ്ഥലത്തെ പറ്റിയുള്ള പരാമര്‍ശം കാണാന്‍ സാധിക്കും. നേപ്പിള്‍സിലും, സമീപ പ്രദേശങ്ങളിലും വിശുദ്ധ ജൂലിയാനയെ പ്രത്യേകമായി വണങ്ങി വരുന്നു എന്നത് ഇതിനെ സാക്ഷ്യപ്പെടുത്തുന്നു. ജാനുവാരിയ എന്ന് പേരായ ഒരു സ്ത്രീ തന്റെ ഭൂമിയില്‍ ഒരു ദേവാലയം പണികഴിപ്പിച്ചു. ഇതിന്റെ അഭിഷേകത്തിനായി സിസ്റ്റര്‍ സെവേരിനസിന്റേയും വിശുദ്ധ ജൂലിയാനയുടേയും തിരുശേഷിപ്പുകള്‍ അവിടെ കൊണ്ടുവരണമെന്ന് അവര്‍ ആഗ്രഹിച്ചു. ഇത് മനസ്സിലാക്കിയ വിശുദ്ധ ഗ്രിഗറി ‘ജാനുവാരിയയുടെ ആഗ്രഹം കഴിയുമെങ്കില്‍ സാധിച്ചു കൊടുക്കുക’എന്ന് ആവശ്യപ്പെട്ടു നേപ്പിള്‍സിലെ മെത്രാനായിരുന്ന ഫോര്‍റ്റുനാറ്റസിന് കത്തെഴുതി എന്നു പറയപ്പെടുന്നു. ലാറ്റിന്‍ സഭകളും, ഗ്രീക്ക് സഭകളും അവരുടെ വിശുദ്ധരുടെ പട്ടികയില്‍ ഈ വിശുദ്ധയേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബെഡെ എന്ന രക്തസാക്ഷി തന്റെ രക്തസാക്ഷിത്വ വിവരണ പട്ടികയില്‍ വിശുദ്ധ ജൂലിയാനയുടെ പ്രവര്‍ത്തികളെ കുറിച്ച് വിവരിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ഐതീഹ്യങ്ങളെ ആസ്പദമാക്കിയാണ്. ഇതില്‍ വിവരിച്ചിരിക്കുന്നതനുസരിച്ച് നിക്കോമെദിയായില്‍ ആയിരുന്നു വിശുദ്ധ ജൂലിയാന ജീവിച്ചിരുന്നത്. സെനറ്റര്‍ ആയിരുന്ന എലിയൂസിസുമായി വിശുദ്ധയുടെ വിവാഹം നിശ്ചയിക്കപ്പെട്ടിരുന്നു. അവളുടെ പിതാവായ ആഫ്രിക്കാനസ് ഒരു അവിശ്വാസിയും ക്രിസ്ത്യാനികളേ എതിര്‍ത്തിരിന്ന ഒരാളായിരുന്നു.
മാക്സിമിയാനൂസ് ചക്രവര്‍ത്തിയുടെ മതപീഡനത്തില്‍ നിരവധി പീഡനങ്ങള്‍ക്കൊടുവില്‍ വിശുദ്ധയേയും ശിരച്ചേദം ചെയ്തു കൊലപ്പെടുത്തി. തുടര്‍ന്ന്‍ സെഫോണിയ എന്ന് പേരായ ഒരു രാജ്ഞി നിക്കോമെദിയ വഴി വരികയും വിശുദ്ധയുടെ ഭൗതീകശരീരം ഇറ്റലിയിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ കാംബാനിയായില്‍ അടക്കം ചെയ്യുകയും ചെയ്തു. രക്തസാക്ഷിയായ ജൂലിയാനയെ, കുമായെയിലെ വിശുദ്ധ ജൂലിയാനയായി കരുതികൊണ്ട് നിക്കോമെദിയായില്‍ വണങ്ങുന്നത് പരക്കെ വ്യാപിക്കപ്പെട്ടതാണ്. പ്രത്യേകിച്ച് നെതര്‍ലന്‍ഡ് ഈ വിശുദ്ധയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഒരു രാജ്യമാണ്.
