സ്നേഹത്തിൻ്റെ കാലിഡോസ്കോപ്പ് – ‘ചില്ലി’നേക്കുറിച്ച് എൻ. രേണുക ❤

Nelsapy's avatarNelsapy

സ്നേഹത്തിൻ്റെ കാലിഡോസ്കോപ്പ്
 
— എൻ. രേണുക
 
നിർവ്വചിക്കപ്പെടാത്ത എഴുത്തുരൂപങ്ങൾ നൽകുന്ന സ്വാതന്ത്ര്യമുണ്ട്. വായനയുടെ ഭിന്നപാളികളിലൂടെ സഞ്ചരിക്കാനുള്ള താക്കോൽ വാക്കുകൾ അവയിൽ സൂക്ഷ്മമായി ഉള്ളടക്കം ചെയ്യപ്പെട്ടിരിക്കും. അങ്ങനെ മമതകളുണർത്തുന്ന പ്രതീകഭാഷയിലൂടെ വായനയുടെ വിശാലസ്ഥലികളിലേയ്ക്ക് നയിക്കുന്ന പുസ്തകമാണ് ഫാ. ബോബി ജോസ് കട്ടികാടിൻ്റെ ‘ചില്ല്’. ജീവിതത്തിലേയ്ക്ക് ആഴ്ന്നുപോയ എഴുത്തുകളെല്ലാം ആന്തരികമായ നിശ്ശബ്ദതയെ ഉൾവഹിക്കുന്നുവെന്ന് നിരന്തരം ഓർമ്മിപ്പിക്കുന്ന ഒരു പുസ്തകം കൂടിയാണിത്. ചില്ല് എന്ന ശീർഷകംതന്നെ ജീവിതത്തിന്റെ വശ്യവും വിലോഭനീയവും സാന്ദ്രവും അപകടകരവും സുതാര്യവും നൈമിഷികവും വേദനാജനകവുമായ വൈകാരികാവസ്ഥകളെ സൂചിപ്പിക്കുന്നുണ്ട്. ഏതു കാലത്തിലും ജലാകൃതിപോലെ അമൂർത്തമായി വന്നുവരിയുന്ന, ഉലച്ചുകളയുന്ന, കശക്കിയെറിയുന്ന, ഉന്മാദിയായ കാറ്റ്. സ്നേഹം എന്ന കേവലവും സങ്കീർണ്ണവുമായ ഭാവം തന്നെയാണ് ആ കാറ്റ്.’
 
ചില്ല് ‘സ്നേഹത്തിന്റെ വൈവിധ്യങ്ങളിലൂടെയും വൈരുദ്ധ്യങ്ങളിലൂടെയും ചരിയ്ക്കുന്നു. ലോകസാഹിത്യത്തിൻ്റെയും ദൃശ്യഭാവനകളുടെയും ശാസ്ത്രബോധത്തിൻ്റെയും ദൈവശാസ്ത്രത്തിൻ്റെയും കലർപ്പുകൾ സാന്ദ്രമായ അനുപാതത്തിൽ ലയിച്ചു ചേരുന്ന നാല്പത്തിരണ്ട് കുറിപ്പുകളിലൂടെ കടന്നുപോകുമ്പോൾ “ചില്ലയിലും തളിർപ്പിലും ജീവരസം” എന്ന് തോന്നിപ്പോകും. നിശ്ശബ്ദമായ ഒരു താഴ്‌വാരത്തിലേയ്ക്കുള്ള നടപ്പാത.. അടുത്തെവിടെയോ ഒരു പുഴ പ്രതീക്ഷിക്കാനാവുന്നു. സംഗീത് റാമിന്റെ ( സംഗീത് ബാലചന്ദ്രൻ) ലളിതവും ഗാഢവുമായ ചിത്രീകരണങ്ങളിലൂടെ മറ്റൊരു വായനാവഴി രൂപപ്പെടുന്നുണ്ട്.
 
ഒരു സംഭവം പറയുകയും അതിനെ പൂർവ്വനിശ്ചിതവും ഏകശിലാത്മകവുമായ വ്യാഖ്യാനങ്ങളിൽ തളച്ചിടുകയും ചെയ്യുക എന്ന സമവാക്യരീതിയായല്ല ‘ചില്ല്’ അനുഭവപ്പെടുന്നത്. ഹ്രസ്വമായ ഈ കുറിപ്പുകളിൽ തകർക്കപ്പെട്ട കൂടിന്റെ ഓർമ്മകളുണ്ട്. ഓർമ്മ ഒരേ സമയം ഭൂതകാലാനുഭവമായും സങ്കേതമായും പരിണമിക്കുന്നു.അങ്ങനെ ‘ചില്ല്’ വിചിത്ര താനങ്ങളിലുള്ള ഓർമ്മകളുടെ ചിത്രശാലയായി മാറുന്നു. പടർന്നുപടർന്ന് പോകുന്ന സാന്ദ്രീകൃതമായ ഭാഷയുടെ…

View original post 389 more words


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment