നോമ്പുകാലം ആറാം ഞായർ
യോഹ 10, 1-18
സന്ദേശം

സ്ഥാനാർഥി നിർണയത്തിന്റെയും, പത്രിക സമർപ്പണത്തിന്റെയും തിരക്കിലാണ് രാഷ്ട്രീയ കേരളം. ഏതു വ്യക്തിയെ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറക്കണമെന്ന്, അതിനുശേഷം ആരെ തിരഞ്ഞെടുക്കണമെന്ന് ചിന്തിക്കുകയാണ് കേരളം. രാഷ്ട്രീയ കേരളം ഭാവി നേതാക്കൾക്കായി തിരയുമ്പോൾ, തിരുസ്സഭ ഇന്ന്, അമ്പതു നോമ്പിന്റെ ആറാം ഞായറാഴ്ച്ച നല്ല നേതാവ് ആരായിരിക്കണമെന്ന്, നല്ല ഇടയൻ എങ്ങനെയുള്ള ആളാണെന്ന് നമ്മെ ഓർമപ്പെടുത്തുകയാണ്. നല്ല ഇടയന്റെ, നല്ല ഇടയനായ ഈശോയുടെ സുന്ദരമായ ചിത്രമാണ് ഇന്നത്തെ സുവിശേഷം നമ്മുടെ മുൻപിൽ വരച്ചു കാണിക്കുന്നത്.
വ്യാഖ്യാനം
പ്രധാനമായും മൂന്ന് രൂപകങ്ങളാണ് ഈശോ ഇന്നത്തെ സുവിശേഷത്തിൽ ഉപയോഗിക്കുന്നത്. ഒന്ന്, ഇടയൻ. ഈശോ പറയുന്നു: ” ഞാൻ നല്ല ഇടയനാണ്.” (യോഹ 10, 11) രണ്ട്, ആടുകൾ. “നിങ്ങൾ ആടുകളാണ്” എന്ന് ഈശോ പറയുന്നില്ലെങ്കിലും ആടുകൾ അന്ന് പറയുമ്പോൾ മനുഷ്യരെയാണ്, നമ്മെയാണ് ഈശോ മനസ്സിൽ കാണുന്നത്. മൂന്ന്, വാതിൽ. ഈശോ പറയുന്നു: “ഞാനാണ് ആടുകളുടെ വാതിൽ.” (യോഹ 10, 7)
ഇടയനും ആട്ടിൻകൂട്ടവും നമ്മുടെ സംസ്കാരത്തിന്റെ മുഖ്യഘടകമല്ലെങ്കിലും, ഇടയനെക്കുറിച്ചും, ആടുകളെക്കുറിച്ചും നമുക്ക് അറിയാവുന്നതുകൊണ്ട്, ‘ഈശോ നല്ല ഇടയനാണ്’ എന്ന രൂപകം മനസ്സിലാക്കാൻ നമുക്കു എളുപ്പമാണ്. എവിടെനിന്നാണ് ഈ ആശയം ഈശോയ്ക്ക് ലഭിച്ചത് എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. പ്രധാനപ്പെട്ട ഒരു വാദം ഇതാണ്: Jesus lived in India എന്ന പുസ്തകത്തിൽ ഹോൾഗെർ കെർസ്റ്റൻ (Holger Kersten), ബുദ്ധമത പാരമ്പര്യത്തിൽ നിന്നാകാം ഈശോയ്ക്ക് ഇങ്ങനെയൊരു ആശയം ലഭിച്ചിട്ടുണ്ടാകുക എന്ന് അഭിപ്രായപ്പെടുന്നുണ്ട്. ക്രിസ്തുവിന്…
View original post 861 more words

Leave a comment