👨👩👧👦 സ്മാർട്ട് പാരന്റിങ് 👨👩👧👦
🔳 𝐊𝐉
കൗമാരക്കാരായ മക്കളുടെ പ്രശ്നങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണം ⁉️
▫️ കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു. മക്കളുടെ പ്രശ്‌നങ്ങള്‍ക്ക് തങ്ങളുടെ കൈയില്‍ പരിഹാരമുണ്ടെന്നു കരുതി ഇടപെടുമ്പോള്‍, ആധിപത്യവും അടിച്ചമര്‍ത്തലും സംഭവിക്കുന്നു.
ആധിപത്യഭാവത്തോടെ പെരുമാറുന്ന ഒരാള്‍ക്ക് കൗമാരക്കാരുടെ മനസ്സില്‍ മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. സൗഹൃദത്തോടെ പെരുമാറുന്നവര്‍ക്കേ അവരുടെ മനസ്സിലിടം നേടാന്‍ കഴിയൂ. അവരെ ശ്രദ്ധയോടെ കേള്‍ക്കലാണ് പ്രധാനം.
‘വീട്ടില്‍ ഒരു കൗമാരക്കാരനോ കൗമാരക്കാരിയോ ഉണ്ടെങ്കില്‍ അവിടത്തെ സ്വസ്ഥത പടിയിറങ്ങും” ഒരാള്‍ പറഞ്ഞു. അയാള്‍ വീട്ടിലെ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഡിഗ്രി ഒന്നാം വര്‍ഷക്കാരിയായ മകളും പ്ലസ് വണ്‍കാരനായ മകനും തന്റെ കുടുംബത്തിലെ സമാധാനം ഇല്ലാതാക്കിയ പ്രശ്‌നങ്ങള്‍ പറഞ്ഞു. ഒടുവില്‍ അയാള്‍ കൂട്ടിച്ചേര്‍ത്തു: ”എന്റെ മക്കള്‍ എന്തിന് വലുതായി എന്ന് ഞാന്‍ പലവട്ടം സ്വയം ചോദിച്ചിട്ടുണ്ട്.’അവരുടെ കുട്ടിക്കാലത്ത് ഒരു പ്രശ്‌നവുമില്ലാതെ കഴിഞ്ഞ നല്ല നാളുകളെക്കുറിച്ചയാള്‍ പറഞ്ഞു, നെടുവീര്‍പ്പിട്ടു.
മുതിര്‍ന്നവരും കൗമാരക്കാരുമായുള്ള വാക് യുദ്ധങ്ങള്‍ പല കുടുംബങ്ങളിലും നടക്കുന്നുണ്ട്. വാദപ്രതിവാദവും പിണങ്ങലുകളും ഇറങ്ങിപ്പോക്കും നടക്കുന്നു. വാക്കുകളിരുവരെയും മുറിവേല്‍പ്പിച്ചെന്നും വന്നേക്കാം. മുതിര്‍ന്നവരപ്പോള്‍ ആരോപിക്കുന്നു: ”അനുസരണയില്ല, ധിക്കാരം കലര്‍ന്ന പെരുമാറ്റം. കടിച്ചുകീറാന്‍ വരുന്ന സ്വഭാവം”. കൗമാരക്കാര്‍ പറയുന്നു: ”ഏതോ കാളവണ്ടി യുഗത്തില്‍ കഴിയുന്നവര്‍. എന്നെ മനസ്സിലാകാത്ത വര്‍ഗം. എപ്പോഴും കുറ്റപ്പെടുത്തുന്ന ശത്രുക്കള്‍.” കുടുംബം യുദ്ധത്തിലാണ്, പലര്‍ക്കും.
🔹 കുറ്റം പറയാന്‍ നിങ്ങള്‍ക്കെന്തവകാശം?
കൗമാരപ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാത്തവിധം തിളച്ചുമറിയുന്നത് രക്ഷിതാക്കളുടെ കടുപ്പത്തിലുള്ള ഇടപെടല്‍ കൊണ്ടാണ്. അതിവൈകാരികത പ്രശ്‌നം രൂക്ഷമാക്കുന്നു…
View original post 471 more words


Leave a comment