അനുദിനവിശുദ്ധർ – ഏപ്രിൽ 17

⚜️⚜️⚜️⚜️ April  17 ⚜️⚜️⚜️⚜️
മാര്‍പാപ്പയും, രക്തസാക്ഷിയുമായ വിശുദ്ധ ആനിസെറ്റൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️


എമേസായില്‍ നിന്നുമുള്ള ഒരു സിറിയക്കാരനായാണ് വിശുദ്ധനെ ചരിത്രകാരന്മാര്‍ കരുതുന്നത്. വിശുദ്ധ പിയൂസിനെ പിന്തുടര്‍ന്ന്‍ പാപ്പാ പദവിയിലെത്തിയ ആളാണ്‌ വിശുദ്ധ ആനിസെറ്റൂസ്. 165 മുതല്‍ 173 വരെ എട്ട് വര്‍ഷത്തോളം വിശുദ്ധന്‍ പാപ്പാ പദവിയില്‍ ഇരുന്നു. ഇദ്ദേഹത്തിന്റെ പാപ്പാ ഭരണകാലം ഈസ്റ്റര്‍ ദിനത്തെക്കുറിച്ചുള്ള വാഗ്ഗ്വാദങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. ഒരിക്കല്‍ സ്മിര്‍നായിലെ വിശുദ്ധ പോളികാര്‍പ്പ്, വിശുദ്ധനെ സന്ദര്‍ശിക്കുകയും ഈസ്റ്റര്‍ ദിനത്തെ കുറിച്ച് സംവദിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് പേരും തമ്മില്‍ ഒരു പൊതു അഭിപ്രായത്തില്‍ എത്തിച്ചേരുവാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് വിശുദ്ധ പോളികാര്‍പ്പിനെ അവര്‍ക്കിഷ്ടമുള്ള ദിവസം ഈസ്റ്റര്‍ ആചരിക്കുവാന്‍ വിശുദ്ധന്‍ അനുവദിച്ചതായി പറയപ്പെടുന്നു.

ക്രൈസ്തവ വിശ്വാസത്തിന്റെ തലസ്ഥാനത്തിന്റെ വിശ്വാസം തകര്‍ക്കുക എന്ന ലക്ഷ്യത്തോടു കൂടി സാത്താന്‍ റോമിലേക്കയച്ച മതവിരുദ്ധവാദക്കാരായ വലെന്റൈന്‍, മാര്‍സിയോണ്‍ തുടങ്ങിയവരില്‍ നിന്നും വിശുദ്ധന്‍ തന്റെ ജനതയെ വളരെയേറെ ജാഗ്രതാപൂര്‍വ്വം സംരക്ഷിച്ചു. ഇതിനിടെ പൊന്റസിലെ സന്യാസിയായിരുന്ന മാര്‍സിയോണ്‍, ഒരു യുവതിയായ കന്യകയോടൊപ്പം തെറ്റ് ചെയ്യുവാന്‍ ഇടയായി. അതിനാല്‍ അദ്ദേഹത്തിന്റെ സ്വന്തം പിതാവുകൂടിയായിരിന്ന മെത്രാന്‍ മാര്‍സിയോണിനെ സഭയില്‍ നിന്നും പുറത്താക്കി. സഭയില്‍ തിരിച്ചെടുക്കും എന്ന പ്രതീക്ഷയില്‍ അദ്ദേഹം തിരിച്ച് റോമിലെത്തി.

എന്നാല്‍ അധികാരപരിധിയിലുള്ള മെത്രാന്റെ പക്കല്‍ അനുതപിക്കുകയും, പാപപരിഹാരം ചെയ്യുകയും ചെയ്‌താല്‍ മാത്രമേ സഭയില്‍ തിരിച്ചെടുക്കുകയുള്ളൂയെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അധികാരികള്‍ നിരാകരിച്ചു. ഇതില്‍ രോഷം പൂണ്ട അദ്ദേഹം ‘മാര്‍സിയോന്‍’ എന്ന പേരില്‍ മതവിരുദ്ധവാദം തുടങ്ങി. ടെര്‍ടുല്ലിയന്‍, വിശുദ്ധ എപ്പിഫാനിയൂസ് തുടങ്ങിയവര്‍ വിവരിക്കുന്നതനുസരിച്ച് താന്‍ ഒരു സമചിത്തനായ ദാര്‍ശനികനായി അദ്ദേഹം സ്വയം പ്രഖ്യാപിച്ചു.

മാത്രമല്ല ഒരു പുരോഹിതനേപോലെ പ്രവര്‍ത്തിക്കുകയും ചെയ്തു. സിറിയയില്‍ നിന്നും റോമിലെത്തിയ സെര്‍ദോ എന്ന മതവിരുദ്ധവാദിയുമൊന്നിച്ച്, ഹൈജിനൂസ്‌ പാപ്പായുടെ കാലത്ത്‌ ആദ്യ തത്വങ്ങള്‍ സ്ഥാപിച്ചു. അവരുടെ സിദ്ധാന്തപ്രകാരം രണ്ട് ദൈവങ്ങളുണ്ട്. ഇതില്‍ ഒരെണ്ണം, എല്ലാ നല്ലതിന്റെയും സൃഷ്ടികര്‍ത്താവ്‌, മറ്റൊരെണ്ണം, എല്ലാ തിന്മകളുടേയും സൃഷ്ടികര്‍ത്താവ്‌. വഴിതെറ്റിച്ചവരെ തിരിച്ചു കൊണ്ട് വരികയാണെങ്കില്‍ സഭയില്‍ തിരിച്ചെടുക്കാമെന്നുള്ള വാഗ്ദാനം വിശുദ്ധ ആനിസെറ്റൂസ് ആ മതവിരുദ്ധവാദിയ്ക്ക് നല്കി.

