ജോസഫ് ചിന്തകൾ 109
യൗസേപ്പിൻ്റെ അഷ്ടഭാഗ്യങ്ങൾ
അഷ്ടഭാഗ്യങ്ങളെ ക്രിസ്തീയ ജീവിതത്തിൻ്റെ വഴികാട്ടി എന്നാണ് ഫ്രാൻസീസ് പാപ്പ വിശേഷിപ്പിക്കുക. യൗസേപ്പിതാവിൻ്റെ ജീവിതം കുടുംബം സ്വർഗ്ഗമാക്കാൻ അപ്പന്മാർക്കുള്ള അഷ്ടഭാഗ്യങ്ങൾ പറഞ്ഞു നൽകുന്നു.
ആത്മാവിൽ ദരിദ്രരായ അപ്പന്മാർ ഭാഗ്യവാൻമാർ അവർ സ്വർഗ്ഗീയ പിതാവിൻ്റെ ഹൃദയം സ്വന്തമാക്കും.
വിലപിക്കുന്ന അപ്പന്മാർ ഭാഗ്യവാൻമാർ അവരുടെ കരുണാർദ്രമായ ഹൃദയത്തിൽ അനുകമ്പ പുഷ്പിക്കും.
ശാന്തശീലരായ അപ്പന്മാർ ഭാഗ്യവാൻമാർ അവരുടെ എളിയ ഹൃദയം ശ്രവിക്കുന്ന ശക്തി തിരിച്ചറിയും.
നീതിക്കുവേണ്ടി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന അപ്പൻമാർ ഭാഗ്യവാൻമാർ അവർ ദൈവീക പദ്ധതിയുടെ ദൗത്യവാഹകരാകും.
കരുണയുള്ള അപ്പന്മാർ ഭാഗ്യവാൻമാർ അവർ ഹൃദയം മറ്റുള്ളവരുടെ സ്വന്തമാക്കും.
ഹൃദയ ശുദ്ധിയുള്ള പിതാക്കന്മാർ ഭാഗ്യവാൻമാർ അവർ കുടുംബത്തിൻ്റെ മഹത്വം വർദ്ധിപ്പിക്കും. .
സമാധാനം സ്ഥാപിക്കുന്ന പിതാക്കന്മാർ ഭാഗ്യവാൻമാർ അവർ മറ്റുള്ളവരുടെ ബഹുമാനം കരസ്ഥമാക്കും.
നീതിക്കുവേണ്ടി പീഡനമേൽക്കുന്ന അപ്പന്മാർ ഭാഗ്യവാൻമാർ അവരുടെ ആത്മദാനം സ്വർഗ്ഗത്തിൽ വിലയുള്ളതാണ് .
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Leave a comment