പതിമൂന്നാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അവളുടെ ഭൗതീകാവശിഷ്ടങ്ങള്‍ നേപ്പിള്‍സിലേക്ക് മാറ്റി. ലാറ്റിന്‍ സഭയില്‍ ഫെബ്രുവരി 16 നും ഗ്രീക്ക് സഭയില്‍ ഡിസംബര്‍ 21നു മാണ് വിശുദ്ധയുടെ തിരുനാള്‍ ആഘോഷിക്കുന്നത്’. അവളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വിവരണങ്ങളില്‍ സാത്താനുമായുള്ള അവളുടെ പോരാട്ടങ്ങളെ കുറിച്ചും വിവരിച്ചിരിക്കുന്നു. ചിറകുകളുള്ള പിശാചിനെ ചങ്ങലകൊണ്ട് ബന്ധനസ്ഥനാക്കി നിയന്ത്രിച്ചുകൊണ്ടിരിക്കുന്നവളായിട്ടാണ് മിക്ക ചിത്രകാരന്മാരും വിശുദ്ധയെ ചിത്രീകരിച്ചിട്ടുള്ളത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. കമ്പാനിയായിലെ അഗാനൂസു
2. ഈജിപ്തുകാരായ ഏലിയാസ് ജെറെമിയാസും ഇസയാസും സാമുവലും ദാനിയേലും
3. ബ്രേഷ്യാ ബിഷപ്പായ ഫൗസ്തിനൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻പ്രഭാത പ്രാർത്ഥന🌻
കർത്താവ് അരുളിച്ചെയ്യുന്നു.. ഇപ്പോഴെങ്കിലും ഉപവാസത്തോടും, വിലാപത്തോടും, നെടുവീർപ്പോടും കൂടെ നിങ്ങൾ പൂർണ ഹൃദയത്തോടെ എന്റെ അടുക്കലേക്കു തിരിച്ചു വരുവിൻ.. (ജോയേൽ :2/12)
രക്ഷകനായ എന്റെ ദൈവമേ..
ഭ്രമിപ്പിക്കുന്ന പാപവഴികളോടുള്ള സമീപനത്തിൽ ഞങ്ങൾ സർപ്പങ്ങളെ പോലെ വിവേകികളും.. പ്രാവുകളെ പോലെ നിഷ്കളങ്കരുമായിരിക്കുവാനുള്ള കൃപ യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങൾ അവിടുത്തെ അരികിൽ അണഞ്ഞിരിക്കുന്നു. അനുതാപത്തിന്റെ ഹൃദയഭാവം സ്വന്തമാക്കാനുള്ള ദൈവകരുണയുടെ ഒരവസരം കൂടി ഞങ്ങളെ തേടി വരുമ്പോൾ ഓർത്തു പോവുകയാണ് ഈശോയേ.. നോമ്പിന്റെ ദിനങ്ങളിൽ ഞങ്ങൾ പല പാപശീലങ്ങളും മാറ്റിവയ്ക്കുന്നത് ഉയർപ്പു തിരുന്നാളിനു ശേഷം പൂർവ്വാധികം ശക്തിയോടെ അവയൊക്കെയും തിരികെ വിളിക്കും എന്നുറപ്പു നൽകിയിട്ടാണ്.. പഴകി പോയ എന്നിലെ ദു:സ്വഭാവങ്ങൾ, ഒഴിച്ചു കൂട്ടാൻ പറ്റാത്തതു പോലെ എന്നിൽ പടർന്നു പിടിച്ച സുഖശീലങ്ങൾ.. ഇവയൊക്കെയും ഉപേക്ഷിച്ചാൽ മറ്റുള്ളവരുടെ മുൻപിൽ ഞാനൊരു അസ്തിത്വമില്ലാത്തവനായി കാണപ്പെടുമോ എന്നുള്ള ദുർചിന്ത.. ഈ വിശുദ്ധിയുടെ നോമ്പുകാലത്ത് എന്നിൽ നിന്നും വേരറുത്ത് മാറ്റപ്പെടേണ്ടത് എന്നിൽ ഉറച്ചു പോയ വികലവും.. എന്നെ ആശ്രയിച്ചു ജീവിക്കുന്ന എന്റെ പ്രിയപ്പെട്ടവരെ വേദനയുടെ തോരാ കണ്ണുനീരിലേക്ക് തള്ളിവിടുകയും ചെയ്യുന്ന ഈ വ്യക്തി സ്വഭാവങ്ങളാണ് തമ്പുരാനേ..
ഈശോയേ.. ഇതാണ് സ്വീകാര്യമായ സമയം.. ഇനിയൊരിക്കലും എന്നിലേക്ക് തിരിച്ചു വരാത്ത വിധം എന്നിലെ പാപത്തിന്റെ തഴക്കദോഷങ്ങളെ ദൂരെയകറ്റേണമേ.. ഉപവാസത്തിന്റെ ശക്തിയോടെയും.. അനുതാപത്തിന്റെ ശുദ്ധിയോടെയും വിശുദ്ധമായ നല്ല നാളെകളെ സ്വന്തമാക്കുവാനും, അനുരഞ്ജനത്തിന്റെ കൂദാശയിലൂടെ എന്നിൽ ആഴ്‌ന്നിറങ്ങിയ പാപങ്ങളുടെ വേരാഴങ്ങളെ പിഴുതെറിയാനുമുള്ള അനുഗ്രഹം നൽകണമേ.. അപ്പോൾ ഉദാരമതിയായ അങ്ങയുടെ അളവറ്റ കാരുണ്യം നേടിയെടുക്കാനും.. ക്ഷമാശീലനായ അവിടുത്തെ അതിരറ്റ സ്നേഹസമ്പത്തിന്റെ അവകാശികളാകാനും ഞങ്ങളുടെ ആത്മാവും യോഗ്യതയുള്ളതായി തീരും..
വിശുദ്ധ ഫൗസ്തീനൂസ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ


Leave a comment