എന്നിരുന്നാലും, അദ്ദേഹം റോം, ഈജിപ്ത്, പലസ്തീന്‍, സിറിയ, പേര്‍ഷ്യ, സൈപ്രസ് എന്നിവിടങ്ങളില്‍ തന്റെ തെറ്റായ സിദ്ധാന്തത്തിന്റെ നിരവധി അസന്തുഷ്ടരായ അനുയായികളെ അവശേഷിപ്പിച്ചിട്ടാണ് പോയത്‌. ആ പാപിയുടെ മാനസാന്തരത്തിനായി ഏറെ ആനിസെറ്റൂസ് പാപ്പ ഏറെ പ്രാര്‍ത്ഥിച്ചു. അദ്ദേഹം മരിക്കുമ്പോഴും ഇതിനുവേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.

റോമന്‍ രക്തസാക്ഷി സൂചികയിലും, മറ്റുള്ള സൂചികകളിലും വിശുദ്ധനെ ഒരു രക്തസാക്ഷിയായിട്ടാണ് ആനിസെറ്റൂസിനെ പറ്റി പരാമര്‍ശിച്ചിട്ടുള്ളത്; വിശ്വാസത്തിനു വേണ്ടി തന്റെ ചോര ചിന്തി കൊണ്ടല്ലെങ്കിലും, അതികഠിനമായ പീഡനങ്ങളും, വേദനകളും സഹിച്ചുകൊണ്ടാണ് വിശുദ്ധന്‍ രക്തസാക്ഷി കിരീടം മകുടം ചൂടിയത്.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ഡൊണ്ണാന്‍

2. കൊര്‍ഡോവായിലെ ഏലിയാസും പോളും ഇസിദോരും

3. ഫോര്‍ത്തൂണാത്തൂസും മാര്‍സിയനും

4. പീറ്ററും ഹെര്‍മോജെനസും

5. ഇറ്റലിയില്‍ ടോര്‍ടോണയിലെ ഇന്നസെന്‍റ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻


കർത്താവേ.. അങ്ങയുടെ അചഞ്ചല സ്നേഹത്തിന് അനുസൃതമായി കരുണാപൂർവ്വം എന്നെ അനുസ്മരിക്കേണമേ..(സങ്കീർത്തനം : 25/7)


കരുണാമയനായ ഈശോയേ..


കണ്ണുനീരിന്റെയും കഷ്ടപ്പാടുകളുടെയും രോഗദുരിതങ്ങളുടെയും മധ്യത്തിലും അധരം തുറക്കുന്ന തിരുനാമസങ്കീർത്തനം ഉരുവിടാനുള്ള കൃപയ്ക്കായ് പ്രാർത്ഥിച്ചു കൊണ്ട് ഈ പ്രഭാതത്തിലും ഞങ്ങൾ അങ്ങയുടെ സന്നിധിയിൽ അണയുന്നു.ജീവിതത്തിൽ പലപ്പോഴും ഞങ്ങൾ ആത്മാവില്ലാത്ത വെറും ശരീരം മാത്രമായി തീരുന്ന അവസ്ഥയിലൂടെ കടന്നു പോകാറുണ്ട്.അത്രമേൽ പ്രിയപ്പെട്ടവരുടെ വേർപാടുകളോ.. ഹൃദയത്തിലിടം നൽകി സ്നേഹിച്ചവരുടെ തിരസ്ക്കരണങ്ങളോ .. ഒരുമിച്ചു ജീവിക്കുന്നവരായിട്ടും മനസ്സിലിടം നൽകാത്ത പങ്കാളിയുടെ അവഗണനയിലോ.. സ്വന്തമായി കരുതി സ്നേഹിച്ചവർ ഹൃദയത്തിൽ ഏൽപ്പിച്ച മനം നുറുങ്ങുന്ന വാക്കുകളുടെ മുറിവാടയാളങ്ങളോ കൊണ്ട് ഞങ്ങളും ജീവിച്ചിരിക്കുമ്പോൾ തന്നെ മരണത്തെ ആഗ്രഹിച്ചു പോകാറുണ്ട്..

ഈശോയേ.. നിത്യസ്നേഹത്തിന്റെ ഉറവിടമായ നിന്നിൽ പരിപൂർണ വിശ്വാസമർപ്പിച്ചു കൊണ്ട് പൂർണ ഹൃദയത്തോടും ആത്മാവോടും കൂടെ നിന്നോടൊപ്പം ചേർന്ന് ജീവിതത്തെ സധൈര്യം നേരിടാനുള്ള കൃപ നൽകണമേ.. നശ്വരമായ സഹനങ്ങൾക്കപ്പുറം അനശ്വരമായ പ്രത്യാശയിലേക്ക് മിഴിതുറക്കുന്ന വിശ്വാസത്തിൽ ഉന്നതി പ്രാപിക്കാനും ക്ഷമാപൂർവം അവിടുത്തെ അനുഗ്രഹത്തിനു വേണ്ടി കാത്തിരിക്കാനുമുള്ള ശക്തി പകർന്നു നൽകുകയും ചെയ്യണമേ..

വിശുദ്ധ ബെനഡിക്റ്റ്.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ. ആമേൻ.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment