ഇന്ത്യയിലെ ഏക വൈദിക MLA നിര്യാതനായി .

Leema Emmanuel's avatarNelsapy

ഇന്ത്യയിലെ ഏക വൈദിക MLA ആയിരുന്ന മലയാളി വൈദികൻ Rev.Dr.ജേക്കബ് പള്ളിപ്പുറത്തു നിര്യാതനായി .
കർണാടകയിലെ ധർവാഡിൽ വെച്ചാണ് നിര്യാതനായത്.

വൈദികനായി കർണാടകയിലെ ധർവാറിൽ എത്തിയ ജേക്കബ് പള്ളിപ്പുറം അച്ഛൻ സാധാരണകാരായ ലമ്പനി Tribal ആളുകളുടെ ഇടയിൽ അവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു.

1981 ലെ കർണാടക നിയമസഭ ഇലക്ഷനിൽ ജനതപാർട്ടിയെയും കോൺഗ്രസിനെയും എതിർത്തു സ്വാതന്ത്രമായി ആണ് മത്സരിച്ചു ജയിച്ചത്.

Mla ആയി ജയിച്ചു വന്ന അദ്ദേഹത്തെ 3000 കാളവണ്ടികളുടെ അകമ്പടിയോടെ ആണ് ഗ്രാമവാസികൾ സ്വീകരിച്ചത്.

സ്വതന്ത്രനായി ജയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന രാമകൃഷ്ണ ഹെഗ്‌ഡെ ക്യാബിനറ്റ് റാങ്കോട് കൂടി അച്ചനെ ഫിനാൻസ് കമ്മീഷൻ ചെയർമാൻ ആക്കുകയുണ്ടായി.

കർണാടക യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റും ഹ്യൂമൻ റൈട്സ് നാഷണൽ അവാർഡ് ഉൾപ്പടെ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇദ്ദേഹം കൊല്ലം ജില്ലയിലെ അഞ്ചൽ സ്വദേശിയാണ്.

(കടപ്പാട്: വാട്സാപ്)

View original post


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment