വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)

നോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരൊപ്പം
 
“നമ്മൾ പ്രഘോഷിക്കുന്ന വിപ്ലവം വാളിൻ്റേതല്ല, വിദ്വോഷത്തിൻ്റേതല്ല. അത് സ്നേഹത്തിൻ്റെ വിപ്ലവമണ്, സാഹോദര്യത്തിൻ്റെ വിപ്ലവമാണ്. “
 
വിശുദ്ധ ഓസ്കാർ റോമേരോ (1917-1980)
 
 
1980 മാർച്ചുമാസം ഇരുപത്തിനാലാം തീയതി വെടിയേറ്റു മരിച്ച എൽ സാൽവദോറിലെ സാൻ സാൽവദോർ രൂപതയിലെ ആർച്ചുബിഷപ്പാണ് ഓസ്കാർ റോമേരോ. പാവങ്ങളോടുള്ള അത്യധികമായ സ്നേഹത്താൽ എരിഞ്ഞ ഒരു മനുഷ്യ സ്നേഹിയായിരുന്നു ഓസ്കാർ റോമേരോ. ഒരു വലിയ കുടുംബത്തിൽ ജനിച്ചു വളർന്ന ഓസ്കാറിന്റെ ജീവിത ശൈലിയും ലളിതമായിരുന്നു. വൈദ്യുതി ഇല്ലാത്ത കുട്ടിക്കാലം .ഓസ്കാറും സഹോദരങ്ങളും നിലത്താണു കിടന്നുറങ്ങിയിരുന്നത്.
 
പന്ത്രണ്ടാം വയസ്സുവരെ സ്കൂളിൽ പോയി പിന്നിടു കുടുംബത്തിന്റെ ഉപജിവനത്തിനായി ജോലി ചെയ്യാൻ ആരംഭിച്ചു. ദൈവവിളി തിരിച്ചറിഞ്ഞ ഓസ്കാർ പതിനാലാം വയസ്സിൽ സെമിനാരിയിൽ ചേർന്നു. ഇരുപത്തിയഞ്ചാം വയസ്സിൽ 1942ൽ വൈദീകനായി അഭിഷിക്തനായി.
 
വലിയ ഒരു വാഗ്മി എന്ന നിലയിൽ പേരെടുത്ത ഓസ്കാറച്ചന്റെ ശബ്ദം എന്നും പാവപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഒപ്പമായിരുന്നു. 1970 ൽ സാൻ സാൽവദോർ രൂപതയുടെ സഹായമെത്രാനായി നിയമിതനായ ഓസ്കാറച്ചൻ നാലു വർഷങ്ങൾക്കു ശേഷം സാൻറിയാഗോ ദേ മരിയ എന്ന രൂപതയുടെ മെത്രാനും പിന്നിട് 1977 ൽ സാൻ സാൽവദോർ അതിരൂപതയുടെ അതിരൂപതാധ്യക്ഷനുമായി നിയമിതനായി. എൽ സാൽവദോറിൽ രാഷ്ടിയ അരക്ഷിതാവസ്ഥയും അക്രമണവും കൊടികുത്തി വാണ സമയത്തു ഓസ്കാർ മെത്രാൻ പാവങ്ങളുടെ പടത്തലവനായി. സൈനിക അടിച്ചമർത്തലിനും മനുഷ്യവകാശ ധ്വംസനത്തിനുമെതിരെ അദ്ദേഹം അൾത്താരയിലും തെരുവോരങ്ങളിലും ശബ്ദമുയർത്തി അതു ഓസ്കാർ മെത്രാനു ധാരാളം ശത്രുക്കളെ സമ്മാനിച്ചു. ക്യാൻസർ രോഗികളുടെ ആശുപത്രിയിൽ ചാപ്പലിൽ വിശുദ്ധ കുർബാന അർപ്പിക്കുന്നതിനിടയിൽ അദ്ദേഹം വെടിയേറ്റു മരിച്ചു. 2018 ഒക്ടോബർ പതിനാലാം തീയതി ആർച്ചുബിഷപ് ഓസ്കാർ റോമാരെയേ ഫ്രാൻസിസ് പാപ്പ വിശുദ്ധ പദവിയിലേക്കു ഉയർത്തി.
 
വിശുദ്ധ ഓസ്കാർ റോമേരയ്ക്കൊപ്പം പ്രാർത്ഥിക്കാം
 
വിശുദ്ധ ഓസ്കാർ റോമേരയേ, സ്നേഹത്തിൻ്റെ വിപ്ലവത്താൽ ലോകത്തെ കീഴടക്കേണ്ട സമയമാണല്ലോ നോമ്പുകാലം. എൻ്റെ ചുറ്റുമുള്ളവരിൽ ദൈവസ്നേഹത്തിൻ്റെ പ്രഭ പ്രചരിപ്പിക്കാൻ എന്നെ സഹായിക്കണമേ.
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment