ഡോക്ടർമാരെ കരയിപ്പിച്ച തൊണ്ണൂറ്റി മൂന്നുകാരൻ്റെ വാക്കുകൾ

ഡോക്ടർമാരെ കരയിപ്പിച്ച തൊണ്ണൂറ്റി മൂന്നുകാരൻ്റെ വാക്കുകൾ
 
93 കഴിഞ്ഞ വൃദ്ധനായ ഒരു മനുഷ്യൻ ഇറ്റലിയിൽ കോവിഡ് 19 അസുഖത്തിൽ നിന്നു അത്ഭുകരമാവിധം രക്ഷപ്പെട്ടു. ഒരു ദിവസം വെൻ്റിലേറ്റർ ഉപയോഗിച്ചതിനു ബിൽ അടയ്ക്കാൻ അദ്ദേഹത്തോടു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. വൃദ്ധനായ ആ മനുഷ്യൻ്റെ കണ്ണിണിൽ നിന്നു കണ്ണീർ പൊഴിയാൻ ആരംഭിച്ചു. സമീപം നിന്ന ഡോക്ടർമാർ ആശ്വസിപ്പിച്ചു കൊണ്ടു പറഞ്ഞുഞു ബില്ലിനെ ഓർത്തു കരയേണ്ട, അങ്ങേയക്കു അതു സാധ്യമല്ലെങ്കിൽ ഞങ്ങൾ അടച്ചു കൊള്ളാം.
പിന്നീടു തൊണ്ണൂറു കഴിഞ്ഞ ആ മനുഷ്യൻ്റെ അധരത്തിൽ നിന്നു വന്ന വാക്കുകൾ അവിടെ കൂടി നിന്നിരുന്ന എല്ലാ ഡോക്ടർമാരെയും കണ്ണീരണിയിച്ചു.
 
അദ്ദേഹം പറഞ്ഞു “ബില്ലിൽ അടയ്ക്കാനുള്ള തുക ഓർത്തല്ല ഞാൻ കരയുന്നത്, മുഴുവൻ തുകയും അടയ്ക്കാൻ എനിക്കു കഴിയും. കഴിഞ്ഞ 93 വർഷങ്ങളായി ദൈവത്തിൻ്റെ വായു ശ്വസിക്കുന്ന മനുഷ്യനാണു ഞാൻ, പക്ഷേ ഇതുവരെ ഞാനതിനു ഒന്നു തിരിച്ചു നൽകിയിട്ടില്ല. അതൊർത്താണ് ഞാൻ കരയുന്നത്. ഒരു ദിവസം ആശുപത്രിയിലെ വെൻ്റിലേറ്റർ ഉപയോഗിക്കാൻ അഞ്ഞൂറു യൂറോയെ ചെലവു വരുകയുള്ളു. ദൈവത്തോടു ഞാൻ എത്ര മാത്രം കടപ്പെട്ടിരിക്കുന്നു എന്നു നിങ്ങൾക്കറിയാമോ? ഞാൻ ഇതുവരെ അതിനു എൻ്റെ ദൈവത്തോടു ഞാൻ നന്ദി പറഞ്ഞട്ടില്ല.”
 
ഈ വാർത്തയുടെ സത്യവസ്ഥ എനിക്കറിയില്ല എങ്കിലും പടുവൃദ്ധനായ ആ മനുഷ്യൻ്റെ വാക്കുകളിൽ ഒരു ജന്മം ധ്യാനിക്കാനുള്ള പൊരുൾ അടങ്ങിയിട്ടുണ്ട്. തടസ്സമില്ലാതെ, സ്വാതന്ത്രത്തോടെ വായു ശ്വസിക്കുമ്പോൾ നാം ഒരിക്കലും അതിൻ്റെ മഹത്വം അറിഞ്ഞട്ടില്ല.
 
പ്രായപൂർത്തിയായ ഒരു വ്യക്തി ദിവസം ഏകദേശം 17,280 മുതൽ 23,040 തവണ ശ്വസിക്കുന്നു. ഒരു വർഷം 6.3 മുതൽ 8.4 മില്യൺ പ്രാവശ്യം ഒരു വർഷം ശ്വസിക്കുന്നു. എൺപതു വയസ്സു പൂർത്തിയാക്കിയ ഒരു വ്യക്തി തൻ്റെ ജീവിതകാലത്തു 500 മില്യൺ തവണ ശ്വസിക്കുന്നു.
 
ജീവ വായുവിൻ്റെ വില അറിയാൻ, അതിനു ദൈവത്തിനു നന്ദി പറയാൻ ICU വരെ എത്താൻ നാം കാത്തു നിൽക്കേണ്ട. ജോബു പ്രാർത്ഥിക്കുന്നതു പോലെ “എന്നില് ശ്വാസം ഉള്ളിടത്തോളം കാലം, ദൈവത്തിന്െറ ചൈതന്യം എന്െറ നാസികയില് ഉള്ളിടത്തോളം കാലം ” (ജോബ്‌ 27 : 3 ) ജീവവായു തന്ന ദൈവത്തെ നമുക്കു സ്തുതിക്കാം.
 
 
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment