അവർക്ക്‌ മുഴുത്ത വട്ടാണ്

“😇അവർക്ക്‌ മുഴുത്ത വട്ടാണ് 😇🤭”

“മ്യാന്മാറിലെ കന്യാസ്ത്രീക്ക് വട്ടാണ്…..”പോലീസുകാരുടെ മുന്നിൽ മുട്ടുകുത്തി നിന്ന് എന്നെ കൊന്നോളൂ എന്ന് പറയുന്നവളോട് പിന്നെ എന്ത് പറയാൻ അല്ലെ !!!!

ആക്രമിക്കാൻ പോകുന്നത് അവരുടെ വല്ലവരുമാണോ?? പിന്നെന്തിനാണ് വെറുതെ…?മനസാക്ഷി മരവിച്ചവരുടെ ചോദ്യങ്ങൾ അങ്ങനെയുമുണ്ട്….!!!

കന്യാസ്ത്രീയും പട്ടക്കാരനുമൊക്കെ പത്രങ്ങളിൽ പീഡനങ്ങളും പരാതികളുമായി നിറഞ്ഞുനിൽക്കുമ്പോൾ ഇത്തരത്തിൽ നന്മയുടെ വെളിച്ചങ്ങളും പ്രകാശിച്ചുനിൽക്കട്ടെ…!

കന്യാസ്ത്രീകളെ കെട്ടിച്ചുവിട്ടൂടെ? അച്ചന്മാരെ അച്ഛൻമാരക്കണ്ടേ?
ഈ ചോദ്യങ്ങളാണ് വാർത്തകളിൽ ഇപ്പോഴും…

ജോസഫ് അന്നംകുട്ടി ജോസഫ് എന്ന മോട്ടിവേഷണൽ സ്പീക്കർ ആ ചോദ്യം ചോദിച്ചവരോട് നൽകുന്ന മറുപടിയുംശ്രദ്ധേയമാണ്……രണ്ടാമതൊരു വിവാഹത്തിന് സമ്മതമാണോ🤭😇?

ഇറാഖിൽ യുദ്ധകാലത്ത് അപ്പസ്തോലിക നൂൺഷ്യോ ആയിരുന്ന കർദിനാൾ ഫെർണാണ്ടോ ഫിലോണിയോട് തിരിച്ചുപോകാൻ ഇറാഖ് ഭരണാധികളും വത്തിക്കാൻ അധികാരികളും മുന്നറിയിപ്പ് നൽകി…

“ദയവു ചെയ്ത് ഇവിടെനിന്ന് പോകൂ പിതാവേ… അങ്ങയുടെ ജീവൻ നഷ്ടപ്പെടുത്തരുത്….” ഇറാഖ് ഭരണാധികൾ കർദിനാളിനോട് അഭ്യർത്ഥിച്ചു…

” നോക്കൂ എന്റെ ജീവിതം ഇവർക്ക് വേണ്ടിയാണു…ഇവരെ സംരക്ഷിച്ചു ശത്രുവിന്റെ മുൻപിൽ മരിച്ചുവീണാലും ഞാൻ സന്തോഷിക്കുന്നു….- ക്രിസ്തുവിന്റെ സമർപ്പിതർ നയിക്കുന്ന ബ്രഹ്മചര്യത്തിനു ഇങ്ങനെ ഒരു വ്യാഖ്യാനമാണ് ഉചിതം. ആരുടേയും സ്വന്തമാകാതെ എല്ലാവരുടെയും എല്ലാമാകുക…
അതും ഒരു ജീവിതമാണ്…

ആയിരംപേർ ചീത്തവിളിച്ചാലും പിന്തിരിയാതെ ക്രിസ്തുവിനെ നേടാൻ തുനിഞ്ഞിറങ്ങിയ ജീവിതങ്ങൾ…..

പ്രാർത്ഥന ചൊല്ലി ദൈവാലയങ്ങളിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്നെങ്കിൽ ഇന്നും വൈദികരും സമർപ്പിതരും ഇന്നും രാഷ്ട്രീയ നേതാക്കന്മാർക്കും സാമൂഹിക നേതാക്കന്മാർക്കും പ്രിയപ്പെട്ടവരായി തുടരുമായിരുന്നു… ക്രൈസ്തവ സമർപ്പിതർക്കുണ്ടാകുന്നതുപോലെ അസഭ്യവര്ഷങ്ങളും തെറ്റിദ്ധാരണകളും മറ്റു മതവിഭാഗങ്ങളിൽ സന്യസ്തർക്ക് ഉണ്ടാകാത്തതും അതുകൊണ്ടുതന്നെയല്ലേ….
തനിക്കേൽപ്പിച്ചിരിക്കുന്ന ദൈവജനത്തിന്റെ സമഗ്ര വികസനമാണ് ക്രിസ്‌തുവിന്റെ സമർപ്പിതന്റെ പ്രാഥമിക കർത്തവ്യം…. നാടുമുഴുവൻ ചുറ്റിനടന്ന് എല്ലാവരെയും പരിഗണിച്ചവനാണല്ലോ അവന്റെ നേതാവ്… അവൻ ഇടത്തോട്ടും വലത്തോട്ടും ചേർന്ന് നടന്നില്ല… നേരെ നടന്നു എല്ലാവരെയും കൂടെകൂട്ടി…..
തനിക്കേൽപ്പിക്കപ്പെട്ടവർക്ക് വിഷമമുണ്ടായാൽ ഏതറ്റം വരെയും പോയി അവർക്ക് സന്തോഷം നേടിക്കൊടുക്കുന്ന ഒരുപാട് സമറ്പ്പിതരുണ്ട് ലോകത്ത്…വെള്ളയുടുപ്പും തലമൂടിയും നടക്കുന്ന അവർക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല…. സ്വന്തം പേര് കളങ്കപ്പെട്ടാലും അവരുടെ പ്രിയപ്പെട്ടവരുടെ നന്മ മാത്രം സ്വപ്നം കാണുന്ന അവർക്ക് വട്ടാണ്….
ക്രിസ്തുവിനെ നേടിക്കൊടുക്കാൻ തലപുകഞ്ഞുണ്ടായ മുഴുത്ത വട്ട്‌ !!!

🖌Kannanaickal

@catholicvoicemalayalam
#catholicvoicemalayalam


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment