ക്രിസ്ത്യൻ ചരിത്രങ്ങളെപ്പറ്റിയുള്ള പഠനം ജറുസലേമിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല
ജെറുസലെമിനൊപ്പമോ ഒരുപടി മുകളിലോ ക്രൈസ്തവ ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണാണ് അര്മേനിയ. അക്ഷരാർഥത്തിൽ പറഞ്ഞാൽ ലോകത്തിലെ ആദ്യത്തെ ക്രൈസ്തവ രാജ്യം. നോഹയുടെ പെട്ടകം ഉറച്ച ആരാറാത്ത് പർവ്വതം സ്ഥിതിചെയ്യുന്ന ഒരു ഭാഗം അര്മേനിയയിൽ ആണ്. ആദിമ നൂറ്റാണ്ടിലെ ക്രിസ്ത്യൻ പള്ളികളും മൊണാസ്ട്രികളും നിരവധിയാണ് അര്മേനിയയിൽ. ആദിമകാലത്തെ ക്രിസ്ത്യൻ പെയിന്റിങ്ങുകൾ ധാരാളം അർമേനിയൻ പള്ളികളിൽ കാണാൻ സാധിക്കും .
ലക്ഷങ്ങൾ ചിലവാക്കി ഇസ്രായേലിലേക്ക് വെച്ചുപിടിക്കുന്ന ആളുകൾ അതിന്റെ പകുതി ചിലവിൽ അര്മേനിയയിലേക്ക് പോകാനും അവിടെ explore ചെയ്യാനും കഴിയും . ജൂതന്മാർക്കൊപ്പം തന്നെ ഇന്ത്യയെയും ഇന്ത്യൻ ജനതയെയും സ്നേഹിക്കുന്ന ആളുകൾ ആണ് അര്മേനിയക്കാർ. ചിതറിപ്പോയ അര്മേനിയക്കാർക്ക് അഭയം കൊടുത്ത മണ്ണാണ് ഭാരതം.
മതപരമായ യാത്രകൾ മാത്രമല്ല പ്രകൃതി ഭംഗിയാൽ സമൃദ്ധമായ അർമേനിയൻ ലാൻഡ്‌സ്‌കേപ്പ് ടൂറിസത്തിനും നല്ലൊരു ഓപ്‌ഷൻ ആണ്. പ്രകൃതി ഭംഗിയും സെമി ഏഷ്യൻ യൂറോപ്യൻ കാലാവസ്ഥയും ആണ് അര്മേനിയയിലെത് .
താഴെ അര്മേനിയയിലെ കുറച്ചു ചിത്രങ്ങളാണ്













Leave a comment