യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ

ജോസഫ് ചിന്തകൾ 141

യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ

 
സിയന്നായിലെ വിശുദ്ധ ബെർണാർഡിനോ പതിനഞ്ചാം നൂറ്റാണ്ടിൽ മരണമടഞ്ഞ ഒരു ഇറ്റാലിയൻ ഫ്രാൻസിസ്കൻ മിഷനറി വൈദീകനാണ്. മധ്യകാലഘട്ടത്തിലെ പ്രസിദ്ധമായ സ്കോളാസ്റ്റിക് തത്വചിന്തയിൽ സാമ്പത്തിക ശാസ്ത്രത്തിൽ പ്രാവണ്യം നേടിയ വ്യക്തി കൂടിയായിരുന്നു ബെർണാർഡിനോ. യൗസേപ്പിതാവിൻ്റെ തികഞ്ഞ ഭക്തനായിരുന്ന വിശുദ്ധൻ യൗസേപ്പിതാവിനോടു സമർപ്പണം നടത്താൻ ഒരു പ്രാർത്ഥന രചിക്കുകയുണ്ടായി. ആ പ്രാർത്ഥനയാണ് ഇന്നത്തെ ജോസഫ് ചിന്തയുടെ വിഷയം
 
എൻ്റെ പ്രിയപ്പെട്ട യൗസേപ്പിതാവേ, എന്നെ നിൻ്റെ മകനായി / മകളായി ദത്തെടുക്കണമേ. എൻ്റെ രക്ഷയുടെ ചുമതല ഏറ്റെടുക്കുകയും, രാവും പകലും എന്നെ സൂക്ഷിക്കുകയും പാപ സാഹചര്യങ്ങളിൽ നിന്നു സംരക്ഷിക്കുകയും ശരീരത്തിൻ്റെ വിശുദ്ധി എനിക്കായി നേടിത്തരുകയും ചെയ്യണമേ.
 
ഈശോയോടുള്ള നിൻ്റെ മദ്ധ്യസ്ഥം വഴി ത്യാഗത്തിൻ്റെയും എളിമയുടെയും സ്വയം ത്യജിക്കലിൻ്റെയും ചൈതന്യം എനിക്കു നൽകണമേ. വിശുദ്ധ കുർബാനയിൽ വസിക്കുന്ന ഈശോയോടുള്ള സ്നേഹത്താൽ എന്നെ ജ്വലിപ്പിക്കണമേ. എൻ്റെ അമ്മയായ മറിയത്തോടു മാധുര്യവും ആർദ്രവുമുള്ള സ്നേഹം എനിക്കു നൽകണമേ.
 
വിശുദ്ധ യൗസേപ്പിതാവേ, എന്നോടൊപ്പം ജീവിക്കുകയും, മരണസമയത്തു കാരുണ്യവാനായ എൻ്റെ രക്ഷകൻ ഈശോയിൽ നിന്ന് എനിക്ക് അനുകൂലമായ ന്യായവിധി നേടിത്തരുകയും ചെയ്യണമേ.
 
ആമ്മേൻ
 
ഫാ. ജയ്സൺ കുന്നേൽ mcbs
Advertisements

Author of the Content: Fr. Jaison Kunnel MCBS, Ludwig-Maximilians-Universität München
Source: – Official Facebook Page: https://www.facebook.com/jaison.alex.16/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment