നാല്പതാം വെള്ളിയാഴ്ച

✝️ നാല്പതാം വെള്ളിയാഴ്ച ✝️

എന്താണു നാല്പതാം വെള്ളിയുടെ പ്രാധാന്യം ?

1) യേശു നാല്പതു ദിവസം ഉപവസിച്ചതിന്റെ അവസാന ദിവസത്തിന്റെ ഓർമ്മയാണ്

2) നാല്പതുദിവസം പ്രാര്‍ത്ഥനയിലും ഉപവാസത്തിലും കഴിഞ്ഞിരുന്ന യേശുവിനെ നാല്പതാം ദിവസം വെള്ളിയാഴ്ച്ച പ്രലോഭിപ്പിക്കുവാനും പരീക്ഷിക്കുവാനുമായി വചനത്തെ വളച്ചൊടിച്ചു സാത്താന്‍ യേശുവിനെ പരീക്ഷിച്ചതിന്‍റെ ഒര്‍മ്മയാണു..

3) എല്ലാ പരീക്ഷണങ്ങളെയും അതിജീവിച്ചു യേശു സാത്തന്‍െറ മേല്‍ ആധിപത്യം സ്ഥാപിച്ചദിവസമാണു ഇത്

4) സാത്താനും അവന്‍റെ അനുയായികളും ഇന്നും വചനത്തെ വളച്ചൊടിച്ചു ദുര്‍വ്യാഖ്യാനം ചെയ്തു സഭയേയും സഭാതനയരേയും ചതിക്കുഴിയിൽ ചാടിക്കുവാന്‍ സാധിക്കുമെന്നുള്ള വ്യാമോഹത്തില്‍ ഓടിനടക്കുന്നുണ്ട് അതിനാൽ ജാഗരൂഗരായിരിക്കണമെന്നും അതിനെതിരായി ഉപവാസവും പ്രാര്‍ത്ഥനയും ആകുന്ന ആയുധമെടുക്കണമെന്നും ഓര്‍മ്മിപ്പിക്കുന്നു.

നാല്പതു എന്ന സംഖ്യയുടെ പ്രാധാന്യം.

1) നോഹയുടെ കാലത്തു നാല്പതു രാവും പകലും മഴയുണ്ടായി.
2) ഇസ്രായേല്ക്കാര്‍ നാല്പ്തുവര്‍ഷം മന്നാ ഭക്ഷിച്ചുജീവിച്ചു (പുറ്.16:35 ).
3) മോശ നാല്പതു രാവും പകലും മലമുകളില്‍ ദൈവത്തോടൊപ്പമായിരുന്നു. ( ഉല്പ. 24:18 ).
4) ദാവീദു നാല്പതു വര്‍ഷം ഇസ്രായേല്ക്കാരെ ഭരിച്ചു.(2ശമു5:4 ).
5) നിനിവേ നിവാസികള്‍ക്കു അനുതപിക്കുവാന്‍ ദൈവം നാല്പതു ദിവസം കൊടുത്തു.( യോനാ 3 :4) .
6) ഉയര്‍പ്പിനുശേഷം യേശു നാല്പതു ദിനരാത്രങ്ങള്‍ ഭൂമിയില്‍ ഉണ്ടായിരുന്നു. ( അപ്പോ.പ്ര 1:2-3 ).

ഇങ്ങനെ നോക്കുമ്പോള്‍ നാല്പതിനു വളരെ പ്രാധാന്യം കാണുന്നുണ്ടു.
അതിനാല്‍ ഈ നാല്പതാം വെള്ളി ആഘോഷിക്കുമ്പോൾ നോമ്പിന്‍റെ ആദ്യഘട്ടം അവസാനിക്കുന്നു.

അടുത്ത പത്തുദിവസം നമ്മളുടെ കർത്താവിന്റെ ഓശാന, പെസഹാ, കർത്താവിന്റെ കഷ്ടാനുഭവവും കുരിശുമരണവും ഓർത്തു കൊണ്ട് ഒരുക്കമായി ഉപവാസവും പ്രാര്‍ത്ഥനയും കൂടുതല്‍ ശക്തമാക്കുകയും വര്‍ജനം തീക്ഷ്ണതയോടെ ചെയ്യ്ത് കൊണ്ട് ഉയർപ്പിനായി നാം ഒരുങ്ങുന്നു.


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment